Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുന്നഹദോസ് തീരുമാനം തന്നെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി തെരഞ്ഞെടുപ്പിലും നടപ്പിലാകും; നാമ നിർദ്ദേശ പത്രിക സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചപ്പോഴും പത്രിക നൽകിയത് ഒരാൾ മാത്രം; പുതിയ ട്രസ്റ്റിയാകുക കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ്

സുന്നഹദോസ് തീരുമാനം തന്നെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി തെരഞ്ഞെടുപ്പിലും നടപ്പിലാകും; നാമ നിർദ്ദേശ പത്രിക സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചപ്പോഴും പത്രിക നൽകിയത് ഒരാൾ മാത്രം; പുതിയ ട്രസ്റ്റിയാകുക കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ്

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസ് തെരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിച്ചപ്പോൾ, കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ് മാത്രമാണ് പത്രിക നൽകിയിട്ടുള്ളത്. കഴിഞ്ഞ 31നു നടന്ന സുന്നഹദോസിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്കു ജോസഫ് മാർ ഗ്രിഗോറിയോസിനെയാണ് തിരഞ്ഞെടുപ്പിലൂടെ നിശ്ചയിച്ചത്.

സുന്നഹദോസിൽ വോട്ട് രേഖപ്പെടുത്തിയ 18 പേരിൽ 12 പേരുടെ പിന്തുണ ജോസഫ് മാർ ഗ്രിഗോറിയോസിനു ലഭിച്ചു. ഈ തിരഞ്ഞെടുപ്പ് ഭരണഘടനാനുസൃതമല്ലെന്നും ഓഗസ്റ്റ് 28നു നടത്തുന്ന അസോസിയേഷൻ യോഗത്തിലാണു മെത്രാപ്പൊലീത്തൻ ട്രസ്റ്റിയെ തിരഞ്ഞെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ് രംഗത്തു വന്നിരുന്നു. തുടർന്നു സുന്നഹദോസിൽ നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞ് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ എല്ലാ മെത്രാപ്പൊലീത്തമാർക്കും കത്തയച്ചിരുന്നു.

ദമാസ്‌കസിൽ നിന്നാണ് സഭയിലെ എല്ലാ മെത്രാന്മാർക്കുമായി കത്തയച്ചിരിക്കുന്നത്. വിശ്വാസികളുടെ പ്രതിനിധികളടക്കം ചേർന്ന് തെരഞ്ഞെടുക്കേണ്ട മെത്രാപ്പൊലീത്തൻ ട്രസ്റ്റിയെ ബിഷപ്പുമാർ മാത്രമുള്ള സൂനഹദോസ് യോഗം സമവായത്തിലൂടെയാണോ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. ഇതു സംബന്ധിച്ച് യാക്കോബായ സഭയിലെ ചില മെത്രാന്മാർതന്നെ സഭാ തലവനായ പാത്രയർക്കീസ് ബാവയ്ക്ക് കത്തയച്ച സാഹചര്യത്തിലാണ് നടപടി.

മെത്രാപ്പൊലീത്തൻ ട്രസ്റ്റി തിരഞ്ഞെടുപ്പു സംബന്ധിച്ചു കോലഞ്ചേരി മുൻസിഫ് കോടതിയിൽ സഭാ വിശ്വാസി നൽകിയ കേസിൽ ഡോ. തോമസ് മാർ തിമോത്തിയോസ്, സുന്നഹദോസിൽ നടന്ന തിരഞ്ഞെടുപ്പു സഭാ ഭരണഘടന അനുസരിച്ചല്ലെന്നു സത്യവാങ്മൂലം നൽകിയിട്ടുണ്ട്. നാളെ പാത്രിയർക്കാ സെന്ററിൽ നടത്തുന്ന യാക്കോബായ സുറിയാനി സഭ അസോസിയേഷൻ യോഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP