Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭക്തിയിൽ ലയിച്ച് വിശ്വാസസമൂഹം; ഫാ.മാത്യു വയലുമണ്ണിൽ നയിക്കുന്ന ലിമെറിക്ക് ബൈബിൾ കൺവെൻഷന് തുടക്കമായി

ഭക്തിയിൽ ലയിച്ച് വിശ്വാസസമൂഹം; ഫാ.മാത്യു വയലുമണ്ണിൽ നയിക്കുന്ന ലിമെറിക്ക് ബൈബിൾ കൺവെൻഷന് തുടക്കമായി

ജോജോ ദേവസ്സി

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷന് ഭക്തിപൂർവ്വം തുടക്കമായി.

ലിമെറിക്ക് രൂപതാ വികാർ ജനറാളും abbey feale പാരിഷ് പ്രീസ്റ്റുമായ ഫാ.ടോണി മുള്ളിൻസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ദാഹിച്ചു വലയുന്നവർ ഒരു തടാകത്തിൽ നിന്നും ദാഹജലം കുടിക്കുന്നതു പോലെയാണ് ദൈവവചനം ധ്യാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഒരു വ്യക്തി സ്വീകരിക്കുന്നതെന്നും, തന്നെത്തന്നെ നവീകരിക്കാനുള്ള ഒരു അവസരമായി ഈ കൺവെൻഷൻ മാറുകയും എല്ലാവർക്കും സമൃദ്ധമായി ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും സന്ദേശത്തിൽ ഫാ.ടോണി പറഞ്ഞു.

വോയിസ് ഓഫ് പീസ് മിനിസ്ട്രി അയർലണ്ട് ഡയറക്ടർ ഫാ.ഫ്രാൻസിസ് സേവിയർ,ഫാ മാത്യു വയലുമണ്ണിൽ, സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ്, ഫാ.ഷോജി വർഗീസ് (abbey feale) എന്നിവർ സന്നിഹിതരായിരുന്നു. ഇന്നലെയും ഇന്നും നാളെ (സെപ്റ്റംബർ 1) യുമായി (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ, 'ലിമെറിക്ക് റേസ്‌കോഴ്സ്, പാട്രിക്സ് വെല്ലിൽ വച്ച് നടക്കുന്ന കൺവെൻഷന്റെ സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ്. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.മാത്യു വയലുമണ്ണിലാണ് ധ്യാനം നയിക്കുന്നത്.

കൂടാതെ കുട്ടികൾക്കുള്ള ധ്യാനവും ഇതേ സമയങ്ങളിൽ നടക്കുന്നു.ഫാ.ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ വോയിസ് ഓഫ് പീസ് മിനിസ്ട്രി, അയർലണ്ടാണ് ഈ വർഷത്തെ കുട്ടികളുടെ ധ്യാനം നയിക്കുന്നത്.

വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകർന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണിൽ നയിക്കുന്ന 'ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2019'ലേയ്ക്ക് വിശ്വാസത്തിൽ കൂടുതൽ വളരുവാനും, ദൈവവചനത്തെ ആത്മാവിൽ സ്വീകരിക്കാനുമായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ. റോബിൻ തോമസ് അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം
Limerick Racecourse, Greenmount Park, Patrickswell, Co. Limerick, V94 K858

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP