Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎൻ രക്ഷാ സമിതിയിലും കാശ്മീർ വിഷയത്തിൽ വിജയം നേടിയ ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം കൂടി; ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദത്തിന്റെ വേരറുക്കാൻ സാധിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് അംഗം; തീവ്രവാദ സംഘടനകൾക്ക് പാക്കിസ്ഥാൻ സഹായം ലഭിക്കുന്നതായുള്ള ഇന്ത്യൻ വാദത്തെയും ശരിവെച്ച് തോമസ് ഡെക്കോവസ്തി; കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നയതന്ത്രങ്ങൾക്ക് ആഗോള തലത്തിൽ അംഗീകാരം കൂടുന്നു

യുഎൻ രക്ഷാ സമിതിയിലും കാശ്മീർ വിഷയത്തിൽ വിജയം നേടിയ ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം കൂടി; ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദത്തിന്റെ വേരറുക്കാൻ സാധിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് അംഗം; തീവ്രവാദ സംഘടനകൾക്ക് പാക്കിസ്ഥാൻ സഹായം ലഭിക്കുന്നതായുള്ള ഇന്ത്യൻ വാദത്തെയും ശരിവെച്ച് തോമസ് ഡെക്കോവസ്തി; കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നയതന്ത്രങ്ങൾക്ക് ആഗോള തലത്തിൽ അംഗീകാരം കൂടുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബ്രസൽസ്: യുഎൻ രക്ഷാസമിതിയിൽ കാശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാടുകൾ സ്വീകരിക്കപ്പെട്ടതിന് പിന്നാലെ ഈ വിഷയത്തിൽ ആഗോള പിന്തുണ ആർജ്ജിക്കുന്നതിൽ ഇന്ത്യ കൂടുതൽ മുന്നോട്ടു പോകുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ സർക്കാറിന്റെ തീരുമാനത്തിൽ ഒടുവിൽ പിന്തുണ എത്തിയത് യൂറോപ്യൻ യൂണിയനിൽ നിന്നുമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദത്തിന്റെ വേരറുക്കാനാണ് എന്നാണ് യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗ് (എം.ഇ.പി)പറഞ്ഞത്.

യൂറോപ്യൻ പാർലമെന്റ് എല്ലാ മാസത്തിലും പ്രസിദ്ധീകരിക്കുന്ന പത്രത്തിൽ അംഗമായ തോമസ് ഡെക്കോവസ്തി എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കശ്മീർ താഴ്‌വരയിലും പാക് അധീന കശ്മീരിലും ചില തീവ്രവാദ സംഘടനകളാണ് അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പെട്ടവരെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം സായുധ തീവ്രവാദ സംഘങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം സംഘങ്ങൾ കൊലപ്പെടുത്തിയതിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വിഘടനവാദി നേതാക്കളും ഉൾപ്പെടും. 2018 ഒക്ടോബറിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നവരെ തീവ്രവാദ സംഘടനകൾ ഭീഷണിപ്പെടുത്തിയിരുന്നു.

തീവ്രവാദ സംഘടനകൾക്ക് പാക്കിസ്ഥാൻ സഹായം ലഭിക്കുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടിട്ടുണ്ട്. ജെയ്‌ശെ മുഹമ്മദ് മസൂദ് അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാച മെഹ്മൂദ് ഖുറേഷി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡെക്കോവസ്തി ലേഖനത്തിൽ പറയുന്നു. അതേസമയം ജമ്മു കാശ്മീരിന്റെ അവസ്ഥയിൽ വലിയ ആശങ്കയുണ്ട് എന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ മത്സരാർത്ഥികളിലൊരാളും ഇടതുപക്ഷ നേതാവുമായ ബേണി സാൻഡേഴ്സ് അടുത്തിടെ പറഞ്ഞത് അമേരിക്കൻ നയം മാറ്റത്തിന്റെ സൂചനയാണോ എന്ന ആശങ്കയ്ക്കും ഇടയാക്കിയിട്ടുണട്്. നേരത്തെ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവും ഇടതുപക്ഷക്കാരനും പ്രധാനമന്ത്രി സ്ഥാനാർത്ഥികളിലൊരാളുമായ ജെർമി കോർബിനും കാശ്മീർ പ്രശ്നത്തിൽ യുഎൻ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.

കാശ്മീർ താഴ്‌വയിലെ കമ്മ്യൂണിക്കേഷൻ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ബേണി സാൻഡേഴ്സ് ആവശ്യപ്പെട്ടു. കാശ്മീരിലെ സ്ഥിതിഗതികളിൽ എനിക്ക് വലിയ ആശങ്കയുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ പരിഗണനകളും വച്ച് കാശ്മീരി ജനതയുടെ താൽപര്യത്തിന് അനുസൃതമായുള്ള പ്രശ്ന പരിഹാരത്തിന് യുഎൻ ഇടപെടുകയും യുഎസ് ഇതിനെ നിർബന്ധമായും പിന്തുണക്കുകയും വേണം ബേണി സാൻഡേഴ്സ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ട് തവണ മധ്യസ്ഥ വാഗ്ദാനം മുന്നോട്ടുവച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് കാശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ടു എന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. എന്നാൽ മോദി സർക്കാർ ഇക്കാര്യം നിഷേധിക്കുകാണുണ്ടായത്. ഫ്രാൻസിൽ നടന്ന ജി സെവൻ ഉച്ചകോടിക്കിടെയും ട്രംപ് വാഗ്ദാനം മുന്നോട്ടുവച്ചപ്പോൾ കാശ്മീർ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണ് എന്നും മൂന്നാം കക്ഷിയെ ചർച്ചയിലേയ്ക്ക് കൊണ്ടുവരാൻ താൽപര്യപ്പെടുന്നില്ല എന്നുമാണ് മോദി പറഞ്ഞത്.

നേരത്തെ ജമ്മു കശ്മീർ വിഷയം അന്താരാഷ്ട്രപ്രശ്നമാക്കി അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് യുഎൻ രക്ഷാസമിതിയിൽ ദയനീയ തിരിച്ചടി ഏറ്റിരുന്നു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ഇന്ത്യൻ നടപടി ചർച്ച ചെയ്യാൻ ചേർന്ന രക്ഷാസമിതി അംഗങ്ങളുടെ അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ച പ്രത്യേക തീരുമാനമില്ലാതെ പിരിഞ്ഞിരുന്നു. അഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളും പങ്കെടുത്ത ചർച്ചയിൽ ബഹുഭൂരിപക്ഷവും കശ്മീർ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ പരിഹരിക്കേണ്ട പ്രശ്നംമാത്രമാണെന്ന നിലപാടെടുത്തു. ആഫ്രിക്കൻ രാഷ്ട്രങ്ങളും ജർമനി, അമേരിക്ക, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ നിലപാടിനെ അംഗീകരിച്ചു.

കശ്മീരിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ഭീകരപ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന നിലപാട് തിരുത്തിയാൽ ഇക്കാര്യത്തിൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നുമുള്ള ഇന്ത്യൻ നിലപാടിന് രക്ഷാസമിതിയിൽ സ്വീകാര്യതയേറിയിരുന്നു. രക്ഷാസമിതി അപൂർവമായിമാത്രം നടത്താറുള്ള ഇത്തരം അനൗദ്യോഗിക കൂടിക്കാഴ്ചക്ക് തയ്യറായത് ചൈനയുടെ അഭ്യർത്ഥനയെ തുടർന്നാണ്. അരമണിക്കൂർ മാത്രം നീണ്ട ചർച്ചയ്ക്ക് ശേഷം പ്രസ്താവന ഇറക്കിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കവും വിജയിച്ചില്ല.

രക്ഷാസമിതിയുടെ നടപടിക്രമം അനുസരിച്ച് സ്ഥിരാംഗങ്ങൾ ഉന്നയിക്കുന്ന ഏതുവിഷയവും അടച്ചിട്ടമുറിയിൽ ചർച്ച ചെയ്യാം. ഇതിന് രേഖയോ മിനിറ്റ്സോ ഉണ്ടാകില്ല. പാക്കിസ്ഥാന്റെ ആരോപണങ്ങൾ കൃത്യമായി ഖണ്ഡിക്കാൻ ഇന്ത്യയ്ക്കായെന്ന് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കശ്മീരിൽ ഇന്ത്യൻ നിലപാട് അംഗീകരിച്ച രക്ഷാസമിതിയെ ഇന്ത്യയുടെ യുഎൻ സ്ഥാനപതി സയ്യദ്അക്‌ബറുദ്ദീൻ നന്ദി അറിയിച്ചു.ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തിരുത്തിയാൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മുൻകരുതൽ നടപടിയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP