Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കാൻ ഖത്തർ; പിൻ സീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബൽറ്റും നിർബന്ധമാക്കും; നിയമനിർമ്മാണം ഉടൻ

വാഹനങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കാൻ ഖത്തർ; പിൻ സീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബൽറ്റും നിർബന്ധമാക്കും; നിയമനിർമ്മാണം ഉടൻ

സ്വന്തം ലേഖകൻ

രാജ്യത്ത് വാഹനങ്ങളിൽ കുട്ടികളുടെ സീറ്റ് നിർബന്ധമാക്കുന്നു. വാവാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമവും ഇതോടൊപ്പം നിലവിൽ വരുമെന്നാണ് വിവരം.

വാഹനങ്ങളിൽ ചൈൽഡ് കാർ സീറ്റുകൾ നിയമം മൂലം നിർബന്ധമാക്കാനാണ് ഖത്തർ ഭരണകൂടം ഒരുങ്ങുന്നത്. ഇതിനായുള്ള നിയമനിർമ്മാണം ഉടനുണ്ടാകുമെന്നാണ് വിവരം. ഒപ്പം പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനും പദ്ധതിയുണ്ട്. രണ്ട് വ്യവസ്ഥകളും കൂടി ഉൾപ്പെടുത്തിയായിരിക്കും നിയമനിർമ്മാണമെന്നാണ് സൂചന.

വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി. എല്ലാ കുട്ടികളെയും പിൻസീറ്റിൽ ശരിയായി നിയന്ത്രിക്കണം. കുട്ടിയുടെ പ്രായത്തിനും വലുപ്പത്തിനും അനുയോജ്യമായ കാർസീറ്റായിരിക്കണം വാഹനത്തിലുണ്ടാകേണ്ടത്. സ്‌കൂൾ ബസിൽ യാത്ര ചെയ്യുമ്പോഴും ലഭ്യമെങ്കിൽ കുട്ടികളുടെ സീറ്റുണ്ടാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP