Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഷ്ഠ രോഗികളുടെ ചികിത്സയ്ക്കായി ഉഴിഞ്ഞുവച്ച ജീവിതം; നിസ്സഹായരായ രോഗികളെ പരിചരിച്ച് നിസ്വാർഥസേവനത്തിലൂടെ നന്മയുടെ പ്രതീകമായ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

കുഷ്ഠ രോഗികളുടെ ചികിത്സയ്ക്കായി ഉഴിഞ്ഞുവച്ച ജീവിതം; നിസ്സഹായരായ രോഗികളെ പരിചരിച്ച് നിസ്വാർഥസേവനത്തിലൂടെ നന്മയുടെ പ്രതീകമായ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചേവായൂർ ത്വക്ക് രോഗാശുപത്രിയിലെ കുഷ്ഠ രോഗികളെ പരിചരിച്ച് നിസ്വാർത്ഥ സേവനം നടത്തിയിരുന്ന കൊണ്ടോട്ടി മൊറയൂർ യാരത്ത്പറമ്പിൽ ഫാത്തിമ ഹജ്ജുമ്മ (87) നിര്യാതയായി. കോഴിക്കോട് കല്ലായി പുഴയോരത്തെ നെല്ലിക്കാവ് പറമ്പ് ലൈന്മുറിയിലായിരുന്നു താമസം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഹജ്ജുമ്മ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.

ഹജ്ജുമ്മയുടെ നിസ്വാർത്ഥ സേവനത്തിന് 2011 ൽ കോഴിക്കോട് ജില്ലാ എം.ഇ.എസ് യൂത്ത് വിങ്ങിന്റെ ഡോ. പി.കെ അബ്ദുൽ ഗഫൂർ കാരുണ്യ പ്രതിഭാ പുരസ്‌കാരം, 2012ൽ കോഴിക്കോട്ട് നടന്ന 'തന്റേടം' ജെൻഡർ ഫെസ്റ്റിൽ ആരോഗ്യ പരിരക്ഷയ്ക്കുള്ള മഹിളാ തിലകം അവാർഡ്, 2013ൽ സാമൂഹിക നീതി വകുപ്പിന്റെ ജനസഭയുടെ ഭാഗമായുള്ള ആദരം എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കല്ലായി വട്ടാംപൊയിലിലെ പത്തായപുരയിൽ പൊതു ദർശനത്തിന് വെച്ച ശേഷം സ്വദേശമായ കൊണ്ടോട്ടി ഒഴവൂർ പള്ളിയിൽ ഖബറടക്കി. മക്കൾ: ആലിക്കോയ, ഹംസകോയ. മരുമക്കൾ: റുഖിയ്യ, ഫാത്തിമ. സഹോദരങ്ങൾ: മൂസ ഹാജി, ഹൈദറു, മമ്മദിയ, ഹംസ ഹാജി, അബൂബക്കർ ഹാജി, പരേതരായ ഉമ്മർ, ഉണ്ണി മോയിൻഹാജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP