Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡെയ്ഞ്ചറസ് ഡ്രൈവിങ് എന്ന പേരിൽ പാവങ്ങളുടെ കയ്യിൽ നിന്നും 5000 രൂപ വീതം പിഴ ഈടാക്കാൻ ഖജനാവ് പാപ്പരായ പൊലീസ് റോഡിലിറങ്ങിയാൽ തടയാൻ എന്തു വഴിയാണുള്ളത്? സീറ്റ് ബെൽറ്റിന്റേയും ഹെൽമറ്റിന്റേയും പാർക്കിങ്ങിന്റേയും പേരിൽ 1000 വീതം പിടിക്കുമ്പോൾ മിണ്ടാതെ നൽകിയിട്ട് പോവണോ? സ്പീഡ് ക്യാമറകൾ ശരിയായി പ്രവർത്തിക്കുന്നു എന്നതിന് എന്ത് തെളിവാണുള്ളത്? പാവങ്ങളെ പിഴിയാൻ റോഡ് ട്രാഫിക്ക് നിയമങ്ങൾ മാറ്റിയിട്ടും എന്തേ ആരും ഒന്നും മിണ്ടാതിരിക്കുന്നത്?

ഡെയ്ഞ്ചറസ് ഡ്രൈവിങ് എന്ന പേരിൽ പാവങ്ങളുടെ കയ്യിൽ നിന്നും 5000 രൂപ വീതം പിഴ ഈടാക്കാൻ ഖജനാവ് പാപ്പരായ പൊലീസ് റോഡിലിറങ്ങിയാൽ തടയാൻ എന്തു വഴിയാണുള്ളത്? സീറ്റ് ബെൽറ്റിന്റേയും ഹെൽമറ്റിന്റേയും പാർക്കിങ്ങിന്റേയും പേരിൽ 1000 വീതം പിടിക്കുമ്പോൾ മിണ്ടാതെ നൽകിയിട്ട് പോവണോ? സ്പീഡ് ക്യാമറകൾ ശരിയായി പ്രവർത്തിക്കുന്നു എന്നതിന് എന്ത് തെളിവാണുള്ളത്? പാവങ്ങളെ പിഴിയാൻ റോഡ് ട്രാഫിക്ക് നിയമങ്ങൾ മാറ്റിയിട്ടും എന്തേ ആരും ഒന്നും മിണ്ടാതിരിക്കുന്നത്?

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയെമ്പാടും പുതിയ ട്രാഫിക് പിഴ നിയമം നിലവിൽ വന്നിട്ട് രണ്ട് ദിവസമാകുന്നു. നമ്മുടെ നാട്ടിലും പൊലീസുകാർ സമയം മെനക്കെടുത്താതെ ആളുകളെ വേട്ടയാടിക്കൊണ്ട് പിഴ ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. സീറ്റ് ബെൽറ്റില്ലാതെ ഒരാൾ യാത്ര ചെയ്താൽ ഈടാക്കുന്നത് ആയിരം രൂപയാണ്. പാർക്കിങ് അൽപം തെറ്റിയാലും ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാലും ആയിരം രൂപവീതം ചാർജ്ജ് ചെയ്യും. രണ്ടുപേർ യാത്രചെയ്യേണ്ട ഒരു ബൈക്കിൽ മൂന്നുപേർ കയറുകയോ, അഞ്ചുപേർ യാത്ര ചെയ്യേണ്ട ഒരു കാറിൽ ആറുപേർ കയറുകയോ ചെയ്താൽ രണ്ടായിരം രൂപയാണ് പിഴ. ഇതിനെക്കാൾ ഏറെ ഭയാനകമായ പിഴ ഡെയ്ഞ്ചറസ് ഡ്രൈവിങ് എന്ന പേരിൽ അയ്യായിരം രൂപവരെ ഈടാക്കുന്നതിനുള്ള അധികാരമാണ്. എന്താണ് ഈ ഡെയ്ഞ്ചറസ് ഡ്രൈവിങ്?

നിയമത്തിൽ അതേക്കുറിച്ച് വ്യാഖ്യാനങ്ങൾ ഒന്നുമില്ല. ഓവർ സ്പീഡിനോ ഹെൽമറ്റിനോ സീറ്റ് ബെൽറ്റിനോ ഒക്കെയാണ് പിഴയെങ്കിൽ അതിന് ഫോട്ടോയുടെ തെളിവെങ്കിലും ഉണ്ടാകും. എന്നാൽ ഒരു പൊലീസുകാരൻ നിങ്ങളെ കൈകാണിച്ചിട്ട് നിങ്ങൾ ഡെയ്ഞ്ചറസ് ഡ്രൈവിങ് നടത്തിയിരിക്കുന്നു എന്ന നിഗമനത്തിലെത്തിയാൽ അയ്യായിരം രൂപ നിങ്ങൾ കൊടുത്തേമതിയാകൂ. ഒരുപക്ഷേ നിങ്ങളോട് മറ്റേതെങ്കിലും വിഷയത്തിൽ വൈരാഗ്യമുള്ള പൊലീസ് ഉദ്യോഗസ്ഥനാകാം. അതുമല്ലെങ്കിൽ ഖജനാവിലെ കാശ് തീരുമ്പോൾ റോഡിൽ ഇറങ്ങി നിന്ന് വാഹന ഉടമകളെ തടഞ്ഞ് കാശ്‌മേടിക്കാനുള്ള മുകളിൽ നിന്നുള്ള ഉത്തരവ് നടപ്പിലാക്കുന്ന നിർദ്ദോഷിയായ ഒരു ഉദ്യോഗസ്ഥന്റെ ഗതികേടാകാം. നിങ്ങൾ അയ്യായിരം രൂപ കൊടുത്തേ മതിയാവൂ. കാരണം നിയമത്തിൽ പറയുന്നത് ഡെയ്ഞ്ചറസ് ഡ്രൈവിങ് നടത്തിയാൽ അയ്യായിരം രൂപ കൊടുക്കണം എന്നാണ്.

എങ്ങനെ നിങ്ങൾക്ക് തെളിയിക്കാൻ കഴിയും നിങ്ങളുടേത് ഡെയ്ഞ്ചറസ് ഡ്രൈവിങ് ആയിരുന്നില്ല എന്ന്. എങ്ങനെ നിങ്ങൾക്ക് തെളിയിക്കാൻ കഴിയും നിങ്ങൾ ഹെൽമറ്റ് വെച്ചുകൊണ്ടാണ് യാത്ര ചെയ്തത് എന്ന്. എങ്ങനെ നിങ്ങൾക്ക് തെളിയിക്കാൻ കഴിയും നിങ്ങൾ സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ടാണ് യാത്ര ചെയ്തത് എന്ന്. ഇത് നിർഭാഗ്യകരമായ ഒരു അവസ്ഥയാണ്. വികസിത രാജ്യങ്ങളിലൊക്കെ ട്രാഫിക് പിഴ ഈടാക്കുന്നുണ്ടെങ്കിൽ തെളിവ് കണ്ടെത്തേണ്ടത് പിഴ ഈടാക്കുന്നവരുടെ ചുമതലയാണ്. നിങ്ങൾ ചെയ്തിരിക്കുന്ന ട്രാഫിക് നിയമലംഘനം കൃത്യമായി വീഡിയോയിൽ പകർത്തിയും നിങ്ങളെ കൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ഒപ്പ് വെച്ചതിനും ശേഷമാണ് പിഴ ഈടാക്കുന്നത്. ഇവിടെ അത്തരത്തിലുള്ള ഒരു കരുതലും ഇല്ലാതിരിക്കുമ്പോൾ ഏത് സാധാരണക്കാരനും സർക്കാരിന് കാശ് ആവശ്യമുള്ളപ്പോൾ കൊള്ളയടിക്കാൻ നിന്നുകൊടുക്കേണ്ട സാഹചര്യമാണ് ഉള്ളത്.

ഇതിനെതിരെ ആരും എന്താണ് ശബ്ദിക്കാത്തത് എന്ന് ഓർത്ത് നോക്കുക. സംഘപരിവാർ വലതുപക്ഷ രാഷ്ട്രീയക്കാർ കരുതുന്നു ഇത് കേന്ദ്രസർക്കാരിന്റെ ഒരു തീരുമാനം ആയത്‌കൊണ്ട് നമ്മൾ എതിർക്കേണ്ടതില്ല എന്ന്. സിപിഎമ്മുകാർ കരുതുന്നു ഇതിന് ലാഭം കിട്ടുന്നത് സംസ്ഥാന സർക്കാരിനായതുകൊണ്ട് നമ്മളും എതിർക്കേണ്ടതില്ല എന്ന്. കോൺഗ്രസുകാർ പതിവുപോലെ എന്ത് ദുരന്തം സംഭവിച്ചാലും ഒടുവിൽ മാത്രം മനസ്സിലാക്കുന്നവരായി മാറുന്നു. ഏറ്റവും സങ്കടകരമായ അവസ്ഥ ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ പിഴ ഒടുക്കേണ്ടി വരുന്നവരെല്ലാം സാധാരണക്കാർ ആണ് എന്നതാണ്. പ്രത്യേകിച്ച് ഒരു ചെറിയ കാറുപോലും വാങ്ങാൻ പണമില്ലാത്ത പാവപ്പെട്ട ബൈക്കുടമകൾ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത് പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP