Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്താവളങ്ങളിലേക്കുള്ള വഴി ബ്ലോക്ക് ചെയ്തു; മെട്രോ സ്‌റ്റേഷനുകളും ബസ് സ്റ്റാൻഡുകളും പിടിച്ചെടുത്തു; പെട്രോൾ ബോംബുകളും കല്ലേറുമായി പൊലീസിനെ നേരിടുന്നു; ഹോങ്കോംഗിലെ പ്രക്ഷേഭം അക്രമാസക്തമായതോടെ പ്രക്ഷേഭകരെ അടിച്ചു തകർക്കാൻ ചൈനീസ് പട്ടാളം ഇറങ്ങുമെന്ന ആശങ്കയും ശക്തം

വിമാനത്താവളങ്ങളിലേക്കുള്ള വഴി ബ്ലോക്ക് ചെയ്തു; മെട്രോ സ്‌റ്റേഷനുകളും ബസ് സ്റ്റാൻഡുകളും പിടിച്ചെടുത്തു; പെട്രോൾ ബോംബുകളും കല്ലേറുമായി പൊലീസിനെ നേരിടുന്നു; ഹോങ്കോംഗിലെ പ്രക്ഷേഭം അക്രമാസക്തമായതോടെ പ്രക്ഷേഭകരെ അടിച്ചു തകർക്കാൻ ചൈനീസ് പട്ടാളം ഇറങ്ങുമെന്ന ആശങ്കയും ശക്തം

മറുനാടൻ ഡെസ്‌ക്‌

ഹോങ്കോങ്: പൊലീസ് അടിച്ചമർത്തലിനിടയിലും പിൻവാങ്ങാൻ ഒരുക്കമില്ലാതെ ഹോങ്കോങ് പ്രക്ഷോഭകർ തെരുവുകൾ കൈയടക്കി.റോഡുകളും റെയിൽവേസ്‌റ്റേഷനും വിമാനത്താവളവും കൈയേറിയാണ് ഇപ്പോൾ പ്രതിഷേധം. ഒരു വിഭാഗം ജനാധിപത്യ പ്രക്ഷോഭകർ റെയിൽവേ ട്രാക്കിൽ തടിച്ചുകൂടിയതിനാൽ ഹോങ്കോങ്ങിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റെയിൽ സർവിസുകൾ അധികൃതർ റദ്ദാക്കി.

പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന ഹോങ്കോങ്ങിൽ ഞായറാഴ്ച 40 സമരക്കാർകൂടി അറസ്റ്റിലായി. പ്രക്ഷോഭകർക്കുനേരേ പൊലീസ് കുരുമുളക് സ്പ്രേയും ലാത്തിയും പ്രയോഗിച്ചു. പ്രിൻസ് എഡ്വാഡ് മെട്രോസ്റ്റേഷനിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചവരെയാണ് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തത്. മെട്രോയിൽ ആക്രമണം നടത്തിയെന്ന കുറ്റമാരോപിച്ചാണ് ഇവരെ പിടികൂടിയത്.വിലക്ക് ലംഘിച്ച് ശനിയാഴ്ച നഗരത്തിൽ നടന്ന റാലിയിൽ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇതോടെ ഹോങ്കോങ് സർക്കാരും ചൈനയും സമരത്തെ അടിച്ചമർത്താനുള്ള നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ജനക്കൂട്ടം വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ഹോങ്കോങ്ങിന്റെ അവകാശം ചൈനക്കു കൈമാറുന്നതിനു മുമ്പ് ജനിച്ചവർക്ക് ബ്രിട്ടൻ പൗരത്വം നൽകണമെന്നും ബ്രിട്ടീഷ് കോൺസുലേറ്റിനു സമീപം നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. 200ലേറെ പേരാണ് ബ്രിട്ടീഷ് കോൺസുലേറ്റിനു മുന്നിൽ തമ്പടിച്ചത്. 1997നു മുമ്പ് ബ്രിട്ടന്റെ കോളനിയായിരുന്നു ഹോങ്കോങ്. പല വിമാനങ്ങളും വൈകിയാണ് വരുന്നതും പോകുന്നതും. വിമാത്തവളത്തിലേക്കുള്ള യാത്രക്കാർ ബാഗുകളുമായി നടന്നാണ് ഇപ്പോൾ യാത്രയ്ക്കായിവരുന്നതെന്നും അധികൃതർ അറിയിച്ചു.

മൂന്നുമാസമായി ഇവിടെ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. കുറ്റവാളികളെ ചൈനക്കു കൈമാറുന്ന ബില്ലിനെതിരെ തുടങ്ങിയ സമരത്തിലൂടെയായിരുന്നു തുടക്കം. പ്രക്ഷോഭത്തെ തുടർന്ന് ബിൽ കാരീ ലാം ഭാഗികമായി മരവിപ്പിച്ചിരുന്നു. എന്നാൽ, പൂർണമായി റദ്ദാക്കണമെന്നാണ് ആവശ്യം.

ഹോങ്കോങ്ങിന് കൂടുതൽ അധികാരം നൽകണമെന്നും ചീഫ് എക്‌സിക്യൂട്ടിവ് കാരീ ലാം രാജിവെച്ച് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഇപ്പോൾ സമരക്കാരുടെ ആവശ്യം. സർക്കാർ ആസ്ഥാനങ്ങൾക്കു നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞതോടെ ശനിയാഴ്ചത്തെ പ്രക്ഷോഭം അക്രമാസക്തമായി. തുടർന്ന് സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിയും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. ഇതു തടുക്കാനുള്ള ചില്ലിന്റെ മുഖാവരണവും അണിഞ്ഞാണ് ഭൂരിഭാഗം പേരും സമരത്തിൽ പങ്കെടുത്തത്.

ഞായറാഴ്ച ആളുകൾ ചെക് ലാപ് കോക് ദ്വീപിലെ വിമാനത്താവളത്തിൽ തടിച്ചുകൂടി. വിമാനത്താവളം കൈയേറാനുള്ള ശ്രമം പൊലീസ് ചെറുക്കുന്നുണ്ട്. ഇതോടൊപ്പം വ്യാപക അറസ്റ്റും നടക്കുന്നുണ്ട്. ബസ് ടെർമിനലിൽ ബാരിക്കേഡുകൾ നിർമ്മിച്ച് വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്താനും ശ്രമിച്ചു. ഇവരെ ലാത്തിയുപയോഗിച്ചാണ് പൊലീസ് നേരിട്ടത്. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനും ശ്രമം നടന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP