Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസവിച്ച ഉടൻ മരിച്ചുവെന്ന് പറഞ്ഞ് അവളെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞു; പിന്നാലെ എത്തിയ അമ്മായി നൽകിയത് പുതു ജീവൻ; ജനിച്ചയുടൻ വേണ്ട പരിചരണം കിട്ടാത്ത കുഞ്ഞ് വളർന്നത് ശാരീരിക പ്രശ്‌നങ്ങളോടെ; വെല്ലുവിളികൾക്ക് തളർത്താൻ കഴിഞ്ഞിട്ടില്ല പിന്നല്ലെ തകർക്കാൻ; നൂപുർ ഇന്ന് നിൽക്കുന്നത് വിജയത്തിന്റെ നെറുകയിൽ

പ്രസവിച്ച ഉടൻ മരിച്ചുവെന്ന് പറഞ്ഞ് അവളെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞു; പിന്നാലെ എത്തിയ അമ്മായി നൽകിയത് പുതു ജീവൻ; ജനിച്ചയുടൻ വേണ്ട പരിചരണം കിട്ടാത്ത കുഞ്ഞ് വളർന്നത് ശാരീരിക പ്രശ്‌നങ്ങളോടെ; വെല്ലുവിളികൾക്ക് തളർത്താൻ കഴിഞ്ഞിട്ടില്ല പിന്നല്ലെ തകർക്കാൻ; നൂപുർ ഇന്ന് നിൽക്കുന്നത് വിജയത്തിന്റെ നെറുകയിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; പ്രസവിച്ച ഉടൻ ചാപിള്ളയെന്നു വിധിയെഴുതി ഡോക്ടർമാർ അവളെ വലിച്ചെറിഞ്ഞത് ചവറ്റുകൊട്ടയിലേക്കായിരുന്നു. അവിടെ ഒടുങ്ങാൻ സാധിക്കാതിരുന്ന അവളുടെ കുഞ്ഞു ശരീരത്തിൽ ജീവന്റെ തുടിപ്പുകളുണ്ടെന്നു കണ്ടെത്തി ജീവിതത്തിലേക്ക് വീണ്ടെടുത്തത് ഒരു ബന്ധുവായിരുന്നു. ഇന്ന് 29 വർഷങ്ങൾക്ക് ശേഷം അവൾ എത്തിനിൽക്കുന്നത് വിജയത്തിന്റെ കൊടുമുടിയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരം അമിതാഭ് ബച്ചനൊപ്പം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലാണ് നൂപുർ സിങ് എന്ന പെൺകുട്ടി.

ബച്ചൻ അവതാരകനായ കോൻ ബനേഗാ ക്രോർപതി (കെബിസി) എന്ന ക്വിസ് ഷോയിൽ 12.5 ലക്ഷം രൂപ സമ്മാനം നേടിയപ്പോഴാണ് നൂപുർ, കേൾക്കുമ്പോൾ ഹൃദയം നിലച്ചു പോകുന്നത്ര തീവ്രമായ തന്റെ 'മരണജനന' കഥ പങ്കിട്ടത്.

ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിലുള്ള കർഷകനായ രാംകുമാർ സിങ്ങിന്റെ ഭാര്യ കൽപന കാൻപുരിലെ ആശുപത്രിയിലാണ് പ്രസവിച്ചത്. കുഞ്ഞിനു ജീവനില്ല എന്നു പറഞ്ഞ് ഡോക്ടർ ഉപേക്ഷിച്ചു. പിന്നാലെ ജീവനക്കാർ കുഞ്ഞിനെ മാലിന്യങ്ങളുടെ കൂടെ ഉപേക്ഷിച്ചു. എന്നാൽ കുഞ്ഞിന്റെ മരണം വിശ്വാസിക്കാനാവാതെ പിന്നാലെ പോയി നോക്കിയ അമ്മായിയാണ് കുഞ്ഞിനു ജീവനുണ്ടെന്നു കണ്ടു തിരിച്ചെടുത്തു കൊണ്ടു വന്നതും അവളെ ജീവിതത്തിലേക്ക് പിച്ചവപ്പിച്ചതും.

ജനിച്ചയുടൻ വേണ്ട പരിചരണം കിട്ടാത്ത കുഞ്ഞ് പിന്നീട് ശാരീരികപ്രശ്‌നങ്ങളോടെയാണു വളർന്നത്. അംഗപരിമിതയാണ് നൂപുർ ഇപ്പോൾ. എന്നാൽ, പഠിക്കാൻ മിടുക്കി. ബിഎഡ് പൂർത്തിയാക്കി. ട്യൂഷൻ ടീച്ചറാണ് ഇപ്പോൾ. കെബിസിയിൽ 12 ചോദ്യങ്ങൾക്കു ശരിയുത്തരം പറഞ്ഞാണ് 12.5 ലക്ഷം രൂപ സമ്മാനം നേടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP