Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീണ്ടും സുരക്ഷിത നഗരമെന്ന സ്ഥാനം നിലനിർത്തി സിംഗപ്പൂർ; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ രാജ്യം രണ്ടാം സ്ഥാനത്ത്

വീണ്ടും സുരക്ഷിത നഗരമെന്ന സ്ഥാനം നിലനിർത്തി സിംഗപ്പൂർ; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ രാജ്യം രണ്ടാം സ്ഥാനത്ത്

സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുകയാണ് സിംഗപ്പൂർ. ദ ഇക്‌ണോമിക്‌സ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവ്വേയിലാണ് സിംഗപ്പൂർ രണ്ടാം സ്ഥാനത്ത് എത്തിയ. ടോക്കിയോ ആണ് ഒന്നാമത്.

സുരക്ഷിത നഗര സൂചികയുടെ മൂന്നാം പതിപ്പ് വ്യാഴാഴ്ച ആണ് പുറത്തിറങ്ങി, അഞ്ച് ഭൂഖണ്ഡങ്ങളിലായി 60 നഗരങ്ങളിൽ നടത്തിയ സർവ്വേയിൽ ടോക്കിയോ തുടർച്ചയായ മൂന്നാം തവണയാണ് ഒന്നാം സ്ഥാനം നേടിയത്.ഒസാക്ക (മൂന്നാം സ്ഥാനം), സിഡ്‌നി (അഞ്ചാമത്), സിയോൾ (എട്ടാം സ്ഥാനം), മെൽബൺ (പത്താം സ്ഥാനം) എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ രാജ്യങ്ങൾ.

ഡിജിറ്റൽ, ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, വ്യക്തിഗത സുരക്ഷ എന്നിങ്ങനെ 57 ഓളം മേഖലകിളിലെ പ്രകടനത്തിനനുസരിച്ചാണ് നഗരങ്ങളെ റാങ്ക് ചെയ്യുന്നത്. ഇൻഫ്രാസ്ട്രക്ചറിനും വ്യക്തിഗത സുരക്ഷയ്ക്കും സിംഗപ്പൂർ ലോകത്ത് ഒന്നാം സ്ഥാനത്താണ്, ഡിജിറ്റൽ സുരക്ഷയ്ക്ക് രണ്ടാം സ്ഥാനത്ത്.ടോക്കിയോ ഡിജിറ്റൽ സുരക്ഷാ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം രേഖപ്പെടുത്തി, കൂടാതെ ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി വിഭാഗത്തിൽ മുൻ വർഷത്തെപോലെ എട്ടാമതാണ് ടോക്കിയോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP