Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുത്തൂറ്റ് മുതലാളി പൂട്ടിയിട്ട് പോയാൽ പോടാ പുല്ലേ എന്ന് പറയണം; മുത്തൂറ്റിന്റെ വേലകൾക്ക് മുന്നിൽ തോറ്റ് പോയാൽ കേരളത്തിൽ ഉടനീളം തകർക്കപ്പെടുന്നത് നിശ്ശബ്ദർ ആക്കപ്പെട്ട തൊഴിലാളി വർഗ്ഗമാണ്; തൊഴിലാളിയെ വഞ്ചിക്കുന്നവന്റെ കച്ചവടം കേരളത്തിൽ വേണ്ട; മൂത്തൂറ്റ് സമരവും സിഐടിയുവും: അഖിൽ കോട്ടാത്തല എഴുതുന്നു

മുത്തൂറ്റ് മുതലാളി പൂട്ടിയിട്ട് പോയാൽ പോടാ പുല്ലേ എന്ന് പറയണം; മുത്തൂറ്റിന്റെ വേലകൾക്ക് മുന്നിൽ തോറ്റ് പോയാൽ കേരളത്തിൽ ഉടനീളം തകർക്കപ്പെടുന്നത് നിശ്ശബ്ദർ ആക്കപ്പെട്ട തൊഴിലാളി വർഗ്ഗമാണ്; തൊഴിലാളിയെ വഞ്ചിക്കുന്നവന്റെ കച്ചവടം കേരളത്തിൽ വേണ്ട; മൂത്തൂറ്റ് സമരവും സിഐടിയുവും: അഖിൽ കോട്ടാത്തല എഴുതുന്നു

അഖിൽ കോട്ടാത്തല

 മുത്തൂറ്റ് -സിഐടിയു സമര പ്രശ്നത്തിൽ ആരുടെ ഭാഗത്താണ് നീതി ആരുടെ ഭാഗത്താണ് ന്യായം എന്നതിൽ ഉപരി കേരളത്തിൽ കാലങ്ങൾ ആയി എന്താണ് സിഐടിയു ചെയ്തത് എവിടെയാണ് അവർ പരാജയപ്പെട്ടത് എന്നത് കൃത്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വളർന്നത് തൊഴിലാളി സമരങ്ങളിലൂടെ അവരുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തി തന്നെയായിരുന്നു എന്നതിൽ യാതൊരു സംശയവും വേണ്ട. ആ കാലഘട്ടങ്ങളിൽ അത്തരം സമരങ്ങൾ നീതിക്ക് വേണ്ടിയുള്ളതായപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനം സ്വീകരിച്ചു. എന്നാൽ പിന്നീട് തങ്ങളുടെ സമരം പാർട്ടി അണികൾ പാർട്ടിയുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാൻ ആയി വിനിയോഗിക്കാൻ തുടങ്ങി. നാട്ടിൽ മുതൽമുടക്കാൻ തയ്യാറായി വരുന്ന നല്ലൊരു ശതമാനം വ്യക്തികളെയും പാർട്ടിക്ക് അടിമപ്പെട്ടു ബിസിനെസ്സ് ചെയ്യിക്കുക എന്ന നയം നടപ്പിലാക്കാൻ പാർട്ടി താഴെ തട്ട് മുതൽ ശ്രമം തുടങ്ങി. പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിന്റെ അപ്രീതിക്ക് പാത്രമായാൽ ആ സ്ഥാപനം പൂട്ടിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ അജണ്ടയാക്കി മാറ്റി. അതുകൊണ്ട് തന്നെ പാർട്ടിയുടെ ശത്രുത ഏറ്റുവാങ്ങാതെ അവർക്ക് വേണ്ട പിരിവ് നൽകി പല മുതലാളിമാരും കച്ചവടം ചെയ്തു പോരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ രീതി കാരണം കേരളത്തെ ഒട്ടുമിക്ക കോർപ്പറേറ്റ് കമ്പനികളും അകറ്റി നിർത്തി. തൊഴിലാളി പാർട്ടി കാരണം കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ഇല്ലാതായി എന്ന് ചുരുക്കം. ഉടുക്കാൻ തുണിയില്ലെങ്കിലും കോണകം പുരപ്പുറത്തിടുന്ന മലയാളിയുടെ സ്വഭാവം കാരണം കേരളത്തിൽ ബംഗാളി കമ്മ്യൂണിസ്റ്റ് നേതാക്കൾ ലുലു മാൾ തൊട്ട് കക്കൂസ് വരെ കെട്ടാൻ കേരളത്തിൽ അണി ചേർന്നു.എന്തിനേറെ വേലക്കാരൻ പണി തൊട്ട് ഭർത്താവുദ്യോഗം വരെ മിക്ക വീട്ടിലും ഇന്ന് ബംഗാളി ചെയ്യുന്ന അവസ്ഥയിൽ ആണ് കാര്യങ്ങൾ.കിളയ്ക്കാനുള്ള പുരുഷന്മാരുടെ മടിയാണ് നമ്മുടെ പരമ്പരാഗത കൃഷി കേരളത്തിൽ ഇല്ലാതാക്കിയത്. ആംഗ്ലോ ഇന്ത്യൻ പോലെ ബംഗ്ലോമല്ലു എന്നൊരു സംവരണ വിഭാഗം ഭാവിയിൽ ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിച്ചിട്ടു മാത്രം കാര്യമില്ല എന്നോർമ്മിപ്പിക്കുന്നു..

ഹൊ ഈ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാൾ ഭരിച്ചില്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു കേരളത്തിലെ അവസ്ഥ. വീട്ടിൽ പോച്ച ചെത്താൻ വരുന്നവരെ നമ്മൾ സാർ എന്ന് വരെ വിളിക്കേണ്ടി വന്നേനെ. പിറ്റേന്ന് പണിക്ക് വരാൻ അവരുടെ കാല് കൂടി പിടിക്കേണ്ടി വന്നാലും അത്ഭുതപ്പെടേണ്ട. വീടുകൾ മുതൽ വൻകിട ഫ്‌ളാറ്റ് സമുച്ഛയങ്ങൾ വരെ ഇഴഞ്ഞു നീങ്ങിയേനെ. അങ്ങനൊരു സാഹചര്യം വരാതെ കേരളത്തെ രക്ഷിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്.

ഇത്രയൊക്കെ പറഞ്ഞെങ്കിലും മുത്തൂറ്റ് സമരത്തിൽ ഞാൻ സിഐടിയുവിനൊപ്പമാണ്. അത് മുത്തൂറ്റ് മുതലാളിയോടുള്ള വിരോധം കൊണ്ടല്ല. സിഐടിയു ഉന്നയിക്കുന്ന വിഷയങ്ങൾക്ക് ചെറുതല്ലാത്ത പ്രാധാന്യം ഉണ്ട്. 2010 കാലഘട്ടത്തിൽ ഒരു LD ക്ലർക് ശമ്പളം 10000 രൂപയിൽ താഴെ ആയിരുന്നു എന്നത് ഇന്ന് ഉയർന്ന് 20000 രൂപയിൽ എത്തിയപ്പോൾ അന്ന് 6000 രൂപ അടിസ്ഥാന ശമ്പളം വാങ്ങിയ ഒട്ടുമിക്ക അസംഘടിത മേഖല തൊഴിലാളികൾക്കും ഇന്നും ഇത് തന്നെയാണ് അടിസ്ഥാന ശമ്പളം. അതായത് ഞാൻ പറഞ്ഞത് ശരിയാണോ എന്ന് തിരക്കുക.
സൂപ്പർ മാർക്കറ്റുകൾ, വലിയ തുണികടകൾ, വാഹന ഷൂ റൂമുകൾ, ഷോപ്പിങ് മാൾ, ആശുപത്രികൾ തുടങ്ങിയ മേഖലകളിൽ ഇന്നും 6000 മോ 7000 മോ ആണ് അടിസ്ഥാന ശമ്പളം..

എന്തായിരിക്കും കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ.? ഒട്ടുമിക്ക മുതലാളിമാരും ആദ്യം ഫണ്ട് മുടക്കുന്നത് കച്ചവടത്തിൽ അല്ല. രാഷ്ട്രീയ നേതാക്കളെ സുഖിപ്പിക്കാൻ ആണ്. ആ സുഖത്തിൽ ഈ നേതാക്കൾ തൊഴിലാളികളെ മറന്നു. തൊഴിലാളികൾ തങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്തതുകൊണ്ട് അടിമ ആയി ജീവിച്ചു പോകുന്നു. പലരുടെയും ജീവിത സാഹചര്യമാണ് ഇത്തരം മുതലാളിമാർ നോക്കുന്നത്. ആരെങ്കിലും ശബ്ദം ഉയർത്തിയാൽ അവരെ പറഞ്ഞു വിടും. തൊഴിലാളികളെ ഭിന്നിപ്പിച്ചു ഭരിക്കും. ഒരിക്കലും ഒരൈക്യം അവരിൽ ഉണ്ടാവാതെ മാനേജർമാർ നോക്കണം.

പല മുതലാളിമാർക്കും കച്ചവടത്തേക്കാൾ തൊഴിലാളികളെ ശ്രദ്ധിക്കുന്നതാണ് ഇഷ്ടം. ഈ അടുത്ത കാലം വരെ തുണിക്കടയിൽ സ്ത്രീകൾ രാവിലെ മുതൽ നിന്നായിരുന്നു ജോലി ചെയ്തിരുന്നതെന്നു നോക്കണം. തൊഴിലുറപ്പ് ശമ്പളം പോലും ദിവസേന 300 ൽ അധികം നൽകുന്ന ഈ രജ്യത്തു രാജ്യത്തെ തൊഴിൽ നിയമത്തെ കാറ്റിൽ പറത്തിയാണ് ഇവർ കച്ചവടം മുന്നോട്ട് കൊണ്ട് പോകുന്നത്. സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം നൽകുന്നില്ല. നൽകുന്ന ശമ്പളം ബാങ്ക് വഴി നൽകുന്നില്ല. ബാങ്ക് വഴി നൽകിയാൽ ഒരു ലോൺ എടുക്കാനുള്ള സാധ്യത തൊഴിലാളിക്ക് ഉണ്ടാവുന്നു. ആ നീതിയും ഇവിടെ കൊടുക്കുന്നില്ല. ദിവസേന 10 മണിക്കൂർ കുറഞ്ഞത് അവർ ജോലിയെടുക്കുന്നു. വ്യാജമായ പേരുകളിൽ ലേബർ ഓഫീസിൽ കണക്ക് കാണിക്കുന്നു. അന്വേഷണം നടക്കുമ്പോൾ കാശ് കൊടുത്തു പിടിച്ചു നിൽക്കുന്നു. താഴെ തട്ടു മുതൽ സെക്രട്ടറിയേറ്റ് വരെ ഈ അഴിമതി പടരുന്നു.

ഫലമോ തൊഴിലാളിയുടെ ചോരയും നീരും മുതലാളിമാർ വിറ്റു കാശാക്കുന്നു. എനിക്ക് കച്ചവടത്തിലെ ലാഭം അല്ല തൊഴിൽ നൽകുകയാണ് ലക്ഷ്യം എന്ന് പറയുന്ന മുതലാളിമാരോട്. തൊഴിൽ ഞാനും നൽകും..രാവിലേ മുതൽ വൈകിട്ട് വരെ എന്റെ വണ്ടി ഓടിക്കണം..വീട്ടിലെ പോച്ച ചെത്തണം..കുട്ടികളെ നോക്കണം..പക്ഷെ വൈകിട്ട് ശമ്പളം ചോദിക്കുമ്പോൾ ഞാൻ മുണ്ട് പൊക്കി കാണിക്കും..ജോലിയല്ല സാറുമാരെ മാന്യമായ വേതനം നൽകുക ആണ് നിങ്ങൾ ചെയ്യേണ്ടത്..കൂടുതൽ ഒന്നും വേണ്ട സർക്കാർ നിശ്ചയിച്ച ശമ്പളം കൊടുത്താൽ മതി...

ഇവിടെ മുത്തൂറ്റ് മുതലാളി പൂട്ടിയിട്ട് പോയാൽ പോടാ പുല്ലേ എന്ന് പറയണം..മുത്തൂറ്റിന്റെ വേലകൾക്ക് മുന്നിൽ തോറ്റ് പോയാൽ കേരളത്തിൽ ഉടനീളം തകർക്കപ്പെടുന്നത് നിശ്ശബ്ദർ ആക്കപ്പെട്ട തൊഴിലാളി വർഗ്ഗമാണ്..അവർക്ക് വേണ്ടി ഒരു ലോക്കൽ നേതാവും മുതലാളിമാരെ പിണക്കാൻ ശ്രമിക്കില്ല. എല്ലാ സ്ഥാപനങ്ങളിലും അടിസ്ഥാന ശമ്പളം നൽകാൻ മുതലാളിമാർ തയ്യാറാകണം..നൽകുന്ന ശമ്പളം ബാങ്ക് വഴി നൽകണം. ലേബർ ഓഫീസർമാർ എല്ലാ വലിയ സ്ഥാപനങ്ങളിലും ഒരു മീറ്റിങ് നടത്തണം. അവരുടെ ന്യായമായ ആവശ്യങ്ങൾ നിയമത്തിന്റെ സാധ്യത നോക്കി നടപ്പിലാക്കണം.പൂട്ടിയിട്ട് പോകുന്നവർ പോകട്ടെ ഇവിടെ നല്ലൊരു മുതലാളി തൊഴിലാളി സംസ്‌കാരം ഉണ്ടാവട്ടെ..തൊഴിലാളി മുതലാളിക്ക് വേണ്ടി ജീവൻ കൊടുത്തും പണിയെടുക്കും അവന്റെ ജീവിതം നൽകുന്നത് ആ മനുഷ്യൻ ആണ് എന്നവന് മനസിൽ തട്ടി തോന്നിയാൽ മതി..

തൊഴിലാളിയെ വഞ്ചിക്കുന്നവന്റെ കച്ചവടം കേരളത്തിൽ വേണ്ട...അതുകൊണ്ട്  സിഐടിയു സമരം കേവലം മുത്തൂറ്റ് വിരോധം ആയി മാറാതെ തൊഴിലാളി സമരം ആയി മാറണമെങ്കിൽ കേരളത്തിൽ ഉടനീളം ഈ ആവശ്യം ഉയർന്ന് വരണം..സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ....സംഘടിച്ചു സംഘടിച്ചു ശക്തരായില്ലേലും വീണു പോകാതെ പിടിച്ചു നിക്കു...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP