Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെയർമാനായ പി ജെ ജോസഫ് ഒപ്പിട്ടാലെ ചിഹ്നം നൽകൂ എന്ന് ടിക്കാറാം മീണ പറയുന്നത് തെരഞ്ഞെടുപ്പ് ചട്ടം അറിയാതെയും കേരള കോൺഗ്രസ് ഭരണഘടന വായിക്കാതെയും; ചിഹ്നം അനുവദിക്കാനും സ്ഥാനാർത്ഥിയെ നിർണയിക്കാനും അവകാശം സ്റ്റിയറിങ് കമ്മിറ്റിക്ക് തന്നെ; ജോസഫിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന നിയമവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധമുയർത്തി യുഡിഎഫ്; കേരള കോൺഗ്രസ് ഭരണഘടനയുടെ പൂർണ രൂപം ഇവിടെ വായിക്കാം

ചെയർമാനായ പി ജെ ജോസഫ് ഒപ്പിട്ടാലെ ചിഹ്നം നൽകൂ എന്ന് ടിക്കാറാം മീണ പറയുന്നത് തെരഞ്ഞെടുപ്പ് ചട്ടം അറിയാതെയും കേരള കോൺഗ്രസ് ഭരണഘടന വായിക്കാതെയും; ചിഹ്നം അനുവദിക്കാനും സ്ഥാനാർത്ഥിയെ നിർണയിക്കാനും അവകാശം സ്റ്റിയറിങ് കമ്മിറ്റിക്ക് തന്നെ; ജോസഫിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന നിയമവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധമുയർത്തി യുഡിഎഫ്; കേരള കോൺഗ്രസ് ഭരണഘടനയുടെ പൂർണ രൂപം ഇവിടെ വായിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറെ തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ജോസ് ടോം പുലിക്കുന്നേലിനെ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്. പാർട്ടി ചെയർമാൻ താനാണ് എന്നും അതുകൊണ്ട് തന്നെ സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് താനാണ് എന്നുമുള്ള പിജെ ജോസഫിന്റഎ വാദം ജോസ് കെ മാണി വിഭാഗം മറികടന്നത് ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് സ്റ്റിയറിങ് കമ്മിറ്റി ആണ് എന്ന പാർട്ടി ഭരണഘടന അനുശാസിക്കുന്ന നിയമം അനുസരിച്ചാണ്. ഇതേ നിയമം തന്നെയാണ് പാർട്ടി ചിഹ്നം അനുവദിക്കുന്നതിലും കേരള കോൺഗ്രസ് അനുസരിച്ച് വരുന്നത്. പാർട്ടി ഭരണഘടനയിൽ പറയുന്ന ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാതെയാണ് ടിക്കാറാം മീണ പിജെ ജോസഫിന് പിന്തുണ നൽകുന്നത്.

കേരള കോൺഗ്രസ് ഭരണഘടന അനുസരിച്ച് പാർട്ടി സ്ഥാനാർത്ഥിയെ നിർത്താനും ചിഹ്നം അനുവദിക്കാനും കഴിയുന്നത് സ്റ്റിയറിങ് കമ്മിറ്റിക്ക് തന്നെയാണ്. നിലവിൽ 99 അംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉള്ളത് 96 പേരാണ്. ഇതിൽ 64 പേരുടെ പിന്തുണ ജോസ് കെ മാണി വിഭാഗത്തിനാണ്. അതുകൊണ്ട് തന്നെ പാർട്ടി സ്ഥാനാർത്ഥിയെയോ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ചിഹ്നമായ രണ്ടില അനുവദിക്കുന്നതിനോ പിജെ ജോസഫിന്റെ യാതൊരു വിധ അനുവാദമോ സമ്മതമോ കാത്ത് നിൽക്കേണ്ടതതുമില്ല.

പാലാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നം നൽകുന്നത് സംബന്ധിച്ച വിവാദവും തർക്കവും വൻ നിയമവിവാദത്തിലേയ്ക്ക് ആണ് നിലവിൽ നീങ്ങി കൊണ്ടിരിക്കുന്നത്. നിലവിലെ നിയമപ്രകാരം രാഷ്ട്രീയപാർട്ടികളുടെ ഭരണഘടനപ്രകാരം സ്ഥാനാർത്ഥികളെ നിയമിക്കാനുള്ള അധികാരം ആർക്കാണോ അവർക്ക് തന്നെയആണ് ചിഹ്നം നൽകാനുള്ള അധികാരവും. രാഷ്ട്രീയപാർട്ടികളും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും എന്ന തലക്കെട്ടിൽ ഇക്കാര്യത്തെ സംബന്ധിച്ചു വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ഇലക്ഷൻ കമ്മിഷന്റെ നിയമത്തിലുണ്ട്.

ഇലക്ഷൻ കമ്മീഷൻ നിയമം ഇങ്ങനെ

നാമനിർദ്ദേശം സമർപ്പിക്കുന്ന സമയത്ത് നാല് സെറ്റ് നോമിനേഷൻ പേപ്പറുകളാണ് ഒരു സ്ഥാനാർത്ഥി ഉൾപ്പെടുത്തേണ്ടത്. ഇതിൽ ഒന്നിലെങ്കിലും തന്നെ ഏത് പാർട്ടിയാണ് ,സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുന്നത് എന്ന് സ്ഥാനാർത്ഥി സത്യവാങ്മൂലം സമർപ്പിക്കണം.
സ്ഥാനാർത്ഥിയെ നിർ്ത്തിയിരിക്കുന്നത് പാർ്ട്ടിയാണ് എന്ന് തെളിയിക്കുന്നതിനായി ഫോം ബി-യിൽ പാർട്ടി പ്രസിഡന്റോ സെക്രട്ടറിയോ ഒപ്പിടുകയും വേണം.ഇത് റിട്ടേണിങ് ഓഫീസർക്ക് സമർപ്പിക്കണം. ഇതേ വ്യക്തികൾ തന്നെയാണ് സ്ഥാനാർത്ഥിക്ക് ചിഹ്നം ലഭിക്കുന്നത് സംബന്ധിച്ച ഫോമിൽ (ഫോം എ) ഒപ്പിടേണ്ടതും. അതായത് പാർട്ടി അനുശാസിക്കുന്ന നിയമം അനുസരിച്ച് ആണ് ഇത് കമ്മീഷന് മുൻപാകെ സമർപ്പിക്കേണ്ടത്.

ചിഹ്നം സംബന്ധിച്ച് ടിക്കാറാം മീണ പറയുന്നത്

കേരള കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് അതിനുള്ള അധികാരം സ്റ്റിയറിങ് കമ്മിറ്റിയിലാണ്. 96ൽ 64 പേരുടെ പിന്തുണയുള്ള ജോസ് കെ മാണി വിഭാഗത്തിന് തന്നെയാണ് സ്വാഭാവികമായും അപ്പോൾ അതിന് അധികാരം. ഇത് മനസ്സിലാക്കാതെയാണ് ഇപ്പോഴും ടിക്കാറാം മീണ ജോസഫ് വിഭാഗത്തിന് പിന്തുണ നൽകുന്ന തരത്തിൽ ചിഹ്നം സംബന്ധിച്ച കാര്യം അവതരിപ്പിക്കുന്നത്.

പാലാ ഉപതിരഞ്ഞെടുപ്പിലെ ചിഹ്നത്തിൽ നിർണായകമാവുക ജോസഫിന്റെ നിലപാടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞിരുന്നു. പി ജെ ജോസഫ് എഴുതി തന്നാൽ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യം ചർച്ച ചെയ്തു. അഞ്ചാം തീയതിക്ക് മുമ്പ് തീരുമാനം എടുത്തില്ലെങ്കിൽ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പാലായിൽ ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേലിനെ മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ താൻ അച്ചടക്ക നടപടി എടുത്ത ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം അനുവദിക്കുന്നത് പിളർപ്പ് സംബന്ധിച്ച കേസിൽ തിരിച്ചടിയാകുമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഇക്കാര്യം പിജെ യുഡിഎഫ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.

ചിഹ്നം സംബന്ധിച്ച് കേരള കോൺഗ്രസ് ഭരണഘടനയിൽ പറയുന്നത്

കേരളാ കോൺഗ്രസ് ഭരണഘടനപ്രകാരം പാർട്ടി ചെയർമാനല്ല സ്ഥാനാർത്ഥിയെ നിർണയിക്കാനും ചിഹ്നം അനുവദിക്കാനുമുള്ള അധികാരം. കെ എം മാണി എന്ന ചെയർമാൻ ആ അധികാരം ഉപയോഗിച്ചിരുന്നത് കാലാകാലങ്ങളിൽ സ്ഥാനാർത്ഥികളെ നിയമിക്കാനായി കൂടുന്ന പാർട്ടി സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി തീരുമാനപ്രകാരമാണ്. ഇക്കാര്യം അറിയാത്ത ജോയി എബ്രഹാമാണ് പി ജെ ജോസഫിനോട് ചിഹ്നം അനുവദിക്കാനുള്ള അധികാരം മാണി മരിച്ചതോടെ വർക്കിങ് ചെയർമാനായ ജോസഫിന് കിട്ടി എന്ന് ജോസഫിനെ തെറ്റിദ്ധരിപ്പിക്കുന്നത്. നിലവിലെ ഐക്യമുന്നണിയിൽ നിന്ന് എങ്ങനെയെങ്കിലും ജോസഫ് ഗ്രൂപ്പിനെ ഇടത് മുന്നണിയിൽ എത്തിക്കുക എന്നതാണ് ജോയി എബ്രഹാമിന്റെ മനസിലിരുപ്പ്. അങ്ങനെ വന്നാൽ മാത്രമെ ജോസഫ് ഗ്രൂപ്പിൽ ജോയിക്ക് എന്തെങ്കിലും നേട്ടം കിട്ടു.

നിലവിലെ പാർട്ടി ഭരണഘടന 16-ാം വകുപ്പ് 10-ാം വകുപ്പ് അനുസരിച്ച് സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റിക്ക് മാത്രമാണ് സ്ഥാനാർത്ഥികളെ നിയമിക്കാനും ചിഹ്നം അനുവദിക്കാനും അധികാരം. കഴിഞ്ഞ 30-ാം തീയതി ചേർന്ന സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി യോഗത്തിൽ ചിഹ്നത്തിനായി കത്തയക്കാൻ സ്റ്റീഫൻ ജോർജ് എക്സ് എം എൽ എയെ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിക്കഴിഞ്ഞു. സ്ഥാനാർത്ഥിയെ നിയമിക്കാൻ തോമസ് ചാഴിക്കാടന്റെ നേതൃത്വത്തിൽ 7 അംഗ സമിതിയെയും.

ചുരുക്കത്തിൽ ചെയർമാന്റെയോ വർക്കിങ് ചെയർമാന്റെയോ അധികാരങ്ങളോ ജോസഫും ജോസ് കെ മാണിയുമായുള്ള അധികാര തർക്കത്തിനോ ഒന്നും പാലാ ഉപതെരഞ്ഞെടുപ്പിലെ ചിഹ്നം നൽകൽ വിഷയത്തിൽ പ്രസക്തമല്ല. ശക്തമായ നിലപാട് യുഡിഎഫ് /കോൺഗ്രസ് നേതൃത്വം ഇന്നു തന്നെ എടുത്താൽ തീരുന്ന കാര്യങ്ങളാണ് കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുന്നത്

കേരള കോൺഗ്രസ് ഭരണഘടന വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP