Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു ക്ഷേത്രത്തിൽ വിസർജ്യം വലിച്ചെറിയുകയും വിഗ്രഹം തകർക്കുകയും ചെയ്തത് ആരാണെങ്കിലും ഭയപ്പെടേണ്ടത് തന്നെ... ഒരു വിദ്യാർത്ഥി സംഘടനയെ പാക്കിസ്ഥാന്റെ പതാക വാഹകരാക്കി ചിത്രീകരിക്കുന്നത് അതിനേക്കാൾ ലജ്ജാകരം... മത വിദ്വേഷം പടർത്താൻ ഇടയുള്ള സത്യങ്ങൾ പോലും മറച്ചു വയ്ക്കേണ്ടപ്പോൾ നുണ പ്രചരിപ്പിക്കുവരോട് എന്തു പറയാൻ? നമ്മൾ കൂടുതൽ കരുതൽ എടുക്കേണ്ടി വരുമ്പോൾ..

ഒരു ക്ഷേത്രത്തിൽ വിസർജ്യം വലിച്ചെറിയുകയും വിഗ്രഹം തകർക്കുകയും ചെയ്തത് ആരാണെങ്കിലും ഭയപ്പെടേണ്ടത് തന്നെ... ഒരു വിദ്യാർത്ഥി സംഘടനയെ പാക്കിസ്ഥാന്റെ പതാക വാഹകരാക്കി ചിത്രീകരിക്കുന്നത് അതിനേക്കാൾ ലജ്ജാകരം... മത വിദ്വേഷം പടർത്താൻ ഇടയുള്ള  സത്യങ്ങൾ പോലും മറച്ചു വയ്ക്കേണ്ടപ്പോൾ നുണ പ്രചരിപ്പിക്കുവരോട് എന്തു പറയാൻ? നമ്മൾ കൂടുതൽ കരുതൽ എടുക്കേണ്ടി വരുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

കേരളം കഴിഞ്ഞ രണ്ട് ദിവസമായി ഏറെ ആശങ്കയോടെ ചർച്ച ചെയ്യുത് മലബാറിൽ നിന്നുള്ള രണ്ട് വാർത്തകളാണ്. ആദ്യം പുറത്തുവന്നത് മലപ്പുറത്തെ ഒരു ക്ഷേത്രത്തിലേക്ക് ചില വർഗീയവാദികൾ മാംസം വലിച്ചെറിയുകയും വിസർജ്ജ്യം നിക്ഷേപിക്കുകയും ചെയ്തു എന്നാണ്. മാത്രമല്ല, ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ഉടയ്ക്കുകയും ക്ഷേത്രത്തിൽ കലാപത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സ്വാഭാവികമായും ഒരു ക്ഷേത്രത്തിന് മേൽ ആക്രമണം അഴിച്ചുവിട്ടത് ഇസ്ലാമിക മൗലികവാദികൾ ആയിരിക്കും എന്ന നിഗമനത്തിൽ എത്തിയാൽ ആർക്കും കുറ്റം പറയാൻ കഴിയില്ല. ഒരു ക്ഷേത്രത്തിൽ ഇത്തരത്തിലുള്ള തോന്ന്യാസങ്ങൾ കാണിക്കുന്നത് പലപ്പോഴും ആ ക്ഷേത്ര ആരാധനയോടും ആ വിശ്വാസത്തോടും എതിർപ്പുള്ള വർഗീയവാദികൾ ആകും എന്ന കാര്യത്തിൽ ആർക്കാണ് സംശയം ഉണ്ടാകുക?

എന്നാൽ പരിശോധനകൾ പൂർത്തിയായപ്പോൾ ആ കൃത്യം ചെയ്തത് അവിടെ ബിജെപിയുടെ സ്ഥാനാർത്ഥി വരെയായിരുന്ന ഒരാളുടെ സഹോദരൻ അടങ്ങിയ ഹൈന്ദവ സുഹൃത്തുക്കളാണ് എന്ന് ബോധ്യമായി. അവർ സംഘപരിവാറുകാർ ആണെന്ന തരത്തിൽ ഒരുവശത്ത് പ്രചരണം നടക്കുമ്പോൾ അവരാരും സംഘപരിവാറുകാർ അല്ല എന്ന് മറുവശത്തും പ്രചരണം നടക്കുന്നു. അവർ സംഘപരിവാറുകാർ ആണോ അല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. ആദ്യത്തെ കാര്യം അവർ ഹിന്ദുക്കളാണ് എന്നതും ഹിന്ദു വിശ്വാസികളാണ് എന്നതുമാണ്. അത്തരം ഒരു പ്രവർത്തി അവർ ചെയ്തത് കേവലം മാനസിക ഭ്രമത്തിന്റെ ഭാഗമായല്ല. നേരേമറിച്ച് ഒരു ഹിന്ദു ക്ഷേത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ കലാപം ഉണ്ടാകും എന്ന് കരുതിക്കൂട്ടി തന്നെയാണ്.

ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെങ്കിൽ പിന്നെ ഏതിലാണ് നമ്മൾ ആശങ്കപ്പെടേണ്ടത്? ആ സംഭവത്തിന് തൊട്ടു പിന്നാലെ സമാനമായി ആശങ്ക ജനിപ്പിക്കേണ്ട മറ്റൊരു സംഭവം കൂടിയുണ്ടായി. പേരാമ്പ്രയിലെ ഒരു കോളജിൽ പാക്കിസ്ഥാന്റെ പതാക കെ എസ് യു പ്രവർത്തകരും എംഎസ്എഫ് പ്രവർത്തകരും ഉയർത്തി എന്നതായിരുന്നു ആരോപണം. അങ്ങനെ ഒരാൾ ഇന്ത്യയിലെ ഏതെങ്കിലും ഒരു കാമ്പസിൽ ഇന്ത്യയുടെ ശത്രുരാജ്യത്തിന്റെ പതാക ഉയർത്തിയാൽ, പ്രത്യേകിച്ച്, അണ്വായുധം കൊണ്ട് ഇന്ത്യയെ നേരിടും എന്ന് പാക് പ്രധാനമന്ത്രി ഭീഷണിപ്പെടുത്തുന്ന സമയത്ത് അങ്ങനെ ചെയ്താൽ അയാൾ രാജ്യദ്രോഹിയാണ്. ആ സംഘടന രാജ്യദ്രോഹികളുടേതാണ് എന്ന കാര്യത്തിൽ ആർക്കും തർക്കം വേണ്ട. ഇപ്പോഴെന്നല്ല, ഒരിക്കലും പാക്കിസ്ഥാനെ ഇന്ത്യയെക്കാൾ കൂടുതൽ പ്രേമിക്കുന്ന ഒരു വിദ്യാർത്ഥി സംഘടന ഇവിടെയുണ്ടെങ്കിൽ, ഒരു പൊതുസമൂഹം ഇവിടെയുണ്ടെങ്കിൽ അത് അപകടകരം തന്നെയാണ്.

അതുകൊണ്ടുതന്നെ ഈ പാക് പതാകാവിവാദം കത്തിപ്പടരുകയും സംഘപരിവാർ കോണുകൾ അത് ആഘോഷമാക്കുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ പൊലീസ് മുപ്പത് എംഎസ്എഫ് വിദ്യാർത്ഥികളുടെ പേരിൽ കേസുമെടുത്തു. എന്നാൽ, അത് പാക്കിസ്ഥാന്റെ പതാകയാണ് എ്ന്ന് സ്ഥിരീകരിക്കാൻ പൊലീസിന് പോലും കഴിയുന്നില്ല. മറുനാടന്റെ പ്രതിനിധി ഈ വിവരം അന്വേഷിച്ച് പൊലീസിൽ വിളിക്കുമ്പോൾ പാക്കിസ്ഥാന്റെ പതാകയുടെ പേരിൽ കേസെടുത്തിട്ടില്ല എന്നാണ് പൊലീസ് പറഞ്ഞത്. കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്, അവർ ഉപയോഗിച്ച പതാകയെ കുറിച്ച് പരാതിയുണ്ട്, അത് പാക്കിസ്ഥാൻ പതാകയാണോ എന്ന് പരിശോധിക്കാതെ അത്തരത്തിലുള്ള വകുപ്പുകളൊന്നും ചാർജ്ജ് ചെയ്യുകയില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത് പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP