Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമുക്ക് കിട്ടുന്ന ഓരോ മെഡലും കടം വീട്ടാനുള്ളതാണ്; വീട്ടുകാരോടും നാട്ടുകാരോടും ബാങ്കുകാരോടും; രജിഷ വിജയൻ ചിത്രം ഫൈനൽസിന്റെ ടീസർ കാണാം

നമുക്ക് കിട്ടുന്ന ഓരോ മെഡലും കടം വീട്ടാനുള്ളതാണ്; വീട്ടുകാരോടും നാട്ടുകാരോടും ബാങ്കുകാരോടും; രജിഷ വിജയൻ ചിത്രം ഫൈനൽസിന്റെ ടീസർ കാണാം

സ്വന്തം ലേഖകൻ

ജിഷ വിജയനെ നായികയാക്കി പി ആർ അരുൺ സംവിധാനം ഫൈനൽസിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തിൽ രജീഷ വേഷമിടുന്നത്.ആലീസ് എന്നാണ് രജിഷയുടെ കഥാപാത്രത്തിന്റെ പേര്. രജിഷയുടെ പ്രസംഗമാണ് ടീസറിന്റെ ഹൈലൈറ്റ്.

ചിത്രത്തിലെ ഗാനങ്ങൾ നേരത്തേ ശ്രദ്ധ നേടിയിരുന്നു. പ്രിയ പി വാര്യരും ഫൈനൽസിൽ ഗാനം ആലപിച്ചിട്ടുണ്ട്. കൈലാസ് മേനോൽ സംഗീതം പകർന്നിരിക്കുന്നു. ഒരു സമ്പൂർണ സ്പോർട്സ് ചിത്രമായ ഫൈനൽസിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു.

ജൂൺ എന്ന സിനിമയ്ക്ക് ശേഷം രജിഷ വിജയൻ അഭിനയിക്കുന്ന ചിത്രമാണ് ഫൈനൽസ്. നടി മുത്തുമണിയുടെ ഭർത്താവാണ് സംവിധായകൻ പി.ആർ അരുൺ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP