Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഎസ് സി പരീക്ഷാ തട്ടിപ്പ്: ചോദ്യങ്ങൾ എങ്ങനെ ചോർന്നുവെന്ന് ഗോകുലിനും അറിയില്ല; ചോദ്യപേപ്പർ പരിശോധിച്ച് ഉത്തരങ്ങൾ അയച്ചത് എസ്എംഎസായി; ഉത്തരങ്ങൾ അയയ്ക്കാൻ ഉപയോഗിച്ച മൊബൈൽ കളഞ്ഞുപോയി; പിഎസ് സി പരീക്ഷാ കോച്ചിങ് സെന്റർ കേന്ദ്രീകരിച്ചായിരുന്നു കോപ്പിയടി ആസൂത്രണമെന്നും അഞ്ചാം പ്രതിയുടെ കുറ്റസമ്മതം

പിഎസ് സി പരീക്ഷാ തട്ടിപ്പ്: ചോദ്യങ്ങൾ എങ്ങനെ ചോർന്നുവെന്ന് ഗോകുലിനും അറിയില്ല; ചോദ്യപേപ്പർ പരിശോധിച്ച് ഉത്തരങ്ങൾ അയച്ചത് എസ്എംഎസായി; ഉത്തരങ്ങൾ അയയ്ക്കാൻ ഉപയോഗിച്ച മൊബൈൽ കളഞ്ഞുപോയി; പിഎസ് സി പരീക്ഷാ കോച്ചിങ് സെന്റർ കേന്ദ്രീകരിച്ചായിരുന്നു കോപ്പിയടി ആസൂത്രണമെന്നും അഞ്ചാം പ്രതിയുടെ കുറ്റസമ്മതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പിൽ കീഴടങ്ങിയ പൊലീസുകാരനായ പ്രതി ഗോകുൽ ക്രൈം ബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ചോർന്ന് കിട്ടിയ ചോദ്യപ്പേപ്പർ പരിശോധിച്ച് എസ്.എം.എസുകളായി ഉത്തരം അയച്ചുവെന്നാണ് അഞ്ചാം പ്രതിയായ ഗോകുൽ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ ചോദ്യപ്പേപ്പർ എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നാണ് ഗോകുൽ പൊലീസിനോട് പറഞ്ഞത്. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നും പി.എസ്.സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുകൊടുത്തുവെന്നാണ് ഗോകുലിന്റെ മോഴി. സഫീറിനാണ് ചോദ്യപേപ്പർ കിട്ടിയത്. ഉത്തരങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കളഞ്ഞുപോയെന്നും പ്രതി മോഴി നൽകി. ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നീ പ്രതികൾക്കാണ് ഉത്തരം അയച്ചുകൊടുത്തത്.

അതേസമയം അന്നേ ദിവസം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രമക്കേട് കണ്ടെത്തിയ പരീക്ഷയുടെ ചുമതല ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പി.എസ്.സി സെക്രട്ടറി ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കോപ്പിയടിച്ചാണ് പരീക്ഷയെഴുതിയതെന്ന് യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികളായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചിരുന്നു.

തന്റെ അടുത്ത ബന്ധു പി.എസ്.സി കോച്ചിങ് സെന്ററിലെ ജീവനക്കാരനാണ്. ഈ പരിചയം വഴി സെന്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പട്ടികയിലെ രണ്ടാം റാങ്കുകാരനും മുൻ എസ്.എഫ്.ഐ നേതാവുമായ പി.പി. പ്രണവാണ് മൂഖ്യ ആസൂത്രകനെന്നും ഗോകുലിന്റെ മൊഴിയിലുണ്ട്.

ഇന്നലെ കീഴടങ്ങിയ ഗോകുലിന് ഇന്ന് കസ്റ്റഡിയിൽ വാങ്ങി ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെയും ഡിവൈ.എസ്‌പി കെ.ഹരികൃഷ്ണന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. അതേസമയം ചോദ്യങ്ങൾ എങ്ങിനെ ചോർന്ന് കിട്ടിയെന്നതിൽ ഗോകുൽ വ്യക്തമായ മൊഴി നൽകിയിട്ടില്ല. ഇന്റർനെറ്റിൽ നിന്നാണ് ശരിയുത്തരങ്ങൾ കണ്ടെത്തിയതെന്നത് ഉൾപ്പെടെയുള്ള പല മൊഴികളും അന്വേഷണസംഘം പൂർണമായും വിശ്വസിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP