Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താൻ തെരുവിലല്ല ജനിച്ചത്; അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് വേർപെട്ടത് ആറാം വയസിൽ; പാട്ട് പഠിച്ചത് ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങൾ റേഡിയോയിൽ കേട്ട്; ഭർത്താവ് മരിച്ചതോടെ ഭക്ഷണത്തിന് വേണ്ടി റെയിൽവേ പ്ലാറ്റ്‌ഫോമിൽ പാട്ട് പാടേണ്ടി വന്നു; ജീവിത കഥ തുറന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലെ താരം രാണു മണ്ഡൽ

താൻ തെരുവിലല്ല ജനിച്ചത്; അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് വേർപെട്ടത് ആറാം വയസിൽ; പാട്ട് പഠിച്ചത് ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങൾ റേഡിയോയിൽ കേട്ട്; ഭർത്താവ് മരിച്ചതോടെ ഭക്ഷണത്തിന് വേണ്ടി റെയിൽവേ പ്ലാറ്റ്‌ഫോമിൽ പാട്ട് പാടേണ്ടി വന്നു;  ജീവിത കഥ തുറന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലെ താരം രാണു മണ്ഡൽ

മറുനാടൻ മലയാളി ബ്യൂറോ

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ഇരുന്ന് പാട്ട് പാടി വൈറലായ ഗായിക രാണു മണ്ഡൽ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. പാടുന്ന വീഡിയോ ആരോ എടുത്ത് പോസ്റ്റ് ചെയ്തതോടെ ലോകമെമ്പാടുമുള്ളവർ അത് ഇരും കൈയും നീട്ടി് സ്വീകരിച്ചു. ഏക് പ്യാർ കാ നഗ്മാ ഹേ എന്ന ഗാനം കേട്ട് ലതാ മങ്കേഷ്‌കറിനെ ഓർമ വരുന്നു എന്ന് വരെ ആൾക്കാർ പറഞ്ഞു. പിന്നാലെ സ്വപ്‌നതുല്യമായി രാണുവിന്റെ ജീവിതം മാറി. ബോളിവുഡിൽ നിന്ന് നിരവധി അവസരങ്ങളാണ് രാണുവിനെ തേടിയെത്തിയത്. ഒപ്പം വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച് പോയ മകൾ തിരികെ എത്തുകയും ചെയ്തു. ഇപ്പോൾ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു സിനിമയാക്കാൻ പറ്റിയതാണ് തന്റെ ജീവിതം എന്നാണ് രാണു പറയുന്നത്.

തെരുവിൽ അല്ല താൻ ജനിച്ചത് എന്നാണ് രാണു പറയുന്നത്. തനിക്കും് അച്ഛനും അമ്മയും ഉണ്ടായിരുന്നെന്നും എന്നാൽ ആറു വയസിൽ അവരിൽ നിന്ന് വേർപെട്ടെന്നും അവർ വ്യക്തമാക്കി. പിന്നീട് ഒരു മുത്തശ്ശിക്കൊപ്പമായിരുന്നു രാണുവിന്റെ ജീവിതം. ബാല്യകാലം അത്ര രസകരമായിരുന്നില്ല. വീടുണ്ടായിരുന്നെങ്കിലും താൻ തികച്ചും ഒറ്റക്കായിരുന്നെന്നുമാണ് അവർ പറയുന്നത്. പാടാൻ ഇഷ്ടമായിരുന്നുവെന്നും അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ലെന്നും അതിന് വേണ്ടി ശ്രമിച്ചിട്ടില്ലെന്നും രാണു പറയുന്നു. ലതാ മങ്കേഷ്‌കറുടെ പാട്ടുകളോടാണ് തനിക്ക് പ്രിയം. തന്റെ ഗുരു തന്നെ ലതാ മങ്കേഷകറാണ്. റേഡിയോയിൽ ലതാജിയുടെ പാട്ട് കേട്ടാണ് സംഗീതം അഭ്യസിച്ചതെന്നും അവർ പറയുന്നു.

വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയപ്പോൾ ജീവിതം വളരെ സന്തോഷകരമായിരുന്നു. നടൻ ഫിറോസ് ഖാന്റെ വീട്ടിലെ പാചകക്കാരനായിരുന്നു ഭർത്താവ്. പെട്ടെന്ന് അദ്ദേഹം മരിച്ചതിനെ തുടർന്ന് ബംഗാളിലേക്ക് മാറുകയും പാട്ടുപാടി ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് രാണു ജീവിച്ചിരുന്നത്. ഇപ്പോൾ സിനിമയിൽ പാടാൻ അവസരങ്ങൾ ലഭിച്ചതോടെ മുംബൈയിലേക്ക് മാറാൻ ഒരുങ്ങുകയാണ്. ഇതുവരെ ആറ് പാട്ടുകളാണ് റെക്കോഡ് ചെയ്തത്. സൽമാൻ ഖാൻ തനിക്ക് ഫ്ലാറ്റ് നൽകി എന്ന വാർത്ത തെറ്റാണെന്നും എന്നാൽ സൽമാനെ കാണാൻ ആഗ്രഹമുണ്ടെന്നും രാണു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP