Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ'! ഡിവൈഎഫ്‌ഐ പ്രവർത്തകനെ ഡൽഹിയിലെ എംപി ഓഫീസിൽ ഹൈബി ഈഡൻ പേഴ്‌സണൽ സ്റ്റാഫാക്കിയെന്ന് യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം; ഇടുക്കിയിൽ ജോയ്‌സ് ജോർജിന് വേണ്ടി പ്രവർത്തിച്ച സതീഷ് കമലിനെ നിയമിച്ചത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ഇരട്ടയാർ ഗ്രൂപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നിക്ഷിപ്ത താൽപര്യക്കാർ ഗൂഢലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണമെന്ന് ഹൈബി മറുനാടനോട്

'പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ'! ഡിവൈഎഫ്‌ഐ പ്രവർത്തകനെ ഡൽഹിയിലെ എംപി ഓഫീസിൽ ഹൈബി ഈഡൻ പേഴ്‌സണൽ സ്റ്റാഫാക്കിയെന്ന് യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം; ഇടുക്കിയിൽ ജോയ്‌സ് ജോർജിന് വേണ്ടി പ്രവർത്തിച്ച സതീഷ് കമലിനെ നിയമിച്ചത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ഇരട്ടയാർ ഗ്രൂപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നിക്ഷിപ്ത താൽപര്യക്കാർ ഗൂഢലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണമെന്ന് ഹൈബി മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡിവൈഎഫ്‌ഐ പ്രവർത്തകനെ ഹൈബി ഈഡൻ ഡൽഹിയിലെ ഓഫീസിൽ പേഴ്‌സണൽ സ്റ്റാഫ് ആക്കിയെന്ന ആരോപണത്തെ ചൊല്ലി യൂത്ത് കോൺഗ്രസിൽ എംപിക്കെതിരെ പടയൊരുക്കം. ഇടുക്കിയിലെ യൂത്ത് കോൺഗ്രസുകാരുടെ നെഞ്ചിൽ ഹൈബി ഈഡൻ തീകോരിയിട്ടുവെന്ന പേരിൽ ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകളിൽ വിമർശനപ്പെരുമഴ തുടങ്ങി. ഇടുക്കിയിൽ ജോയ്‌സ് ജോർജിന് വേണ്ടി പ്രവർത്തിച്ച സതീഷ് കമൽ എന്ന വ്യക്തിയെയാണ് ഹൈബി എംപി ഓഫീസിൽ പേഴ്‌സണൽ സ്റ്റാഫാക്കിയത്. ഇയാൾ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കാട്ടി 'യൂത്ത് കോൺഗ്രസ് ഇരട്ടയാർ' ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

ഇടുക്കിയിലെ നേതാക്കൾ ഹൈബിക്കും ഡിസിസിക്കും പരാതി നൽകിയിട്ടും നിയമനം നൽകിയതാണ് യൂത്ത് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകർക്ക് ഇല്ലാത്ത എന്ത് യോഗ്യതയാണ് ഡിവൈഎഫ്‌ഐക്കാരനിൽ ഹൈബി കണ്ടതെന്നാണ് ചോദ്യം. പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ എന്ന പ്രവണത കോൺഗ്രസ് നേതാക്കളിൽ പരക്കെയുണ്ടെന്നും പോസ്റ്റിൽ വിമർശിക്കുന്നു. ആരോപണം ഹൈബി നിഷേധിച്ചു. നിക്ഷിപ്ത താൽപര്യക്കാർ ഗൂഢലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണമാണ് ഇതെന്നും ഹൈബി മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇക്കാര്യത്തിൽ ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ളവർക്ക് പ്രതിഷേധമുണ്ടെന്നാണ് അറിയുന്നത്. എന്നാൽ, പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. 'മോദി സ്തുതി'യുടെ പേരിൽ ശശി തരൂരിനോട് കെപിസിസി വിശദീകരണം ചോദിച്ച പശ്ചാത്തലത്തിൽ വിവാദങ്ങൾ ക്ഷണിച്ചുവരുത്താൻ പലർക്കും താൽപര്യമില്ല. എന്നാൽ, സ്വന്തം പാർട്ടിയിൽ ആളുള്ളപ്പോൾ, ഇടതുചിന്താഗതി പുലർത്തുന്ന വ്യക്തിയെ സ്വന്തം ഇഷ്ടപ്രകാരം പേഴ്‌സണൽ സ്റ്റാഫിലേക്ക് എടുത്തതിലെ അനൗചിത്യമാണ് പ്രശ്‌നമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു.

ഐവൈസി ഇരട്ടയാർ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെ:

യൂത്ത് കോൺഗ്രസുകാരുടെ നെഞ്ചിൽ തീ കോരിയിട്ട് ഹൈബി ഈഡൻ എംപി.........

'പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ' ഇങ്ങനെയൊരു പ്രവണത കോൺഗ്രസ് നേതാക്കളിൽ പരക്കെയുണ്ട്-...

പക്ഷെ ഹൈബി ഈഡനെപ്പോലുള്ള നേതാവിൽ നിന്നും ഇത്രക്ക് പ്രതീക്ഷിച്ചില്ല.....

ഇടുക്കിയിൽ ജോയ്‌സ് ജോർജിന് വേണ്ടി
ആഹോരാത്രം പ്രയത്‌നിച്ച 'സതീഷ് കമൽ'
എന്ന DYFI പ്രവർത്തകനെ ഡൽഹിയിലെ
എംപി ഓഫീസിൽ പെഴ്‌സണൽ സ്റ്റാഫാക്കിയ ഹൈബിയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല....

ഇതിനെതിരെ ഡീൻ കുര്യക്കോസക്കെമുള്ള
ഇടുക്കിയിലെ നേതാക്കൾ ഹൈബിക്കും, DCCക്കും പരാതി നൽകിയിട്ടും നിയമനം
നിഷേധിക്കാതിരുന്നത് കേരളത്തിലെ തന്നെ
യൂത്ത് കോൺഗ്രസുകാരെ തുണി പൊക്കിക്കാണിച്ച പോലെയായിപ്പോയി......

കോൺഗ്രസ് പ്രവർത്തകർക്കില്ലാത്ത എന്ത് യോഗ്യതയാണ് ഉഥഎഹക്കാരനിൽ ഹൈബി കണ്ടത്.....

ഹൈബി മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടി തന്നെ ഇതിന് വലിയ വില നൽകേണ്ടി വരും.

എന്നാൽ, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഹൈബി ഈഡൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

'സതീഷ് കമൽ ഡിവൈഎഫ്‌ഐ പ്രവർത്തകനല്ല. അയാൾക്ക് പാർട്ടി അംഗത്വമുള്ളയാളല്ല. എൻജിഒ യൂണിയൻ പ്രവർത്തകനുമല്ല. ഡൽഹിയിൽ ഉള്ള സ്റ്റാഫിനെ കൺവീനിയൻസ് അനുസരിച്ച് വയ്ക്കുന്നതാണ്. അയാൾക്ക് പാർലമെന്ററി എക്‌സ്പീരിയൻസ് ഉള്ള ആളാണ്. സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്ത ആളാണ്. സ്വാഭാവികമായും അയാൾ അയാളുടെ ബോസിനോട് ..ജോയ്്‌സിനോട് അടുപ്പം കാണിക്കുമല്ലോ, തിരഞ്ഞെടുപ്പ് സമയത്ത്. അല്ലാതെ അയാൾക്കൊരു രാഷ്ട്രീയ പശ്ചാത്തലമോ, പാർട്ടി അംഗത്വമോ, എസ്എഫ്‌ഐ അംഗത്വമോ ഒന്നും ഉണ്ടായിരുന്നില്ല. വളരെ എഫക്്ടീവ് ആയി പാർലമെന്ററി രംഗത്ത് പ്രവർത്തിക്കാൻ സഹായിക്കുന്ന വ്യക്തിയെ വയ്ക്കണമെന്ന് പാർട്ടിയോടും ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, പാർലമെന്ററി പ്രവർത്തനത്തിനും, മണ്ഡലവുമായുള്ള ഏകോപനത്തിനുമൊക്കെ, കാര്യക്ഷമമായി ഇടപെടാൻ കഴിയുന്ന ആളെന്ന നിലയിലാണ് നിയമനം. അയാളുടെ ജോലി കൃത്യമായി ചെയ്തു. അയാൾ രാഷ്ട്രീയ ലീനിയേജ് കാണിച്ചതായി തോന്നിയിട്ടില്ല. ഇപ്പോൾ പ്രശ്‌നം ഉന്നയിച്ചവർക്ക് വേറൊരുനിഗൂഢ ലക്ഷ്യമുണ്ട്. സോഷ്യൽ മീഡിയയായതുകൊണ്ട് നിക്ഷിപ്ത താൽപര്യക്കാരുണ്ട്. പ്ലാൻഡ് ആയിട്ട് ചെയ്യുന്ന ചില ആൾക്കാരുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് ലീഡർഷിപ്പിനോട് ആലോചിച്ച് വേണ്ടത് ചെയ്യും', ഹൈബി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP