Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലാരിവട്ടത്തെ പാലം പണിതതിന്റെ പേരിൽ കോടികൾ പോക്കറ്റിലാക്കിയ ഐഎഎസുകാരനെ പൂട്ടിയ പിണറായി വിജയനെ അഭിനന്ദിക്കാതിരിക്കാൻ എങ്ങനെ പറ്റും? വികെ ഇബ്രാഹിം കുഞ്ഞ് എന്ന യഥാർത്ഥ കൊള്ളക്കാരൻ ഇപ്പോഴും പുറത്ത് വിലസുന്നുവെന്ന് മാത്രം മറക്കരുത്; സമാനതകളില്ലാത്ത ഈ അഴിമതിക്കഥയിലെ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ എത്തിക്കാൻ കഴിഞ്ഞാൽ ഇതുവരെയുണ്ടാക്കിയ പേരുദോഷത്തിന്റെ പാതിയെങ്കിലും മാറ്റിയെടുക്കാൻ പിണറായിക്കാവും  

പാലാരിവട്ടത്തെ പാലം പണിതതിന്റെ പേരിൽ കോടികൾ പോക്കറ്റിലാക്കിയ ഐഎഎസുകാരനെ പൂട്ടിയ പിണറായി വിജയനെ അഭിനന്ദിക്കാതിരിക്കാൻ എങ്ങനെ പറ്റും? വികെ ഇബ്രാഹിം കുഞ്ഞ് എന്ന യഥാർത്ഥ കൊള്ളക്കാരൻ ഇപ്പോഴും പുറത്ത് വിലസുന്നുവെന്ന് മാത്രം മറക്കരുത്; സമാനതകളില്ലാത്ത ഈ അഴിമതിക്കഥയിലെ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ എത്തിക്കാൻ കഴിഞ്ഞാൽ ഇതുവരെയുണ്ടാക്കിയ പേരുദോഷത്തിന്റെ പാതിയെങ്കിലും മാറ്റിയെടുക്കാൻ പിണറായിക്കാവും   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നിലപാടുകൾ എടുക്കുമ്പോഴും ഈ മുഖ്യമന്ത്രി ചെയ്യുന്ന ചില നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ഒരിക്കലും കഴിയില്ല. പല തവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ തന്നെ പൊതുജന ആരോഗ്യ മേഖലയിലും പൊതു വിദ്യാഭ്യാസ മേഖലയിലും ഈ സർക്കാർ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഒരു നാഴിക കല്ലു തന്നെയാണ്. ദിലീപ് എന്ന നടനെ അറസ്റ്റ് ചെയ്തതും ഫ്രാങ്കോ എന്ന ജലന്ധർ മെത്രാനെ തുറങ്കിൽ അടച്ചതും പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ കീരിടത്തിലെ പൊൻതൂലായി കാണുന്ന വ്യക്തിയാണ് ഞാൻ.

ഈ സർക്കാരിന്റെ ധൂർത്തിനെതിരെയും സ്വജനപക്ഷാപതത്തിനെതിരെയും അഭിപ്രായം പറയുന്നവരെ ജയിലിൽ അടയ്ക്കുന്ന കിരാത നയത്തിനെതിരെയും സൈബർ ഗുണ്ടകളെ ഇറക്കി അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് നയത്തിനെതിരെയും ശബ്ദമുയർത്തുമ്പോൾ തന്നെ ഇത്തരം നല്ലകാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് ഓരോ മധ്യമപ്രവർത്തകരുടെയും ചുമതലയാണെന്ന് ഞാൻ വിശ്വസിക്കുന്നത്. ഈ പൊൻ തൂവലുകളിൽ ഏറ്റവും പുതിയ ഒന്നാണ് ടി ഒ സൂരജ് എന്ന മുൻ ഐഎഎസുകാരനെ ഇന്ന് അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചത്. ടി ഒ സൂരജ് എന്ന ഉദ്യോഗസ്ഥൻ സ്വന്തം പേരു പോലും മറച്ചു വച്ചുകൊണ്ട് പുതിയ പേരു സ്വീകരിച്ചുകൊണ്ടു അഴിമതിയുടെ കൂത്തരങ്ങായി മാറിയ ഒരു അഭ്യാസിയായിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ വലം കൈയായി നിന്നു കൊണ്ട് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം കോടിക്കണക്കിന് രൂപയാണ് സൂരജ് കട്ടുമുടിച്ചത്. അന്നു തന്നെ ഇതു ചൂണ്ടികാട്ടുകയും സൂരജിന്റെ ആഡംബരം വാർത്തായാക്കുകയും ചെയ്ത ഒരു മാധ്യമത്തെയാണ് ഞാൻ പ്രതിനിധാനം ചെയ്യുന്നത്. സൂരജ് മോഷ്ടിച്ചെടുത്ത പണത്തിന്റെ കണക്കെടുക്കാൻ ഈ സർക്കാരിന്റെ ഒരു അന്വേഷണ ഏജൻസിക്കും സമയം തികഞ്ഞെന്ന് വരില്ല. എന്നിട്ടും എന്തുകൊണ്ട് സൂരജിനെ തൊടാൻ കഴിയുന്നില്ലെന്ന് ഞാൻ പലകുറി ചോദിച്ചതാണ്.

ഒടുവിൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിയുന്നതിന് മുൻപ് ഒരു പാലം അപ്പാടെ പൊളിച്ചു നീക്കി ഏതാണ്ട് 100കോടി രൂപ മുടക്കി പുതിയ പാലം പണിയേണ്ട ബാധ്യത പുതിയ സർക്കാരിന്റെ തലയിൽ വീണപ്പോൾ സൂരജിന്റെ കൈകളിൽ വിലങ്ങു വീഴുന്നു. പൊതുമരാമത്തിന്റെ സെക്രട്ടറി എന്ന നിലയിൽ സൂരജ് ഭരിച്ചിരുന്ന നാളുകളിൽ ശതകോടികളുടെ സ്വത്തുണ്ടാക്കുയും അതൊക്കെ ബിനാമികളുടെ പേരിലേക്ക് മാറ്റുകയും ചെയതത് പരസ്യമായ രഹസ്യമാണ്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP