Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂ സൗത്ത് വെയിൽസിൽ വെള്ളം ഉപയോഗിക്കുന്നത് കർശന നിയന്ത്രണങ്ങൾ; വെള്ളം പാഴാക്കുന്നതായി കണ്ടെത്തിയാൽ 220 മുതൽ 550 ഡോളർ വരെ പിഴ ഉറപ്പ്

ന്യൂ സൗത്ത് വെയിൽസിൽ വെള്ളം ഉപയോഗിക്കുന്നത് കർശന നിയന്ത്രണങ്ങൾ; വെള്ളം പാഴാക്കുന്നതായി കണ്ടെത്തിയാൽ 220 മുതൽ 550 ഡോളർ വരെ പിഴ ഉറപ്പ്

സ്വന്തം ലേഖകൻ

സിഡ്‌നിയിലെ ന്യൂ സൗത്ത് വെയ്ൽസിൽ വെള്ളം ദുരുപയോഗം ചെയ്യുന്നവർക്ക് കനത്ത പിഴ ഈടാക്കും. പുൽത്തകിടികൾ നനയ്ക്കുന്നതും വാഹനങ്ങൾ കഴുകുന്നതടക്കം ജലം ദുരുപയോഗം കണ്ടെത്തിയാൽ 220 ഡോളർ വരെയാണ് പിഴ ചുമത്തുക. വ്യക്തികൾക്ക് 220 ഡോളറും ബിസിനസ് സ്ഥാപനങ്ങൾക്ക് 550 ഡോളർ വരെയായിരിക്കും പിഴ. ഇന്നലെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

വളർച്ച കഠിനമായതിനാൽ കർശന നിയന്ത്രമണങ്ങളാണ് പ്രദേശത്ത് നടപ്പിലാക്കി വരുന്നത്. മെട്രോപൊളിറ്റൻ വാട്ടർ പ്ലാൻ' പ്രകാരം, മൊത്തം ഡാം സംഭരണ നില 50 ശതമാനത്തിൽ താഴെയാകുമ്പോൾ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

രാവിലെ 10 ന് മുമ്പും വൈകുന്നേരം 4 മണിക്ക് ശേഷവും ട്രിഗർ നോസൽ ഘടിപ്പിച്ച ഹോസ് ഉപയോഗിച്ച് പുൽത്തകിടികളും പൂന്തോട്ടങ്ങളും നനയ്ക്കുന്നത്, സുരക്ഷ, ആരോഗ്യം, അടിയന്തിര സാഹചര്യങ്ങൾ എന്നിവയ്ക്കായി മാത്രം പാതകളും ഡ്രൈവ്വേകളും പോലുള്ള കഠിനമായ പ്രതലങ്ങളിൽ ഹോസുകളുടെ ഉപയോഗിക്കുക, സാധ്യമാകുമ്പോൾ കാറുകളോ ബോട്ടുകളോ ഒരു പുൽത്തകിടിയിൽ കഴുകുക, ട്രിഗർ നോസിലുകളുള്ള ബക്കറ്റുകളോ ഹോസുകളോ മാത്രം ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങളിൽ പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP