Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകൾക്ക് നൽകിയ ഉപദേശങ്ങളിൽ പ്രധാനപ്പെട്ടത് 23വയസ്സ് വരെ പ്രണയിക്കരുതെന്നതാണ്;ജാതിയും മതവും നോക്കാതെ നല്ലൊരാളെ ആയിരിക്കണം മകൾ കല്യാണം കഴിക്കേണ്ടത്; വിവാഹമേ വേണ്ട എന്ന തീരുമാനമാണെങ്കിൽ അതിനേയും പിന്തുണയ്ക്കും; നീനാ കുറിപ്പിന് പറയാനുള്ളത്

മകൾക്ക് നൽകിയ ഉപദേശങ്ങളിൽ പ്രധാനപ്പെട്ടത് 23വയസ്സ് വരെ പ്രണയിക്കരുതെന്നതാണ്;ജാതിയും മതവും നോക്കാതെ നല്ലൊരാളെ ആയിരിക്കണം മകൾ കല്യാണം കഴിക്കേണ്ടത്; വിവാഹമേ വേണ്ട എന്ന തീരുമാനമാണെങ്കിൽ അതിനേയും പിന്തുണയ്ക്കും; നീനാ കുറിപ്പിന് പറയാനുള്ളത്

സ്വന്തം ലേഖകൻ

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് നീന കുറുപ്പ്. അഭിനേത്രിക്ക് പുറമേ അവതാരകയായും താരം തിളങ്ങിയിരുന്നു.ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നീന കുറുപ്പ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരവും നീന കുറുപ്പിന് ലഭിച്ചിരുന്നു. നീന കുറുപ്പ് സിനിമയിലെത്തി 32 വർഷം പിന്നിടുമ്പോൾ വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്ക് വയ്ക്കുകയുണ്ടായി.

വിവാഹത്തെക്കുറിച്ചോ ഭർത്താവിനെക്കുറിച്ചോയൊന്നും പ്രത്യേക സങ്കൽപ്പമൊന്നു മില്ലായിരുന്നുവെന്നും ആഘോഷമായി വിവാഹം നടത്തുന്നതിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ലെന്നും നീന തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞു. നിരവധി പ്രണയാഭ്യർത്ഥനകൾ ലഭിച്ചിരുന്നുവെന്നും ആർക്കും പിടികൊടുക്കാതെയായിരുന്നു കോളേജ് പഠനം പൂർത്തിയാക്കിയതെന്നും നടി പറഞ്ഞു. ചേച്ചിയുടെ വിവാഹമായിരുന്നു ആദ്യം നടത്തിയത്. അതേക്കുറിച്ച് വലിയ ഓർമകളൊന്നുമില്ലായിരുന്നുവെന്ന് താരം പറയുന്നു. സീ ഫുഡ് എക്സ്പോർട്ടിങ് ബിസിനസ് ചെയ്യുന്ന സുനിലാണ് നീനയെ ജീവിതസഖിയാക്കിയതെന്നും നടി മനസ് തുറന്നു,

20 വയസുള്ള മകളുടെ അമ്മ കൂടിയാണ് നീനാ കുറിപ്പ്.. വിവാഹ പ്രായമായ മകളെക്കുറിച്ച് നടി മനസ് തുറന്നു.ചേച്ചിയും അനിയത്തിയും പോലെയാണ് ഞങ്ങൾ അമ്മയും മകളുമെന്നാണ് നീന പറയുന്നത്. മകൾക്ക് നൽകിയ ഉപദേശങ്ങളിൽ പ്രധാനപ്പെട്ടതാണ് 23 വയസ്സ് വരെ പ്രണയിക്കരുത് എന്ന കാര്യം. മുന്നോട്ടുള്ള ജീവിതത്തിൽ എന്നും ഒപ്പമുണ്ടാവേണ്ട ആളെ അത്ര നിസാരമായി തീരുമാനിക്കാനാവില്ലല്ലോ. ജാതിയും മതവുമൊന്നും നോക്കാതെ നല്ലൊരാളെയായിരിക്കണം മകൾ കല്യാണം കഴിക്കേണ്ടത് എന്നാണ് ആഗ്രഹം. വിവാഹമേ വേണ്ട എന്ന തീരുമാനമാണെങ്കിൽ അതിനേയും പിന്തുണയ്ക്കും.'' - നീന പറയുന്നു.

അമ്മയുടെ സിനിമയായ ലൂക്ക ഞങ്ങൾ ഇരുവരും ഒരുമിച്ചാണ് കണ്ടത്. അമ്മയുടെ സിനിമകളിൽ പഞ്ചാബി ഹൗസും ഹേയ് ജൂഡുമാണ് എനിക്ക് ഇഷ്ടമായത്. പാട്ടിനോടും മോഡലിങ്ങിനോടും അഭിനയത്തോടുമൊക്കെ എനിക്ക് താൽപര്യമുണ്ട്. സിനിമയിൽ നിന്നും അവസരങ്ങൾ ലഭിച്ചാൽ അമ്മയുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷം മാത്രമേ അതേക്കുറിച്ച് തീരുമാനിക്കൂ.'' - നീനയുടെ മകൾ പവിത്ര പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP