Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നുമാസം മുമ്പ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ പരാതി നൽകിയത് പന്ത്രണ്ട് ദിവസം മുമ്പ്; യുവതി ജീവനൊടുക്കിയത് പൊലീസ് പ്രതികളെ പിടിക്കാത്തതിൽ മനംനൊന്ത്

മൂന്നുമാസം മുമ്പ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ പരാതി നൽകിയത് പന്ത്രണ്ട് ദിവസം മുമ്പ്; യുവതി ജീവനൊടുക്കിയത് പൊലീസ് പ്രതികളെ പിടിക്കാത്തതിൽ മനംനൊന്ത്

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഢീഗഡ്: തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തവർക്കെതിരെ കേസെടുക്കാൻ പോലും പൊലീസ് തയ്യാറാവാതെ വന്നതോടെ യുവതി ജീവനൊടുക്കി. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാൻ തയ്യാറാവാത്തതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ യമുനാ നഗറിലാണ് സംഭവം.

മൂന്നു മാസം മുമ്പാണ് യുവതിയെ ചിലർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇത് സംബന്ധിച്ച് യുവതി പരാതി നൽകിയത് പന്ത്രണ്ട് ദിവസം മുമ്പാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതിയുടെ ആത്മഹത്യ. എന്നാൽ, യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നാണ് പൊലീസ് പറയുന്നത്.

പരാതി നൽകിയിട്ട് പന്ത്രണ്ട് ദിവസമായിട്ടും പൊലീസ് അന്വേഷണം ആരംഭിക്കുകയോ പ്രതിയെ പിടികൂടുയോ ചെയ്തില്ലെന്ന് യുവതി ബന്ധുക്കളോട് പരാതിപ്പെട്ടിരുന്നു. ഇതിനെപ്പറ്റി അന്വേഷിക്കാൻ യുവതിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്ക് പോയ സമയത്താണ് അവർ ആത്മഹത്യ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP