Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരമോന്നത നീതിപീഠം അന്തിമവിധി പുറപ്പെടുവിക്കുകയും അന്ത്യശാസനം നൽകുകയും ചെയ്തിട്ടും കോടതി വിധി നടപ്പിലാക്കാതിരിക്കാൻ കാതോലിക്ക ബാവയ്ക്ക് ഇണ്ടാസ് അയയ്ക്കുന്ന സർക്കാരിന് എങ്ങനെ ഇനി സുപ്രീംകോടതി വിധിയെ കുറിച്ച് മേനി നടിക്കാനാവും? ശബരിമലയുടെ പേരിൽ ഭരണഘടന പറഞ്ഞ് വീമ്പിളക്കിയ സർക്കാർ ഓർത്തഡോക്‌സ് സഭയെ ശത്രുപക്ഷത്ത് കാണുമ്പോൾ കോടതി വിധിക്ക് പുല്ലുവില കൽപ്പിക്കുന്നത് നവോത്ഥാന നായകരും കാണുന്നില്ലേ? ഇനിയെങ്ങനെ ഈ സർക്കാരിന് സുപ്രീംകോടതി വിധിയെ കുറിച്ച് മിണ്ടാൻ പറ്റും?

പരമോന്നത നീതിപീഠം അന്തിമവിധി പുറപ്പെടുവിക്കുകയും അന്ത്യശാസനം നൽകുകയും ചെയ്തിട്ടും കോടതി വിധി നടപ്പിലാക്കാതിരിക്കാൻ കാതോലിക്ക ബാവയ്ക്ക് ഇണ്ടാസ് അയയ്ക്കുന്ന സർക്കാരിന് എങ്ങനെ ഇനി സുപ്രീംകോടതി വിധിയെ കുറിച്ച് മേനി നടിക്കാനാവും? ശബരിമലയുടെ പേരിൽ ഭരണഘടന പറഞ്ഞ് വീമ്പിളക്കിയ സർക്കാർ ഓർത്തഡോക്‌സ് സഭയെ ശത്രുപക്ഷത്ത് കാണുമ്പോൾ കോടതി വിധിക്ക് പുല്ലുവില കൽപ്പിക്കുന്നത് നവോത്ഥാന നായകരും കാണുന്നില്ലേ? ഇനിയെങ്ങനെ ഈ സർക്കാരിന് സുപ്രീംകോടതി വിധിയെ കുറിച്ച് മിണ്ടാൻ പറ്റും?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കേരളത്തിൽ എത്ര ക്രൈസ്തവ സഭകൾ ഉണ്ടെന്ന് ക്രൈസ്തവർക്ക് പോലും നിശ്ചയമില്ല. പെന്തകോസ് സഭകളെ മാറ്റിവച്ചാൽ പൗരോഹിത്യ മേധാവിത്വമുള്ള സഭകൾ അതായാത് വ്യവസ്ഥാപിത സഭകൾ എന്ന് അവർ അവകാശപ്പെടുന്ന സഭകൾ തന്നെ അനേകമുണ്ട്. കത്തോലിക്ക സഭ മാത്രമുണ്ട് മൂന്നു വിഭാഗം. ഈ മൂന്ന് കത്തോലിക്ക സഭകൾക്കൊപ്പം കേരളത്തിലെ ക്രൈസ്തവ ജനസംഖ്യയിൽ നിർണായക പങ്കുവഹിക്കുന്ന മൂന്ന് സഭകളാണ് ഓർത്തോഡക്‌സ് സഭയും മാർത്തോമ സഭയും യാക്കോബ സഭയും തീർച്ചയായും സിഐഎസ് സഭ പോലുള്ള മറ്റു സഭകളുടെ പങ്കും ഞാൻ വിസ്മരിക്കുന്നില്ല.

ഇിതൽ ഓർത്തഡോക്‌സ് സഭയും യാക്കോബ സഭയും ഓരേ ആചാരങ്ങൾ ഉള്ള രണ്ടു സഭകളുമാണ്. എന്നാൽ കാലാകാലങ്ങളായി ഇവർ തമ്മിൽ തർക്കം നിലനിൽക്കുകയും തമ്മിൽ അധികാരത്തിന്റെ പേരിൽ കലഹിക്കുകയും ചെയ്യന്നു. വർഷങ്ങളോളം നീണ്ട കേസിനൊടുവിൽ സുപ്രീം കോടതി ഇതിൽ തീർപ്പു കൽപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ മുന്നിലെത്തിയ ഘടകങ്ങളും നിയമങ്ങളും പരിശോധിച്ച ശേഷം 1934ലെ ഭരണഘടനയാണ് ശരിയെന്നും അതിന്റെ അടിസ്ഥാനത്തിൽ പല പള്ളികളിലെയും അധികാരം ഓർത്തഡോക്‌സ് സഭയ്ക്കാണെന്ന് വിധിച്ചിരുന്നു.

ഇതിനോട് പൂർണമായും യോജിക്കുന്നില്ല. ഒരു സുപ്രാഭതത്തിൽ സാങ്കേതിക ന്യായങ്ങൾ നിരത്തി ഒരു വിഭാഗം മാത്രം വരുന്ന വിശ്വാസികൾ അവരുടെ വിശ്വാസ കേന്ദ്രം ഉപേക്ഷിക്കണം എന്നു പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്നാൽ അത്തരം ചർച്ചകൾക്കുള്ള ശ്രമം ഇല്ലാതെ പോകുകയും പല തവണ കോടതിയിൽ കേസെത്തുകയും പല തവണ സുപ്രീം കോടതി തന്നെ ഇത് പരിഗണിക്കുകയും അന്തിമ വിധി അസനിഗ്ദമായി പ്രഖ്യാപിക്കുകയം എല്ലാ അപ്പീലുകളും റിവ്യൂകളും തള്ളിക്കളയുകയും ചെയ്ത ശേഷം വിധി നടപ്പിലാക്കാൻ മടിക്കുന്ന സർക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇനി ഈ സർക്കാരിന്റെ മുന്നിലുള്ള ഏക വഴി ഈ വിധി നടപ്പിലാക്കുകയെന്നതാണ്. നഷ്ടം സംഭവിക്കുന്ന യാക്കോബക്കാർ ഓർത്തഡോക്‌സുകാരെുടെ ഔദാര്യം കൈപ്പറ്റിക്കൊണ്ട് ചില പള്ളികളെങ്കിലും സംരക്ഷിക്കാൻ ശ്രമിക്കുക. നിങ്ങൾ അത്യന്തികമായി അനുസരണയുടെയും സ്‌നേഹത്തിന്റെയും ക്ഷമയുടെയും വക്താക്കളായതുകൊണ്ട് ഒരു പക്ഷേ സ്‌നേഹത്തിന്റെ ഭാഷകളുടെയുള്ള ചർച്ചകളിലൂടെ സാധിച്ചെന്ന് വരാം. എന്നാൽ എനിക്ക് മനസിലാക്കാൻ കഴിയാത്തത് നാഴികയ്ക്ക് നാൽപ്പത് വട്ടം ഭരണഘടനയെയും സുപ്രീം കോടതിയെയും തൊട്ട് സത്യം ചെയ്യുന്ന പിണറായി വിജയൻ സർക്കാർ എന്തുകൊണ്ടാണ് സുപ്രീം കോടതി പല തവണ മുന്നറിയിപ്പ് നൽകിയിട്ടും സഭാ കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി നടപ്പിലാക്കാൻ വൈകുന്നത്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP