Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; ഇമ്രാൻഖാൻ സ്വരം മയപ്പെടുത്തിയത് ലാഹോറിൽ നടന്ന സിഖ് മതവിശ്വാസികളുടെ ചടങ്ങിനിടെ; ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സംഘർഷം രൂക്ഷമായാൽ ലോകം അപകടത്തിലാകും എന്നും മുന്നറിയിപ്പ്

ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; ഇമ്രാൻഖാൻ സ്വരം മയപ്പെടുത്തിയത് ലാഹോറിൽ നടന്ന സിഖ് മതവിശ്വാസികളുടെ ചടങ്ങിനിടെ; ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സംഘർഷം രൂക്ഷമായാൽ ലോകം അപകടത്തിലാകും എന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: കശ്മീർ വിഷയത്തിൽ ഒടുവിൽ ഇമ്രാൻഖാനും വാക്കുകൾ മയപ്പെടുത്തുന്നു. ഇന്ത്യാ-പാക് സംഘർഷം ഉണ്ടായാൽ ആണവായുധം പാക്കിസ്ഥാൻ ആദ്യം ഉപയോഗിക്കില്ല എന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കി. ലാഹോറിൽ നടന്ന സിഖ് വിഭാഗത്തിന്റെ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കവെയാണ് ആദ്യം പാക്കിസ്ഥാൻ ആണവായുധം ഉപയോഗിക്കില്ല എന്ന് ഇമ്രാൻഖാൻ പ്രഖ്യാപിച്ചത്.

ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്ന് ചടങ്ങിൽ സംസാരിക്കവെ ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സംഘർഷം രൂക്ഷമായാൽ ലോകം അപകടത്തിലാകും. അതിനാൽ ആദ്യമായി ആണവായുധം തങ്ങൾ ഉപയോഗിക്കില്ലെന്ന് ഖാൻ വ്യക്തമാക്കി. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പരാമർശം.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാക്കിസ്ഥാൻ തരംതാഴ്‌ത്തിയിരുന്നു. ഇന്ത്യൻ സ്ഥാനപതിയെ അവർ പുറത്താക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവർ യു.എൻ രക്ഷാസമിതിയെ സമീപിച്ചിരുന്നു.

എന്നാൽ കശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാടിനാണ് രക്ഷാസമിതിയിൽ സ്വീകാര്യത ലഭിച്ചത്. അതിനിടെ, ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെങ്കിലും നയത്തിൽ മാറ്റമുണ്ടാകുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടുത്തിടെ പറഞ്ഞിരുന്നു.

ഇന്ത്യാ - പാക് യുദ്ധമുണ്ടായാൽ നശിക്കുന്നത് രണ്ട് രാജ്യങ്ങൾ മാത്രമാകില്ല, ലോകം ആകെയാകും എന്ന് നേരത്തേ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇമ്രാൻഖാന്റെ പ്രഖ്യാപനം. അതിന് മുമ്പും ശേഷവും പാക്കിസ്ഥാനിലെ ഭരണാധികാരികൾ നടത്തിക്കൊണ്ടിരുന്നത് പ്രകോപനപരമായ പ്രസ്താവനകളായിുരുന്നു. എന്നാൽ, കശ്മീർ വിഷയത്തിൽ രാജ്യാന്തര തലത്തിൽ ആരുടെയും പിന്തുണ ലഭിക്കാത്ത അവസ്ഥയിലാണ് പാക്കിസ്ഥാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP