Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ടി ഒ സൂരജ് അറസ്റ്റിൽ; മുൻ പൊതുമരാമത്ത് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് അഴിമതി വഞ്ചന ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തി; സൂരജിന് പുറമെ നാല് പേരും വിജിലൻസ് കസ്റ്റഡിയിൽ; കിറ്റ്‌കോ മുൻ എംഡി ബെന്നി പോൾ നിർമ്മാണ കമ്പനി എംഡി സുമിത് ഗോയൽ ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരും അറസ്റ്റിൽ; വിജിലൻസ് നടപടി ജാമ്യമില്ലാ വകുപ്പ് ചുമത്തി

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ടി ഒ സൂരജ് അറസ്റ്റിൽ; മുൻ പൊതുമരാമത്ത് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് അഴിമതി വഞ്ചന ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തി; സൂരജിന് പുറമെ നാല് പേരും വിജിലൻസ് കസ്റ്റഡിയിൽ; കിറ്റ്‌കോ മുൻ എംഡി ബെന്നി പോൾ നിർമ്മാണ കമ്പനി എംഡി സുമിത് ഗോയൽ ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരും അറസ്റ്റിൽ; വിജിലൻസ് നടപടി ജാമ്യമില്ലാ വകുപ്പ് ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റിൽ. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ടി.ഒ സൂരജ് അടക്കം നാല് പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കിറ്റ്കോ മുൻ എം.ഡി ബെന്നി പോൾ, നിർമ്മാണക്കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ട്‌സ് എം.ഡി സുമിത് ഗോയൽ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായിട്ടുണ്ട്. ടി.ഒ.സൂരജ് പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെയാണ് പാലാരിവട്ടം പാലം അഴിമതി നടക്കുന്നത്.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സൂരജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്

പാലാരിവട്ടം മേൽപാലത്തിലെ വീഴ്ചകൾ ബോധപൂർവ്വം അല്ലെന്ന് പൊതുമരാമത്തു വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് കഴിഞ്ഞ ദിവ,ം വിജിലൻസിന് മൊഴി നൽകിയിരുന്നു. തുറന്ന്‌കൊടുത്തു മൂന്ന് വർഷത്തിന്നുള്ളിൽ വരുന്ന ഏത് പ്രശ്‌നത്തിനും ഉത്തരവാദി കരാറുകാരൻ മാത്രമാണ്. അതുകൊണ്ട് കരാറുകാരൻ അറിഞ്ഞുകൊണ്ട് ഉദ്യോഗസ്ഥരുമായി ചേർന്നു അഴിമതി നടത്താൻ സാധ്യത ഇല്ല എന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാലത്തിന്റെ പുനർനിർമ്മാണം ഉൾപ്പെടെ കരാറുകാരന്റെ ഉത്തരവാദിത്തമായതിനാൽ സർക്കാരിന് നഷ്ടം വരില്ലെന്നും സർക്കാർ നിർദ്ദേശപ്രകാരം താൻ ഉത്തരവ് ഇറക്കുക മാത്രം ആണ് ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു. വിജിലൻസ് വിളിച്ചു വരുത്തി സൂരജിന്റെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. നിർമ്മാണം നടക്കുന്ന സമയത്ത് മുഴുവൻ താൻ ചുമതലയിൽ ഉണ്ടായിരുന്നില്ല എന്നാണ് സൂരജ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞിരുന്നത്

പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആരും ബോധപൂർവം ചെയ്തതാണെന്ന് കരുതുന്നില്ല. സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും ടി. ഒ സൂരജ് പറഞ്ഞു.പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ നിർമ്മാണക്കമ്പനിയായ ആർ ഡി എസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിനെയും മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് പാലത്തിന്റെ നിർമ്മാണ ചുമതല നൽകിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയർന്നിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ദേശീയപാത വിഭാഗത്തെ ഒഴിവാക്കി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് (ആർ.ബി.ഡി.സി.കെ) പാലത്തിന്റെ നിർമ്മാണ ചുമതല നൽകിയത്.ഗതാഗതം ആരംഭിച്ച് മൂന്നു വർഷം തികയും മുമ്പേ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടിവന്ന ദേശീയപാതയിലെ പാലാരിവട്ടം മേല്പാലത്തിന്റെ നിർമ്മാണം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താൻ പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ പാലം സന്ദർശിച്ച ുടനെ തന്നെ ഉത്തരവിട്ടിരുന്നു. മേല്പാലം നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ അന്ന് ഉത്തരവിട്ടത്.

നിർമ്മാണത്തിലെ അഴിമതിയാണ് പാലത്തിന് ബലക്ഷയവും തകരാറും സംഭവിക്കാൻ കാരണം. പാലത്തിന്റെ നിർമ്മാണച്ചുമതല വഹിച്ച റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷനും കൺസൾട്ടന്റായിരുന്ന കിറ്റ്‌കോയും ക്രമക്കേടിന് ഉത്തരവാദികളാണ് എന്നും മന്ത്രി ആദ്യം മുതൽ പറഞ്ഞിരുന്നു. കരാറുകാരെ സഹായിക്കാനും ശ്രമിച്ചു. രൂപരേഖ മുതൽ നിർമ്മാണം വരെ അപാകത സംഭവിച്ചു. അവ കണ്ടെത്താൻ വിജിലൻസ് അന്വേഷണം ആവശ്യമാണെന്ന് സർ്ക്കാർ തീരുമാനിക്കുകയായിരുന്നു.

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിന് യുഡിഎഫ് മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് വിജിലൻസ് ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. പാലാരിവട്ടം പാലം ഉൾപ്പെടെ 51 പദ്ധതികളാണ് സ്പീഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി നൽകിയതെന്നും ടി ഒ സൂരജ് പറഞ്ഞു. വ്യാഴാഴ്ച എറണാകുളത്തെ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

സ്പീഡ് പദ്ധതികൾക്ക് അനുമതി നൽകിയെങ്കിലും മൂന്ന് മാസംവരെയാണ് തൽസ്ഥാനത്തുണ്ടായിരുന്നതെന്നും ടി ഒ സൂരജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാലത്തിന്റെ 90 ശതമാനം പണികളും അതിന് ശേഷമാണ് നടന്നത്. പാലത്തിന്റെ പൈലിങ് പണിക്കുമുന്നേ തന്നെ സ്ഥാനത്ത് നിന്ന് മാറ്റി. പാലം ടെൻഡർ നടപടികൾ മുതൽ രൂപകൽപ്പന വരെയുള്ള കാര്യങ്ങളാണ് ടി ഒ സൂരജിൽ നിന്നും ചോദിച്ചതെന്ന് വിജിലൻസ് പറഞ്ഞു. സൂരജ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നപ്പോഴാണ് പാലം നിർമ്മാണത്തിന്റെ പണികൾക്ക് തുടക്കമിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെൻഡർ നടപടികളെക്കുറിച്ച് സൂരജിന് അറിയാം. പാലത്തിന്റെ രൂപകൽപ്പനയ്ക്ക് അംഗീകാരം നൽകിയത് സൂരജിന്റെ കാലത്തായിരുന്നു. രൂപകൽപ്പനയിൽ ഗുരുതര പിഴവുണ്ടെന്ന് വിദ്ഗ്ധർ കണ്ടെത്തിയിട്ടുണ്ടെന്നും വിജിലൻസ് പറഞ്ഞു.പാലം നിർമ്മാണ അഴിമതികേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും അവർക്കെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും വിജിലൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP