Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുരിയിലെ കടൽത്തീരത്ത് നിർമ്മിച്ച ഗണേശ വിഗ്രഹം പ്രധാനമന്ത്രിയുടെ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്; അഞ്ചു ടൺ മണലും ആയിരം പ്ലാസ്റ്റിക് കുപ്പിയും ഉപയോഗിച്ച് സുദർശൻ പട്‌നായിക് നിർമ്മിച്ച ശിൽപ്പത്തിനരികെ പ്ലാസ്റ്റിക് വിരുദ്ധ മുദ്രാവാക്യങ്ങളും; നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന പ്ലാസ്റ്റിക് വിമുക്ത ഇന്ത്യക്കായി വിശ്വാസത്തെയും കൂട്ട് പിടിച്ച് കലാകാരനും

പുരിയിലെ കടൽത്തീരത്ത് നിർമ്മിച്ച ഗണേശ വിഗ്രഹം പ്രധാനമന്ത്രിയുടെ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്; അഞ്ചു ടൺ മണലും ആയിരം പ്ലാസ്റ്റിക് കുപ്പിയും ഉപയോഗിച്ച് സുദർശൻ പട്‌നായിക് നിർമ്മിച്ച ശിൽപ്പത്തിനരികെ പ്ലാസ്റ്റിക് വിരുദ്ധ മുദ്രാവാക്യങ്ങളും; നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന പ്ലാസ്റ്റിക് വിമുക്ത ഇന്ത്യക്കായി വിശ്വാസത്തെയും കൂട്ട് പിടിച്ച് കലാകാരനും

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി രാജ്യമെങ്ങും വിവിധ തരത്തിലുള്ള ഗണേശ വിഗ്രഹങ്ങളാണ് സ്ഥാപിക്കപ്പെട്ടത്. എന്നാൽ രാജ്യം മുഴുവൻ ഏറ്റെടുത്തത് പ്രമുഖ കലാകാരൻ സുദർശൻ പട്‌നായിക് നിർമ്മിച്ച ഗണേശ വിഗ്രഹത്തെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് പ്ലാസ്റ്റിക് നിർമ്മാർജ്ജന സന്ദേശം കൂടി നൽകുന്നതാണ് പുരി ബീച്ചിൽ സുദർശൻ രൂപ കല്പന ചെയ്ത ഗണേശ വിഗ്രഹം.

മണലിൽ നിർമ്മിച്ച ഗണേശ രൂപത്തിൽ ഉപയോഗിച്ചിരിക്കുന്നത് ആയിരം പ്ലാസ്റ്റിക് കുപ്പികൾ കൂടിയാണ്. പുരി ബീച്ചിലാണ് ഗണേശ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. 10 അടി ഉയരമുള്ള ശിൽപ്പമാണ് അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് ടൺ മണലും 1000 പ്ലാസ്റ്റിക് കുപ്പികളും സുദർശൻ ഉപയോഗിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കൂ, പ്രകൃതിയെ സംരക്ഷിക്കൂ എന്നീ മുദ്രാവാക്യങ്ങളും അദ്ദേഹം ശിൽപ്പത്തിനൊപ്പം എഴുതി വച്ചിട്ടുണ്ട്. ഗണേശ ചതുർത്ഥിയുടെ സമയത്ത് പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഞാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണ് എന്ന് സുദർശൻ പട്‌നായിക് പറയുന്നു.

റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്ലാസ്റ്റിക്കിനിതിരെ പുതിയ വിപ്ലവം തുടങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബർ 2 മുതൽ ഇത് ആരംഭിക്കണമെന്നായിരുന്നു ആഹ്വാനം. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്. സ്വാതന്ത്രദിന പ്രസംഗത്തിലും 'പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ' എന്ന സ്വപ്നം മോദി പങ്കുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്ലാസ്റ്റിക്കിനെതിരായ പ്രചാരണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഇത്തരമൊരു ശിൽപ്പം നിർമ്മിച്ചതെന്ന് സുദർശൻ പട്‌നായിക് പറഞ്ഞു.

2018ൽ അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ദിവസവും 15000 ടൺ പ്ലാസ്റ്റിക്കുകളാണ് പുറന്തള്ളുന്നത്. ഇതിൽ 9000 ടൺ പ്ലാസ്റ്റിക് പനരുപയോഗിക്കാൻ കഴിയുന്നുണ്ടെങ്കിലും ബാക്കി 6000 ടൺ പ്ലാസ്റ്റിക് വീണ്ടും ഉപയോഗിക്കാൻ സാധിക്കാത്തതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP