Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാസ ജീവിതം അവസനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മനോജ് കുമാറിന് ഹൃദ്യമായ യാത്രയപ്പ് നൽകി

പ്രവാസ ജീവിതം അവസനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മനോജ് കുമാറിന് ഹൃദ്യമായ യാത്രയപ്പ് നൽകി

സ്വന്തം ലേഖകൻ

ഷാർജ : ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ കായംകുളം സ്വദേശി കെഎസ് മനോജ്കുമാറിന് ഷാർജ ദെയ്ദ് അയൽകൂട്ടം ഹൃദ്യമായ യാത്രയപ്പ് നൽകി.

അന്താരാഷ്ട്ര ബിസിനസ് ഭീമനായ മാർസ് ഗ്യാലക്സി ചോക്ലേറ്റ് ബാറിന്റെ സെയിൽസ് കം മർച്ചൻഡൈസറായി നീണ്ട പത്ത് വർഷത്തോളമായി മനോജ്കുമാർ യുഎഇ യിൽ ജോലി ചെയ്ത് വരികയായിരുന്നു

ഭോപ്പാലിൽ ജനിച്ച് വളർന്ന മനോജ് കുമാർ നല്ലൊരു ഫുട്ബോൾ താരം കൂടിയാണ്, ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിലൊരാളായ പോളോ മാൾഡീനിയാണ് സ്റ്റോപ്പർ ബാക്കായി മൈതാനത്ത് നിറഞ്ഞാടുന്ന മനോജ്കുമാറിന്റെ ഹീറോ. യുഎഇ പല മികച്ച ഫുട്ബോൾ ടൂർണമെന്റുകളിലും ബൂട്ടണിഞ്ഞ താരവും കൂടിയാണ് മനോജ് കുമാർ.

ജീവിത അവസാനം വരെ പ്രാർത്ഥനകളോടെ സ്മരിക്കാനുള്ള അമൂല്യമായ സൗഹൃദമാണ് പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമെന്ന് യാത്രയപ്പ് വേളയിലെ മറുപടി പ്രസംഗത്തിൽ മനോജ്കുമാർ പറഞ്ഞു

ഷാർജ ദെയ്ദ് അയൽകൂട്ടം ചെയർമാൻ ഹാരിസ് കാസർഗോഡ് അധ്യക്ഷത വഹിച്ച യാത്രയപ്പ് സംഗമത്തിൽ ജാഫർ കാഞ്ഞിരായിൽ, മുസ്തഫാ,യൂനുസ്, മമ്മു,ജസീർ,മുനീർ കുണ്ടാനി,അൻശാദ്, സെയ്ദ് ദാരിമി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP