Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് മുൻപ് പാലായിൽ കേരള കോൺഗ്രസിന് രണ്ടാം സ്ഥാനാർത്ഥി; പിജെ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; സ്വന്തം സ്ഥാനാർത്ഥിക്ക് രണ്ടില നൽകാൻ ജോസഫ് തീരുമാനിച്ചാൽ പണി കിട്ടുക ജോസ് ടോമിന്; വിമതനല്ലെന്നും ഡമ്മി മാത്രമെന്നും പ്രതികരിച്ച് കണ്ടത്തിൽ; സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പിൻവലിക്കുമെന്നും കണ്ടത്തിൽ; പാലായിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റ്

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് മുൻപ് പാലായിൽ കേരള കോൺഗ്രസിന് രണ്ടാം സ്ഥാനാർത്ഥി; പിജെ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; സ്വന്തം സ്ഥാനാർത്ഥിക്ക് രണ്ടില നൽകാൻ ജോസഫ് തീരുമാനിച്ചാൽ പണി കിട്ടുക ജോസ് ടോമിന്; വിമതനല്ലെന്നും ഡമ്മി മാത്രമെന്നും പ്രതികരിച്ച് കണ്ടത്തിൽ; സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പിൻവലിക്കുമെന്നും കണ്ടത്തിൽ; പാലായിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും നിർണായക നീക്കവുമായി പിജെ ജോസഫ് വിഭാഗം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അവസാന ദിവസമായ ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ബദലായി സ്ഥാനാർത്ഥിയെ നിർത്തിയാണ് ജോസഫ് വിഭാഗത്തിന്റെ ഞെട്ടിക്കുന്ന നീക്കം. ജോസ് ടോമിന് ബദലായി ജോസഫ് പക്ഷത്ത് നിന്നൊരാൾ അവസാനനിമിഷം പത്രിക നൽകാനെത്തിയത് കേരള കോൺഗ്രസിനേയും ഒപ്പം തന്നെ യുഡിഎഫ് മുന്നണിയേയും ഒരുപോലെ ഞെട്ടിച്ചു. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസഫ് കണ്ടത്തിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

പി.ജെ. ജോസഫിന്റെ പിഎയും പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും പത്രികാ സമർപ്പണ ചടങ്ങിനെത്തിയിരുന്നു. രണ്ടില ചിഹ്നം ജോസ് ടോമിന് കിട്ടുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജോസഫ് പക്ഷവും സ്ഥാനാർത്ഥിയെ നിർത്തുന്നത്. തന്റെ ഒപ്പം നിൽക്കുന്ന സ്ഥാനാർത്ഥി എന്ന നിലയ്ക്ക് ജോസ് ടോമിന് നൽകാത്ത രണ്ടില ചിഹ്നം ജോസഫ് കണ്ടത്തിലിന് നൽകുമോ എന്നതാണ് ഇനി അറിയേണ്ടത്. അങ്ങനെയാണ് നീക്കമെങ്കിൽ അത് ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയാകും എന്നതിൽ സംശയമില്ല. മാത്രവുമല്ല പാർട്ടി ചിഹ്നം സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ജോസ് കെ മാണി വിഭാഗത്തെ പ്രകോപിപ്പിക്കാൻ ഇതിലും വലിയ മാർഗ്ഗം വേറെ ഇല്ല.

ഇതിൽ രാഷ്ട്രീയമില്ലെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് താൻ മത്സരിക്കുന്നതെന്നും ജോസഫ് കണ്ടത്തിൽ പ്രതികരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് നോമിനേഷൻ നൽകുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കില്ല എന്ന് തന്നെയാണ് ജോസഫ് വിഭാഗം നേതാക്കൾ പ്രതികരിക്കുന്നത്.എ്‌നനാൽ ജോസഫിന്റഎ അടുത്ത അനുയായികൾ ഉൾപ്പടെയുള്ള നേതാക്കളും പഴ്‌സണൽ സ്റ്റാഫിലെ ചിലരും കണ്ടത്തിലിന് ഒപ്പമുണ്ടായിരുന്നതുകൊണ്ട് തന്നെ ജോസഫിന്റെ അറിവോടെയാണ് നീക്കം എന്നും ഉറപ്പാണ്. എന്നാൽ ഇത് വിമത സ്ഥാനാർത്ഥി അല്ലെന്നും ഡമ്മി സ്ഥാനാർത്ഥി മാത്രമാണ് എന്നുമാണ് പിജെ ജോസഫ് പറയുന്നത്.

നാളെയാണ് ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ദിവസം. ഏഴാം തീയതിയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. രണ്ടില ചിഹ്നത്തിൽ നിയമ പോരാട്ടം തുടരുമെന്ന് ജോസ് കെ മാണി വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടില ചിഹ്നം അനുവദിച്ച് കിട്ടണമെങ്കിൽ ഇന്ന് മൂന്നുമണിക്ക് മുമ്പ് പാർട്ടി ചെയർമാന്റെ കത്ത് ഹാജരാക്കണമെന്ന് വരണാധികാരി യുഡിഎഫ് സ്ഥാനാർത്ഥിയെ അറിയിച്ചിരുന്നു.

വരണാധികാരിയുടെ മുന്നിൽ ഒരു വാദപ്രതിവാദം ഉണ്ടായാൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഒരാൾകൂടി വേണമെന്നുള്ളതിനാലാണ് ഈ സ്ഥാനാർത്ഥിത്വം എന്നതാണ് ജോസഫ് വിഭാഗം പറയുന്ന സാങ്കേതികത്വം. എന്നാൽ ജോസഫ് പക്ഷം പത്രിക പിൻവലിക്കാൻ തയ്യാറാകുമോ എന്നതും രണ്ടില ചിഹ്നം അനുവദിക്കുന്നതും ജോസഫിന് ചെയർമാൻ സ്ഥാനം അംഗീകരിച്ച് കിട്ടുന്നതിനുള്ള സമ്മർദമായും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP