Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജസ്റ്റിസ് ഋഷികേശ് റോയി സുപ്രീം കോടതിയിലേക്ക്; ജസ്റ്റിസ് എസ്. മണികുമാർ പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; മണികുമാറിന്റെ വരവ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന്; ഋഷികേശിന് പുറമെ ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യനും, കൃഷ്ണ മുരാരിയും, എസ് രവീന്ദ്രഭട്ടും പരമോന്നത നീതിപീഠത്തിലേക്ക്

ജസ്റ്റിസ് ഋഷികേശ് റോയി സുപ്രീം കോടതിയിലേക്ക്; ജസ്റ്റിസ് എസ്. മണികുമാർ പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; മണികുമാറിന്റെ വരവ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന്; ഋഷികേശിന് പുറമെ ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യനും, കൃഷ്ണ മുരാരിയും, എസ് രവീന്ദ്രഭട്ടും പരമോന്നത നീതിപീഠത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയ് സുപ്രീംകോടതിയിലേക്ക്. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഋഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

2006-ലാണ് ജസ്റ്റിസ് മണികുമാർ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത്. മുൻപ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം.22 വർഷം മദ്രാസ് ഹൈക്കോടതിയിലും കേന്ദ്ര ട്രിബ്യൂണലുകളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുള്ള എസ് മണികുമാർ 2006ൽ അഡീഷനൽ ജഡ്ജിയായി നിയമിതനായി. 2009 മുതൽ മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയാണ്. മറ്റ് ഏഴ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെക്കൂടി നിയമിച്ചിട്ടുണ്ട്: ജസ്റ്റിസ് വിക്രം നാഥ് - ഗുജറാത്ത് ഹൈക്കോടതി, ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി - സിക്കിം ഹൈക്കോടതി,

ജസ്റ്റിസ് ജെ കെ മഹേശ്വരി - ആന്ധ്രാ പ്രദേശ് ഹൈക്കോടതി, ജസ്റ്റിസ് ഇന്ദർജീത് മൊഹന്തി - രാജസ്ഥാൻ ഹൈക്കോടതി, ജസ്റ്റിസ് അജയ് ലാംബ - ഗുവാഹത്തി ഹൈക്കോടതി, ജസ്റ്റിസ് രവിശങ്കർ ഝാ - പഞ്ചാബ് & ഹരിയാന ഹൈക്കോടതി, ജസ്റ്റിസ് എൽ നാരായണ സ്വാമി - ഹിമാചൽ പ്രദേശ് ഹൈക്കോടതി.

ജസ്റ്റിസ് ഋഷികേശ് റോയി അടക്കം നാലു ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി കൊളീജിയം ശുപാർശ നൽകിയിട്ടുള്ളത്.ഋഷികേശ് റോയിക്ക് പുറമെ, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യൻ, കൃഷ്ണ മുരാരി, എസ് രവീന്ദ്രഭട്ട് എന്നിവരെയാണ് കൊളീജിയം സുപ്രിംകോടതിയിലേക്ക് ശുപാർശ ചെയ്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP