Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

42 വർഷമെടുത്തു പണിത കനാൽ തകർന്നത് ഉദ്ഘാടനം കഴിഞ്ഞ് 24മണിക്കൂറിനുള്ളിൽ; ഒലിച്ചു പോയത് 85 ഗ്രാമങ്ങളിലേക്കു വെള്ളമെത്തിക്കാൻ ഉണ്ടാക്കിയ കനാൽ; ജാർഖണ്ഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കനാൽ പൊളിഞ്ഞതോടെ നിരവധി കൃഷിയിടങ്ങളിൽ വെള്ളം കയറി; കനാൽ തകർത്തത് 'എലിമാളങ്ങളാ'ണെന്ന് പ്രാഥമികനിഗമനം

42 വർഷമെടുത്തു പണിത കനാൽ തകർന്നത് ഉദ്ഘാടനം കഴിഞ്ഞ് 24മണിക്കൂറിനുള്ളിൽ; ഒലിച്ചു പോയത് 85 ഗ്രാമങ്ങളിലേക്കു വെള്ളമെത്തിക്കാൻ ഉണ്ടാക്കിയ കനാൽ; ജാർഖണ്ഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കനാൽ പൊളിഞ്ഞതോടെ നിരവധി കൃഷിയിടങ്ങളിൽ വെള്ളം കയറി; കനാൽ തകർത്തത് 'എലിമാളങ്ങളാ'ണെന്ന് പ്രാഥമികനിഗമനം

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി; ഝാർഖണ്ഡിൽ ജലസേചനപദ്ധതിയുടെ ഭാഗമായി 42 വർഷമെടുത്തു പണിത കനാൽ ഉദ്ഘാടനംചെയ്ത് 24 മണിക്കൂറിനകം തകർന്ന് ഒലിച്ചുപോയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചെന്ന് ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അരുൺകുമാർ സിങ് പറഞ്ഞു.

ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്കു വെള്ളമെത്തിക്കാനുണ്ടാക്കിയ കനാൽ ബുധനാഴ്ചയാണ് മുഖ്യമന്ത്രി രഘുബർ ദാസ് ഉദ്ഘാടനം ചെയ്തത്.24 മണിക്കൂറിനകം കനാലിൽ വലിയ വിള്ളലുണ്ടായി. പല ഗ്രാമങ്ങളും വെള്ളത്തിലായി. 'എലിമാളങ്ങളാ'ണ് കനാൽ തകർത്തതെന്നാണ് പ്രാഥമികനിഗമനം. അറ്റകുറ്റപ്പണി തുടങ്ങി.

ജാർഖണ്ഡ് അവിഭക്ത ബിഹാറിന്റെ ഭാഗമായിരുന്ന 1978-ൽ അന്നത്തെ ഗവർണർ ജഗ്ഗാനന്ദ് കൗശലാണ് കനാൽ പണിക്കു തറക്കല്ലിട്ടത്. പല കാരണങ്ങളാൽ പദ്ധതി നീണ്ടു. 2003-ൽ അർജുൻ മുണ്ട രണ്ടാമതും തറക്കല്ലിട്ടു. ഒച്ചിഴയും വേഗത്തിൽനീണ്ട പദ്ധതിക്ക് 2012-ൽ വീണ്ടും ടെൻഡർ വിളിച്ചാണ് പണിയാരംഭിച്ചത്.1978-ൽ 12 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയത്. 2019-ൽ പണിതീർന്നപ്പോൾ ചെലവ് 2,500 കോടി രൂപയായി. 404.17 കിലോമീറ്ററാണ് കനാലിന്റെ നീളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP