Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാർക്ക് ഇത്തവണ മോട്ടോർ ബൈക്കുകൾ മാത്രം; ഒന്നാം സമ്മാനമായ 10 ലക്ഷം ഡോളർ ലഭിച്ചത് സ്വദേശിക്ക്; കൂടുതൽ സമ്മാനങ്ങൾ മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർക്ക്

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാർക്ക് ഇത്തവണ മോട്ടോർ ബൈക്കുകൾ മാത്രം; ഒന്നാം സമ്മാനമായ 10 ലക്ഷം ഡോളർ ലഭിച്ചത് സ്വദേശിക്ക്; കൂടുതൽ സമ്മാനങ്ങൾ മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർക്ക്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇത്തവണ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാർക്ക് സമ്മാനമായി മോട്ടോർ ബൈക്കുകൾ മാത്രം. ഒന്നാം സമ്മാനമായ 10 ലക്ഷം ഡോളർ സ്വദേശി ഹാറൂൺ അൽ മുല്ലയ്ക്കാണ് ലഭിച്ചത്. മുൻപ് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ ഭൂരിഭാഗം ഒന്നാം സമ്മാനങ്ങളും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കാണ് ലഭിച്ചത്. ഓസ്‌ട്രേലിയൻ സ്വദേശി റെസ ഡോളിന് ബെന്റ്‌ലി കോൺടിനെന്റൽ ജിടി (ക്യാമൽ ലിനെൻ) 1730 നമ്പർ സീരീസ് കാറും സമ്മാനം ലഭിച്ചു.

ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഇന്ത്യക്കാരായ പ്രവീൺ പലാശിയടുക്കയ്ക്ക് ഇന്ത്യൻ സ്‌കൗട് (റൂബി മെറ്റലിക് റെഡ്) 377 നമ്പർ സീരീസ് മോട്ടോർ ബൈക്കും മലയാളിയായ പുഷ്പരാജ് മുനിയൂറിന് മോട്ടോ ഗുസ്സി വി85 ഐടി (ജിയല്ലോ സഹാറ) 378 നമ്പർ സീരീസ് മോട്ടോർ ബൈക്കുമാണ് ലഭിച്ചത്. പുഷ്പരാജ് രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് സമ്മാന ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനക്കാരനായ ഹാറൂൺ അൽമുല്ല ഓൺലൈനിലൂടെയായിരുന്നു ടിക്കറ്റെടുത്തത്. ഒന്നാം സമ്മാനം ലഭിക്കുന്ന പത്താമത്തെ സ്വദേശിയാണ് ഹാറൂൺ അൽമുല്ല

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP