Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാലായിൽ മാണി സി.കാപ്പൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി; തീരുമാനം കൈക്കൊണ്ടത് എൻസിപി നേതൃയോഗം; ഔദ്യോഗിക പ്രഖ്യാപനം എൽഡിഎഫ് നടത്തും; മൂന്നു തവണ കെ എം മാണിയോട് മത്സരിച്ച് പരാജയപ്പെട്ട മാണി സി കാപ്പൻ നാലാം ഊഴത്തിന് ഇറങ്ങുന്നത് പ്രതീക്ഷയോടെ

പാലായിൽ മാണി സി.കാപ്പൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി; തീരുമാനം കൈക്കൊണ്ടത് എൻസിപി നേതൃയോഗം; ഔദ്യോഗിക പ്രഖ്യാപനം എൽഡിഎഫ് നടത്തും; മൂന്നു തവണ കെ എം മാണിയോട് മത്സരിച്ച് പരാജയപ്പെട്ട മാണി സി കാപ്പൻ നാലാം ഊഴത്തിന് ഇറങ്ങുന്നത് പ്രതീക്ഷയോടെ

സ്വന്തം ലേഖകൻ

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.സി.പിയുടെ മാണി സി.കാപ്പൻ മത്സരിക്കും. തിരുവനന്തപുരത്ത് ഇന്ന് രാവിലെ 11ന് ചേർന്ന എൻ.സി.പി നേതൃയോഗത്തിലാണ് മാണി സി.കാപ്പനെ സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശിച്ചത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എൽ.ഡി.എഫ് യോഗത്തിന് ശേഷമേ ഉണ്ടാവുകയുള്ളൂ. മൂന്നുതവണ കെ.എം.മാണിയോട് മത്സരിച്ച് മാണി സി.കാപ്പൻ പരാജയപ്പെട്ടെങ്കിലും മാറിയ സാഹചര്യത്തിൽ ഇക്കുറി മണ്ഡലം കൈപിടിയിലാക്കാമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.

തന്നെയുമല്ല, 2001ൽ ഉഴവൂർ വിജയൻ മത്സരിച്ചപ്പോൾ 33,301 വോട്ടായിരുന്നു കെ.എം.മാണിയുടെ ഭൂരിപക്ഷമെങ്കിൽ 2006ൽ അത് 7,590 ആയി കുറയ്ക്കാൻ കാപ്പന് സാധിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 5,259 ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,703 ആയി കുറയ്ക്കാനും മാണി സി.കാപ്പന് സാധിച്ചു. ഇതാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരാൻ ഒരു കാരണം.എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ പരിപൂർണ പിന്തുണ മാണി സി.കാപ്പനാണ്. എന്നാൽ കോട്ടയം ജില്ലാ മുൻ നേതാക്കൾ മാണി സി.കാപ്പന് എതിരെ ശബ്ദമുയർത്തിയിരുന്നു.

പാലായിൽ എതിരാളി കെ എം മാണിയായിരുന്നിട്ടും ശ്രദ്ധേയമായ മൽസരമായിരുന്നു കഴിഞ്ഞതവണ മണ്ഡലത്തിൽ മാണി സി കാപ്പൻ കാഴ്ചവച്ചത്. 55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച കെ എം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തളയ്ക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥിയായ മാണി സി കാപ്പന് സാധിച്ചിരുന്നു.

മാണിയില്ലാത്ത സാഹചര്യത്തിൽ മാണി സി കാപ്പന് വിജയസാധ്യതയുണ്ടെന്നാണ് എൽഡിഎഫിന്റെ വിലിയിരുത്തൽ. നിരവധി സാമ്പത്തികക്രമക്കേട് കേസുകൾ നേരിടുന്നയാളെ സ്ഥാനാർത്ഥിയാക്കുന്നത് തിരിച്ചടിയാവുമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നത്. മാണി സി കാപ്പൻ ഇടതുമുന്നണിയുടെ പരിപാടികളിൽ പങ്കെടുക്കാറില്ലെന്നും നേരത്തെ കെ എം മാണിക്കെതിരേ ഫയൽചെയ്ത തിരഞ്ഞെടുപ്പ് കേസ് പാർട്ടിയോട് ആലോചിക്കാതെയാണ് പിന്നീട് പിൻവലിച്ചതെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP