Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരസ്ത്രീ ബന്ധം ആരോപിച്ച് അകന്ന് കഴിയുന്ന ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്; ഷമിയും സഹോദരനും അലിപോർ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ഹസിൻ ജഹാൻ കൊൽക്കത്ത പൊലീസിന് നൽകിയ പരാതിയെ തുടർന്ന്

പരസ്ത്രീ ബന്ധം ആരോപിച്ച് അകന്ന് കഴിയുന്ന ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്; ഷമിയും സഹോദരനും അലിപോർ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ഹസിൻ ജഹാൻ കൊൽക്കത്ത പൊലീസിന് നൽകിയ പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാർഹിക പീഡന പരാതിയിൽ കൊൽക്കത്തയിലെ അലിപോർ സിജെഎം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഷമിക്കൊപ്പം സഹോദരൻ ഹാസിദ് അഹമ്മദിനും അറസ്റ്റ് വാറണ്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം വെസ്റ്റൻഡീസ് പര്യടനത്തിലാണ് ഷമി. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം.

ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയിൽ ഷമി ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. ഇതേ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കൊൽക്കത്ത പൊലീസാണ് താരത്തിനെതിരായ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചത്.

പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയുമടക്കം നിരവധി ആരോപണങ്ങൾ ഹസിൻ ജഹാൻ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും ഹസിൻ ജഹാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നിലവിൽ ഷമിയുമായി അകന്നു കഴിയുകയാണ് മുൻ മോഡൽകൂടിയായ ഹസിൻ.

കൊൽക്കത്ത പൊലീസാണ് താരത്തിനെതിരായ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചത്. ഐപിസി 498A, 354A എന്നിവ പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. ഭാര്യയ ഹസിൻ ജഹാന്റെ പരാതിയിൽ മേൽ നടത്തിയ അന്വേഷണത്തിലാണ് ഷമിക്കെതിരെ പൊലീസ് കുറ്റം ചുമത്തി ചാർജ് ഷീറ്റ് സമർപ്പിച്ചത്. ഈ വർഷം ഏപ്രിലിൽ ഷമിയുടെ വീട്ടിലെത്തി ബഹളം വെച്ചതിന് ഹസിൻ ജഹാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP