Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി; സഭയുടെ പൂർണ ഭരണച്ചുമതല മെത്രാപ്പൊലീത്തൻ ട്രസ്റ്റിക്ക്; നിയമനം ശ്രേഷ്ഠ ബാവായുടെ രാജിയെ തുടർന്നു

ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി; സഭയുടെ പൂർണ ഭരണച്ചുമതല മെത്രാപ്പൊലീത്തൻ ട്രസ്റ്റിക്ക്; നിയമനം ശ്രേഷ്ഠ ബാവായുടെ രാജിയെ തുടർന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ പൂർണ ഭരണച്ചുമതല മെത്രാപ്പൊലീത്തൻ ട്രസ്റ്റിക്കായിരിക്കും. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. യാക്കോബായ സഭയുടെ ആത്മീയ മേൽസ്ഥാനിയും കാതോലിക്കയും സുന്നഹദോസ് അധ്യക്ഷനുമായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ തുടരും.

ശ്രേഷ്ഠ ബാവായുടെ രാജിയെ തുടർന്നു കഴിഞ്ഞ മെയ്‌ 25നു പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ ചേർന്ന എപ്പിസ്‌കോപ്പൽ സിനഡ് പുതിയ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയെ 3 മാസത്തിനുള്ളിൽ തിരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നു. ജോസഫ് മാർ ഗ്രിഗോറിയോസിന്റെ പേരു മാത്രമാണ് ഈ സ്ഥാനത്തേക്കു നിർദേശിക്കപ്പെട്ടത്. ശ്രേഷ്ഠ ബാവായുടെ രാജിയെ തുടർന്നു ഡോ. ഏബ്രഹാം മാർ സേവേറിയോസ്, ഡോ. തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവർക്കായിരുന്നു സഭയുടെ ഭരണച്ചുമതല.

1997 മുതൽ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി പ്രവർത്തിക്കുന്ന ശ്രേഷ്ഠ ബാവാ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നിർദേശാനുസരണമാണ് പുതിയ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയെ തിരഞ്ഞെടുത്തത്. 18 വർഷമായി എപ്പിസ്‌കോപ്പൽ സിനഡ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു ജോസഫ് മാർ ഗ്രിഗോറിയോസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP