Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിംഗം മേശപ്പുറത്ത് വെച്ച് റൂൾ തടി കൊണ്ട് ഉരുട്ടുക; വൃഷണങ്ങൾ ഞെരിച്ചുടയ്ക്കുക; പോരാത്തതിന് ഗരുഡൻ തൂക്കവും; മറുതലയ്ക്കൽ നിലവിളി എല്ലാം ടെലിഫോണിലൂടെ കേട്ട് രസിച്ച് കോൺഗ്രസ് നേതാവ്; ബസ് കാത്ത് നിൽക്കുമ്പോൾ അറസ്റ്റ്; നാട്ടുകാരോട് പൊലീസ് പറഞ്ഞത് കള്ളനോട്ട് കേസിലെ പ്രതിയെന്നും; ഭാസ്‌കർറാവുവിനെ ഒറ്റാതെ കാത്തത് അതിക്രൂര പീഡനം സഹിച്ച്; അന്തരിച്ചത് അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളി: ആർഎസ്എസ് നേതാവ് വൈക്കം ഗോപകുമാർ ഓർമ്മയാകുമ്പോൾ

ലിംഗം മേശപ്പുറത്ത് വെച്ച് റൂൾ തടി കൊണ്ട് ഉരുട്ടുക; വൃഷണങ്ങൾ ഞെരിച്ചുടയ്ക്കുക; പോരാത്തതിന് ഗരുഡൻ തൂക്കവും; മറുതലയ്ക്കൽ നിലവിളി എല്ലാം ടെലിഫോണിലൂടെ കേട്ട് രസിച്ച് കോൺഗ്രസ് നേതാവ്; ബസ് കാത്ത് നിൽക്കുമ്പോൾ അറസ്റ്റ്; നാട്ടുകാരോട് പൊലീസ് പറഞ്ഞത് കള്ളനോട്ട് കേസിലെ പ്രതിയെന്നും; ഭാസ്‌കർറാവുവിനെ ഒറ്റാതെ കാത്തത് അതിക്രൂര പീഡനം സഹിച്ച്; അന്തരിച്ചത് അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളി: ആർഎസ്എസ് നേതാവ് വൈക്കം ഗോപകുമാർ ഓർമ്മയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്നു വൈക്കം ഗോപകുമാർ. ആർഎസ്എസ് മുൻ ആലപ്പുഴ ജില്ലാപ്രചാരകും ബിജെപി മുൻ കോട്ടയം ജില്ലാ പ്രസിഡന്റുമായിരുന്നു വൈക്കം ഗോപകുമാർ. ഗോപാകുമാർ ഓർമ്മയാകുമ്പോൾ പരിവാറുകാരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് അടിയന്തരാവസ്ഥയിൽ ഈ നേതാവ് ഏറ്റുവാങ്ങിയ പീഡനങ്ങളാണ്. ഇന്ന് പുലർച്ച 2.50 നായിരുന്നു ഗോപകുമാറിന്റെ അന്ത്യം. അടിയന്തരാവസ്ഥ കാലത്തു അതിക്രൂരമായ പൊലീസ് മർദ്ദനത്തിന് വിധേയനായ വൈക്കം ഗോപകുമാർ ശിഷ്ടകാലം മുഴുവൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടാണ് ജീവിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് സ്വവസതിയിൽ നടക്കും.

ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ വളയാത്ത നട്ടെല്ലിന്റെ ഉടമയ്ക്ക് അന്ത്യ പ്രണാമം. അടിയന്തരാവസ്ഥയിൽ ഏറ്റവും കൂടുതൽ മർദ്ദനം ഏറ്റു വാങ്ങിയ ശരീരമായിരുന്നു വൈക്കം ഗോപകുമാറിന്റേത്. ആർഎസ്എസ് പ്രാന്ത പ്രചാരക് ഭാസ്‌കർ റാവുവിനെ കാട്ടിക്കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആഴ്ചകളോളം പൊലീസ് പീഡിപ്പിച്ചത്. ഞാൻ മരിച്ചാലും ഭാസ്‌കർ റാവുജിയെയും സംഘടനയെയും ഒറ്റിക്കൊടുക്കില്ല എന്ന നിലപാടാണ് ഗോപകുമാർ എടുത്തത്. ഗോപകുമാറിനെ ചോദ്യം ചെയ്യുന്നത് തനിക്ക് തത്സമയം കേൾക്കണം എന്നായിരുന്നു അന്നത്തെ ഡിസിസി പ്രസിഡന്റ് പൊലീസിന് നൽകിയിരുന്ന നിർദ്ദേശം. വൈക്കം ഗോപകുമാറിനെ മർദ്ദിക്കുന്നത് ടെലിഫോണിൽ കൂടി കോൺഗ്രസ് നേതാവിനെ കേൾപ്പിച്ചിരുന്നു. നിനക്കൊന്നും അനന്തര തലമുറ ഉണ്ടാകരുത് എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം.

ജൂൺ 25 അർദ്ധരാത്രിയിലാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജനുൾപ്പെടെ 30 ൽ പരം പേർ പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട കാലഘട്ടത്തിലാണ് വൈക്കം ഗോപകുമാറും പൊലീസ് പിടിയിലാകുന്നത് .ആലപ്പുഴ ജില്ലയിൽ ആർഎസ്എസ് പ്രചാരകനായിരിക്കെ 1976 ഓഗസ്റ്റ് 1നാണ് ബസ് സ്റ്റാന്റിൽ ബസ് കാത്തുനിൽക്കുകയായിരുന്ന അന്ന് 24 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന കെ.പി. ഗോപകുമാറിനെ പൊലീസ് അറസ്റ്റ്‌ചെയ്യുന്നത്. കള്ളനോട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെയാണ് അറസ്റ്റു ചെയ്യുന്നതെന്നാണ് ഓടിക്കൂടിയ പൊതുജനങ്ങളോടു പൊലീസ് കള്ളം പറഞ്ഞാണ് പിടിച്ചത്. കൗസ്തുഭം എന്ന പൊലീസ് ക്യാമ്പിലെത്തിച്ച ഗോപകുമാറിനെ രണ്ടാഴ്ചയിലധികം ക്രൂരമായ മർദ്ദനമുറകൾക്ക് വിധേയനാക്കി. ജയപ്രകാശ് നാരായണന്റെ ലോക് സംഘർഷ് സമിതി സംഘാടകനായിരുന്ന ഭാസ്‌കർ റാവുവിനെ കണ്ടെത്താനും കുരുക്ഷേത്ര എന്ന പ്രസിദ്ധീകരണത്തിന്റെ ഉത്ഭവം അന്വേഷിച്ചുമായിരുന്നു മർദനം.

''ജീവിതം അസ്തമിച്ചു എന്നു കരുതിപ്പോയ ഒരു നാൾ. അതിക്രൂരമായ പീഡനമുറകളിലൂടെ കൊല്ലാക്കൊല ചെയ്ത ദിനങ്ങൾ. ശരീരം ചതച്ചുകൂട്ടുന്ന മർദ്ദനമുറകൾ. ക്രൂരമായ പ്രഹരത്തിലൂടെ വെന്തെരിയുന്ന വേദനയും പേറി അലറി കരഞ്ഞ രാത്രികൾ. നിരന്തരം കൊല്ലാകൊല ചെയ്യുമ്പോൾ കരഞ്ഞു പറഞ്ഞു 'എന്നെ കൊന്നുതരാമോ? എന്ന് . അന്നത്തെ വേദനകളുടെ ആഴം അളക്കാൻ എനിക്കറിയില്ല. പക്ഷെ ഞാനതിലൂടെ വേദനിച്ചത് എന്റമ്മ ഞാൻ മർദ്ദനമേറ്റ് പുളയുന്ന സമയത്ത് മുറിക്കുള്ളിൽ ഭ്രാന്തമായി കിടന്നലറുകയായിരുന്നെന്നറിഞ്ഞപ്പോഴാണ് ' ഗോപകുമാർ അടിയന്തരാവസ്ഥ സമരഭടന്മാരുടെ കൂട്ടായ്മകളിൽ പറഞ്ഞ വാക്കുകളായിരുന്നു ഇത് .

രണ്ടാഴ്ചക്കാലത്തോളം ഏറ്റവും പൈശാചികമായ മർദ്ദന മുറകളുടെ പരീക്ഷണങ്ങളെല്ലാം ആ ശരീരത്തിൽ നടത്തി. നിരന്തരമായ ഉരുട്ടലിൽ കാലിന്റെ മുട്ടുചിരട്ടകൾ തെന്നിമാറി. മർദ്ദനത്തിന്റെ ആഘാതത്തിൽ ശരീരം തകർന്നു നീരുവച്ച ഗോപകുമാറിനെ സ്‌ട്രെച്ചറിൽ കിടത്തിയാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്.1976 ഓഗസ്റ്റ് 12ന് കണ്ണാട്ടു പുരയിടം എന്ന സ്ഥലത്തുവച്ചു അറസ്റ്റു ചെയ്തു എന്ന കള്ളരേഖയുണ്ടാക്കി പിറ്റേദിവസം മിസ പ്രകാരം തിരുവനന്തപുരം ജയിലിലേക്ക് കൊണ്ടുപോയി. 1977 മാർച്ച് 22ന് തിരുവനന്തപുരം ജയിലിൽ അവശേഷിച്ചിരുന്ന ഒമ്പത് ആർഎസ്എസ് പ്രവർത്തകരോടൊപ്പം ഏറ്റവും ഒടുവിലാണ് ഗോപകുമാർ ജയിൽ മോചിതനായത്.

ലിംഗം മേശപ്പുറത്ത് വെച്ച് റൂൾ തടി കൊണ്ട് ഉരുട്ടുക, വൃഷണങ്ങൾ ഞെരിച്ചുടയ്ക്കുക, ഗരുഡൻ തൂക്കം കെട്ടുക, കെട്ടി തൂക്കി ഇട്ട് മർദ്ദിക്കുക, ഉരുട്ടുക, തല ഭിത്തിക്ക് ഇടിക്കുക ഇതൊക്കെയായിരുന്നു ചൊദ്യം ചെയ്യലിന്റെ അകമ്പടി. ഇതെല്ലാം ഫോണിൽ കേട്ട് അസ്വദിച്ചിരുന്നകോൺഗ്രസ് നേതാവിനെ അതേ പൊലീസുകാരൻ തന്നെ പിന്നീട് ഗോപൻ ചേട്ടനോട് കുമ്പസാരിച്ചുവെന്നാണ് ബിജെപി നേതാവ് സന്ദീപ് എഴുതിയ കുറിപ്പിൽ പറയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ അടയ്ക്കുന്നത് വരെ ഇതൊക്കെ തുടർന്നു. പക്ഷെ അപ്പോഴും ഭാസ്‌കർ റാവു എന്നത് പൊലീസിന്റെ സ്വപ്നം മാത്രമായി അവശേഷിച്ചു. ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് വൈക്കം ഗോപകുമാറിനെ കോടതിയിൽ പൊലീസ് ഹാജരാക്കിയതെന്നും സന്ദീപ് അനുസ്മരിക്കുന്നു.

എമർജൻസി വിക്ടിം ആസോസിയേഷന്റെ രക്ഷാധികാരി ആയിരുന്നു ഗോപകുമാർ. ആർഎസ്എസ് പ്രവർത്തകനായി പൊതുരംഗത്തെത്തിയ ഗോപകുമാർ പ്രചാരകൻ എന്ന നിലയിൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചു. ആലപ്പുഴ ജില്ലാ പ്രചാരക് ആയി പ്രവർത്തിക്കുന്ന സമയത്താണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇതിനെതിരെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കിരയാവുകയായിരുന്നു. ജയിൽ മോചിതനായ ശേഷം വൈക്കത്ത് തിരിച്ചെത്തിയ ഗോപകുമാർ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമായി. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരിക്കമ്പോൾ സംസ്ഥാന സർക്കാറിന്റെ ചെമ്പ് കായൽ പദ്ധതിക്കെതിരായി സംഘടിപ്പിച്ച സമരം വലിയ ചർച്ച ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP