Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ കരിയർ, എന്റെ ആംബീഷൻ.. അതാണെനിക്ക് വലുത്! വെറുതെ പ്രേമിച്ചു കളയാൻ ഇപ്പൊ സമയമില്ല'; ലവ് ആക്ഷൻ ഡ്രാമയിലെ കുടുക്ക് സോങ് വൈറാലകുന്നു

എന്റെ കരിയർ, എന്റെ ആംബീഷൻ.. അതാണെനിക്ക് വലുത്! വെറുതെ പ്രേമിച്ചു കളയാൻ ഇപ്പൊ സമയമില്ല'; ലവ് ആക്ഷൻ ഡ്രാമയിലെ കുടുക്ക് സോങ് വൈറാലകുന്നു

സ്വന്തം ലേഖകൻ

നിവിൻ പോളിയും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലവ് ആക്ഷൻ ഡ്രാമയിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി.കുടുക്ക് സോങ് എന്ന പേരിൽ പുറത്തിറങ്ങിയ ഗാനം വൈറലായി കഴിഞ്ഞു. നിവിൻ പോളിയും അജു വർഗീസും എത്തുന്ന ടീസറിൽ ധ്യാൻ ശ്രീനിവാസും അഭിനയിച്ചിട്ടുണ്ട്.

വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം ഷാൻ റഹ്മാൻ. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

ഒമ്പതുവർഷത്തെ ഇടവേളയ്ക്കുശേഷം മലർവാടി ആർട്സ് ക്ലബ്ബിലെ കൂട്ടുകാർ വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകത കൂടി ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്. നിവിൻ, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു എന്നിവരാണ് വീണ്ടുമൊന്നിക്കുന്നത്.

ശ്രീനിവാസൻ, ഉർവശി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരും സിനിമയിലുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് 'ലേഡി സൂപ്പർസ്റ്റാർ' നയൻതാര മലയാള സിനിമയിൽ അഭിനയിക്കുന്നത്. 2016-ൽ പുറത്തിറങ്ങിയ 'പുതിയ നിയമം' ആയിരുന്നു നയൻസിന്റെ അവസാന മലയാള സിനിമ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP