Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

11 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ബസ്സ് മെട്രോ യാത്രകൾ സൗജന്യം; ജൂണിൽ നടപ്പിലാക്കിയ മെട്രോ ടിക്കറ്റിങ് സംവിധാനമായ നാവിഗോ ഈസി പാസിലും ഭേദഗതികൾ; പാരീസിൽ ഈ മാസം മുതൽ നടപ്പിലാക്കുന്ന ഗതാഗത മാറ്റങ്ങൾ അറിയാം

11 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ബസ്സ് മെട്രോ യാത്രകൾ സൗജന്യം; ജൂണിൽ നടപ്പിലാക്കിയ മെട്രോ ടിക്കറ്റിങ് സംവിധാനമായ നാവിഗോ ഈസി പാസിലും ഭേദഗതികൾ; പാരീസിൽ ഈ മാസം മുതൽ നടപ്പിലാക്കുന്ന ഗതാഗത മാറ്റങ്ങൾ അറിയാം

സ്വന്തം ലേഖകൻ

രാജ്യത്ത് വിപുലമായ വേനൽക്കാല പരിഷ്‌കാരങ്ങൾ നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. ഗതാഗത സംവിധാനത്തിലാണ് ഈ മാസം മുതൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാ.യിരിക്കുന്നത്. ബസ്, മെട്രോ തുടങ്ങിയ ഗാതഗത സംവിധാനങ്ങൾ സൈക്ലിസ്റ്റുകൾക്കുമാണ് പ്രധാന മാറ്റങ്ങൾ ഉണ്ടാകുന്നത്. ഇതിൽ ഏറ്റവും പ്രധാനം കുട്ടികൾക്ക് അനുവദിച്ചിരിക്കുന്ന സൗജന്യ യാത്രയാണ്.

പാരീസ് ഐലെ ഡി ഫ്രാൻസ് മേഖലയിൽ താമസിക്കുന്ന 11 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ബസ്സിലോ മെട്രോ വഴിയോ യാത്രയാണ് സൗജന്യമാക്കിയത്.പുതിയ അധ്യയന വർഷത്തിന്റെ ആരംഭമായ സെപ്റ്റംബർ 2 മുതൽ 11 വയസ്സിന് താഴെയുള്ള കുട്ടികൾക്കെല്ലാം യാത്രാ സൗജന്യമാക്കി നടപ്പിലാക്കി തുടങ്ങി. കൂടാതെ സെക്കന്ററി വിദ്യാർത്ഥികൾക്ക് യാത്രക്കാർഡിൽ 50 ശതമാനം റിഫണ്ടും ഓഫർ ചെയ്യുന്നുണ്ട്.

കൂടാതെ മെട്രോ ടിക്കറ്റിങ് സംവിധാനത്തിലും പരിഷ്‌കാരം നടപ്പിലാക്കി കഴിഞ്ഞു.ജൂണിൽ കൊണ്ടുവന്ന നാവിഗോ ഈസി പാസിന് ഇനി കൗണ്ടറിലേക്ക് പോകാതെ തന്നെ സ്മാർട് ഫോൺ ഉപയോഗിച്ച് ടോപ് അപ്പ് ചെയ്യാൻ സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP