Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ പ്ലാറ്റ്ഫോമിനും ഓഫ്ലൈൻ സ്റ്റോറുകൾക്കുമായി ഇന്ത്യയിൽ 1000 കോടി രൂപ നിക്ഷേപിക്കാൻ ആപ്പിൾ; ആരംഭിക്കുന്നത് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലായി മൂന്ന് റീട്ടെയിൽ ഷോപ്പുകൾ; രണ്ടോ മൂന്നോ വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ തീരുമാനം

ഓൺലൈൻ പ്ലാറ്റ്ഫോമിനും ഓഫ്ലൈൻ സ്റ്റോറുകൾക്കുമായി ഇന്ത്യയിൽ 1000 കോടി രൂപ നിക്ഷേപിക്കാൻ ആപ്പിൾ; ആരംഭിക്കുന്നത് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലായി മൂന്ന് റീട്ടെയിൽ ഷോപ്പുകൾ; രണ്ടോ മൂന്നോ വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഓൺലൈൻ പ്ലാറ്റ്ഫോമിനും ഓഫ്ലൈൻ സ്റ്റോറുകൾക്കുമായി ആപ്പിൾ ഇന്ത്യയിൽ 1000 കോടി രൂപ നിക്ഷേപിക്കും. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലായി മൂന്ന് റീട്ടെയിൽ ഷോപ്പുകളാണ് തുടങ്ങുക. സാധാരണ വില്പന കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഉപഭോക്താക്കൾക്ക് വിസ്മയമൊരുക്കുന്ന മാളുകളാണ് ആപ്പിൾ വിഭാവനം ചെയ്യുന്നത്. രണ്ടോ മൂന്നോ വർഷത്തിനകം പദ്ധതി പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ആദ്യത്തെ മാൾ മുംബൈയിലും രണ്ടാമത്തേത് ഡൽഹിയിലുമായിരിക്കും. മൂന്നാമത്തേത് എവിടെയാണെന്നുള്ളതിനെപ്പറ്റി വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

ആദ്യമായാണ് ആപ്പിൾ കമ്പനി നേരിട്ട് രാജ്യത്ത് വില്പന കേന്ദ്രങ്ങളും ഓൺലൈൻ സ്റ്റോറും തുറക്കുന്നത്. സ്റ്റോറുകൾക്ക് ശരാശരി 25,000 ചതുരശ്ര അടിയെങ്കിലും വിസ്തീർണമുണ്ടാകും. ഐ ഫോണിന്റെ വിവിധ മോഡലുകൾ രാജ്യത്ത് നിർമ്മിച്ച് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. കഴിഞ്ഞ പത്തിലേറെ വർഷമായി അമേരിക്കയിലെ കുപ്പർട്ടീനോ കേന്ദ്രമാക്കി പ്രവർത്തിക്കുന്നതാണ് ആപ്പിൾ കമ്പനി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP