Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി.എച്ച്. സെന്ററിന്ന് ഭൂമി ദാനമായി നൽകി കണക്കയിൽ മൊയ്തീൻ ഹാജിയും കുടുംബവും

സ്വന്തം ലേഖകൻ

അബു ദാബി : നിരാലംബരും അശരണരുമായ സാധാരണക്കാർക്ക് ആതുര മേഖലയിൽ സാന്ത്വനത്തിന്റെ കൈത്താങ്ങായി പ്രവർത്തിച്ചു വരുന്ന സി.എച്ച്. സെന്റർ നിർമ്മാണത്തിന് മങ്കട മണ്ഡലത്തിലെ മാലപറമ്പ് എം. ഇ. എസ്. മെഡിക്കൽ കൊളേജിനടുത്ത് പത്തു സെന്റ് ഭൂമി കുറുവ പഞ്ചായത്തിലെ പാങ്ങ് സ്വദേശി കണക്കയിൽ മൊയ്തീൻ ഹാജിയും കുടുംബവും അബു ദാബി മങ്കട മണ്ഡലം കെ. എം. സി. സി. ക്ക് ദാനമായി നൽകി.

അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ യു. എ. ഇ. മങ്കട മണ്ഡലം കെ. എം. സി. സി. ഉപദേശക സമിതി ചെയർമാൻ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾക്ക് മൊയ്തീൻ ഹാജിയുടെ മകനും സോഷ്യൽ മീഡിയയിലൂടെ ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി സുപരിചിതനുമായ നാസർ മാനു സമ്മത പത്രം കൈമാറി. സി.എച്ച്. സെന്റർ കെട്ടിട നിർമ്മാണത്തിലേക്ക് കണക്കയിൽ ഫാത്തിമ ഹജ്ജുമ്മയുടെ വകയായി നൽകുന്ന തുകയുടെ പ്രഖ്യാപനവും നാസർ മാനു ചടങ്ങിൽ വെച്ച് നടത്തി.

യൂ. എ. ഇ. മങ്കട മണ്ഡലം സി. എച്ച്. സെന്റർ കൺവീനർ ഹക്കീം കരുവാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മങ്കട മണ്ഡലം കെ. എം. സി. സി. ഉപദേശക സമിതി ചെയർമാൻ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ഉൽഘാടനം ചെയ്തു. യു. എ. ഇ. മങ്കട മണ്ഡലം കെ. എം. സി. സി പ്രസിഡണ്ട് ബഷീർ വറ്റലൂർ മാനുവിനെ സദസ്സിന് പരിചയപ്പെടുത്തി. ഭൂമി വിട്ടു കിട്ടാൻ ഏറെ പരിശ്രമം നടത്തിയ മുജീബ് കോട്ടപ്പറമ്പൻ, അസീസ് പേങ്ങാട്ട്, മധു പാങ്ങ്, അനസ് പി. കെ.. മുതലായവർ ആശംസകൾ അർപ്പിച്ച ചടങ്ങിനു അബു ദാബി മങ്കട മണ്ഡലം കെ. എം. സി. സി ജനറൽ സെക്രട്ടറി അഷ്റഫ് അലി സ്വാഗതവും യു. എ. ഇ. മങ്കട മണ്ഡലം സി. എച്ച് സെന്റർ ട്രഷറർ നൂറുള്ള നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP