Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി-അമിത്ഷാ കൂട്ടുകെട്ട് ഹിറ്റ്ലറുടെ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്നു എന്ന് ഇമ്രാൻ ഖാൻ പറയുമ്പോൾ ചോദ്യവും ആശങ്കയും ഉത്തരവും അതിൽ തന്നെ ഇല്ലേ..?എന്നിട്ടും എന്തിനായിരിക്കും മിസൈൽ എന്ന ഉമ്മാക്കി കാട്ടിയും നുഴഞ്ഞു കയറ്റക്കാരെ അയച്ചും പാക്കിസ്ഥാൻ സ്വയം പണി ഇരന്നു വാങ്ങുന്നത് ?ഇൻഡോ പാക് അതിർത്തിയിൽ യുദ്ധം മണക്കുമ്പോൾ

മോദി-അമിത്ഷാ കൂട്ടുകെട്ട് ഹിറ്റ്ലറുടെ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്നു എന്ന് ഇമ്രാൻ ഖാൻ പറയുമ്പോൾ ചോദ്യവും ആശങ്കയും ഉത്തരവും അതിൽ തന്നെ ഇല്ലേ..?എന്നിട്ടും എന്തിനായിരിക്കും മിസൈൽ എന്ന ഉമ്മാക്കി കാട്ടിയും നുഴഞ്ഞു കയറ്റക്കാരെ അയച്ചും പാക്കിസ്ഥാൻ സ്വയം പണി ഇരന്നു വാങ്ങുന്നത് ?ഇൻഡോ പാക് അതിർത്തിയിൽ യുദ്ധം മണക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

വീണ്ടും ഒരു ഇന്ത്യ പാക് യുദ്ധത്തിന് കാഹളം മുഴങ്ങുന്നതായി രാജായ്‌നാതര പ്രതിരോധ രംഗത്തെ വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് മാറി എന്നത് മാത്രമല്ല ഇന്ത്യൻ ഭരണകൂടത്തിന്റെ വർധിച്ച വീര്യവും കെട്ടുറപ്പും ഇന്ത്യാ മഹാരാജ്യത്തിന് ആഗോളതലത്തിൽ ലഭിക്കുന്ന പിന്തുണയും പ്രത്യേകിച്ച് അമേരിക്ക ഇസ്രയേൽ തുടങ്ങിയ വൻകിട രാജ്യങ്ങളിൽ നിന്ന ലഭിക്കുന്ന പിന്തുണ ആശങ്കയ്ക്ക കാരണമാണ്. ലോകത്തുള്ളൊ രു സമാധാന പ്രേമിക്കും ആഗ്രഹിക്കാൻ കഴിയുന്നതല്ല ലോകത്തിലെ ഒരു തരത്തിലുള്ള യുദ്ധവും ആഗ്രഹിക്കില്ല. യുദ്ധം നടത്തുന്നത് നീർക്കോലികളും സിംഹവും തമ്മിലാണ് എങ്കിൽ കൂടി നിരപരാധികളായ നിരവധിയാളുകൾ കൊല്ലപ്പെടും എന്നുള്ളത്‌കൊണ്ടാണ്

യുദ്ധത്തെ എല്ലാവരും പേടിയോടെ നോക്കി കാണും. വെറും ഒരു അമ്പ് പോലും മനുഷ്യ ജീവനെടുക്കുന്ന കാലത്ത് അമുവായുധങ്ങൾ കൈവശമുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആർക്കാണ് ആഹ്ലാദിക്കാൻ കഴിയുന്നത്. അത്‌കൊണ്ട് തന്നെ ഇത്തരമൊരു അന്തരീക്ഷം സൃഷ്ടക്കപ്പെടുമ്പോൾ സമാധാനപ്രേമികൾ എല്ലാവരും ഒരേ സ്വരത്തിൽ പറയട്ടെ നമുക്ക് യുദ്ധം വേണ്ട എന്ന്. എന്നാൽ അതുകൊണ്ട് മാത്രം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം ഒഴിവാകും എന്ന് കരുതാനും കഴിയില്ല. ഇന്ത്യയെ പോലെ കരുത്തുള്ള ഒരു രാജ്യത്തെ ആരെങ്കിലും ഇപ്പോൾ യുദ്ധം ചെയ്യും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാൽ പോലും വെറുതെ ഇരിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇസ്രയേലും അമേരിക്കയുമൊക്കെ അവർക്ക് ഭീഷണിയാകാൻ സാധ്യതയുള്ള രാജ്യങ്ങളെ ഒക്കെ മുൻപേ ചെന്ന് തീർക്കുന്ന സാഹചര്യത്തിലേക്ക് ഇന്ത്യയും നീങ്ങുകയാണ്.

നമ്മുചെ അയൽരാജ്യമായ പാക്കിസ്ഥാനാകട്ടെ നിരന്തരം പ്രകോപനങ്ങളിലൂടെ ഇന്ത്യയുടെ ബലം പരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഏറ്റവും ഒടുവിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടാനുണ്ടായ രണ്ട് സാഹചര്യങ്ങളായിരുന്നു.ഒന്ന് കാർഗിൽ യുദ്ധവും മറ്റേത് ബാലാകോട്ടെ ആക്രമവും. ഇപ്പോൾ പാക്കിസഥാൻ നടത്തുന്ന തയ്യാറെടുപ്പുകൾ ആശങ്കയോടെ മാത്രം കാണേണ്ടതാണ്. 290 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുകയും അതിന്റെ പേരിൽ മേനി നടിക്കുകയും ചെയ്യുകയാണ് പാക്കിസ്ഥാനിലെ ഭരണാധികാരികൾ. അതിന് മുൻപായി സെപ്റ്റംബറിലോ ഒക്‌റ്റോബറിലോ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടായേക്കും എന്ന് പ്രഖ്യാപിച്ചതാകട്ടെ ഒരു പാക്കിസഥാൻ മന്ത്രിയും.

ഇന്ത് കൃത്യമായി തന്നെ മറുപടിയും പറഞ്ഞിരിക്കുന്നു. അനാവശ്യമായ പ്രകോപനങ്ങൾ കൈയും കെട്ടി നോക്കിയിരിക്കും എന്ന് ആരും കരുതരുത് എന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ന് ലേയിൽ എത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത് കാശ്മീരിൽ എന്ത് മേന്മയാണ് പാക്കിസ്ഥാന് കാശ്മീരിനെ കുറിച്ച് പറയാൻ ഉള്ളത് എന്നാണ്. ഇതേ വിഷയമാണ് കുറേക്കാലമായി ലോകമനസാക്ഷിയോട് ഇന്ത്യ കുറേക്കാലമായി ചോദിക്കുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP