Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജുബൈൽ കെഎംസിസി പോർട്ട് ഏരിയ കമ്മിറ്റി ഹജ്ജ് വോളന്റീയേഴ്സിനുള്ള സ്വീകരണവും റഹീം മേച്ചേരി അനുസ്മരണവും സംഘടിപ്പിച്ചു

ജുബൈൽ കെഎംസിസി പോർട്ട് ഏരിയ കമ്മിറ്റി ഹജ്ജ് വോളന്റീയേഴ്സിനുള്ള സ്വീകരണവും റഹീം മേച്ചേരി അനുസ്മരണവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജുബൈൽ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് വന്ന വിവിധ നാട്ടുകാരായ ഹാജിമാർക്ക് വേണ്ടി സേവനം നൽകുന്നതിന് വേണ്ടി മക്കയിലേക്ക് പോയ ജുബൈൽ കെഎംസിസി പ്രവർത്തകർക്കുള്ള സ്വീകരണവും, എഴുത്തുകാരനും, പ്രഭാഷകനും, പത്രപ്രവർത്തകനും മുസ്ലിം ലീഗ് നേതാവും ആയ റഹീം മേച്ചേരി അനുസ്മരണവും ജുബൈൽ കെഎംസിസി പോർട്ട് ഏരിയ കമ്മിറ്റി ഹോസ്പിറ്റൽ ഏരിയ ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു. പോർട്ട് ഏരിയ കമ്മിറ്റി പ്രസിഡന്റ് റാഫി കൂട്ടായി അധ്യക്ഷത വഹിച്ച പരിപാടി, ജുബൈൽ കെഎംസിസി വൈസ് ചെയർമാൻ ഹമീദ് പയ്യോളി ഉൽഘടനം ചെയ്തു.

ശാമിൽ ആനിക്കാട്ടിൽ റഹീം മേച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി, അദ്ദേഹത്തെ ജീവിതത്തെയും എഴുത്തുകാരൻ, പത്ര പ്രവർത്തകൻ എന്ന നിലയിലെ ദീർഘ നാളത്തെ സേവനത്തെ കുറിച്ച് ശാമിൽ ആനിക്കാട്ടിൽ സംസാരിച്ചു. സൈദലവി പരപ്പനങ്ങാടി, മുഹമ്മദ് കുട്ടി മാവൂർ, ബഷീർ കൂളിമാട്, അനസ് വയനാട്, ഫസീഹ്, ഹമീദ് ആലുവ, നൗഷാദ് പള്ളിക്കൽ ബസാർ, കുട്ടി എടപ്പാൾ, അസീസ് ഉണ്ണിയാൽ, സിദ്ദിഖ് താനൂർ, അബൂബക്കർ കാസർകോഡ് സൈദലവി, ആസിഫ് തുടങ്ങിയവർ ആശംസാ പ്രഭാഷണം നടത്തി.

കൂടാതെ ഹജ്ജ് വളന്റീയർ സേവനത്തിന് പോയ പ്രവർത്തകർ അവരുടെ അനുഭവങ്ങൾ പങ്ക് വെച്ച്, സേവന സമയത്ത് അനുഭവിച്ച പല അനുഭവങ്ങളുടെ വിശതീകരണം സദസ്സിനെ വികാര നിർഭരരാക്കി. പോർട്ട് ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി താനൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബഷീർ ഒട്ടുംപുറം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP