Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീരിനെ സ്വതന്ത്രമാക്കൂ..!ഓഗസ്റ്റ് 15ന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പാക്കിസ്ഥാൻകാരുടെ പ്രതിഷേധം; കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞ പ്രതിഷേധക്കാർ ജനൽ ചില്ലുകളും എറിഞ്ഞുടച്ചു; അക്രമാസക്തമായ പ്രതിഷേധത്തെ ലണ്ടൻ മേയർ സാദിഖ് ഖാൻ അപലപിച്ചു; കർശന നടപടികൾ സ്വീകരിക്കുമെന്നും സാദിഖ്

കാശ്മീരിനെ സ്വതന്ത്രമാക്കൂ..!ഓഗസ്റ്റ് 15ന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പാക്കിസ്ഥാൻകാരുടെ പ്രതിഷേധം; കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞ പ്രതിഷേധക്കാർ ജനൽ ചില്ലുകളും എറിഞ്ഞുടച്ചു; അക്രമാസക്തമായ പ്രതിഷേധത്തെ ലണ്ടൻ മേയർ സാദിഖ് ഖാൻ അപലപിച്ചു; കർശന നടപടികൾ  സ്വീകരിക്കുമെന്നും സാദിഖ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ; ഓഗസ്റ്റ് 15ന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പാക്കിസ്ഥാൻകാരുടെ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ ചൊവ്വാഴ്ച നടത്തിയ പ്രതിഷേധമായിരുന്നു അക്രമാസക്തമായത്. കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞ പ്രതിഷേധക്കാർ കെട്ടിടത്തിന്റെ ജനൽ ചില്ലുകളും മറ്റും എറിഞ്ഞ് തകർത്തു. കാശ്മിരിനെ സ്വതന്ത്രമാക്കണമെന്നാണ് പാക്കിസ്ഥാനികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം

നേരത്തെ ഓഗസ്റ്റ് 15-നും സമാനമായ പ്രതിഷേധം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ നടന്നിരുന്നു. ഇതിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അക്രമാസക്തമായ പുതിയ പ്രതിഷേധം.പ്രതിഷേധക്കാർ പരിസരത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യൻ നയതന്ത്രജ്ഞർ പറഞ്ഞു. അക്രമാസക്തമായ പ്രതിഷേധത്തെ ലണ്ടൻ മേയർ സാദിഖ് ഖാൻ അപലപിച്ചു. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പെരുമാറ്റത്തിൽ അപലപിക്കുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖ് ഖാൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഓഗസ്റ്റ് 15-ന് നടന്ന പ്രതിഷേധത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബോറിസ് ജോൺസൺ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP