Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോലാപൂരിന് സമാനമായ ദുരന്തം കേരളത്തിലുണ്ടായത് 2010ൽ സമർപ്പിച്ച റിപ്പോർട്ടുകൾ മൂടിവെച്ചതിനാൽ; പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെകുറിച്ചും വരാനിരിക്കുന്ന വിപത്തൂകളേകുറിച്ചും ഗൗരവത്തിലെടുത്തില്ല; കേരളത്തിലെ ദുരന്തങ്ങൾ മനുഷ്യനിർമ്മിതവും ഇനിയും ആവർത്തിക്കാൻ സാധ്യതയുള്ളതും; കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തെ കുറിച്ച് മാധവ ഗാഡ്ഗിൽ പറയുന്നു

കോലാപൂരിന് സമാനമായ ദുരന്തം കേരളത്തിലുണ്ടായത് 2010ൽ സമർപ്പിച്ച റിപ്പോർട്ടുകൾ മൂടിവെച്ചതിനാൽ; പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെകുറിച്ചും വരാനിരിക്കുന്ന വിപത്തൂകളേകുറിച്ചും ഗൗരവത്തിലെടുത്തില്ല; കേരളത്തിലെ ദുരന്തങ്ങൾ മനുഷ്യനിർമ്മിതവും ഇനിയും ആവർത്തിക്കാൻ സാധ്യതയുള്ളതും; കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തെ കുറിച്ച് മാധവ ഗാഡ്ഗിൽ പറയുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: 2010ൽ സമർപ്പിച്ച റിപ്പോർട്ടുകൾ മൂടിവെച്ചതാണ് മഹാരാഷ്ട്രയിലെ കോലാപൂരിലേത്തതിനു സമാന ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കാൻ കാരണമെന്ന് പ്രൊഫ. മാധവ ഗാഡ്ഗിൽ. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെകുറിച്ചും വരാനിരിക്കുന്ന വിപത്തൂകളേകുറിച്ചും ഗൗരവത്തിലെടുത്തില്ല, പകൃതി ദുരന്തങ്ങൾ ഒരു പരിധി വരെ മനുഷ്യനിർമ്മിതംതന്നെയെന്നും

മാധവ ഗാഡ്ഗിൽ വ്യക്തമാക്കി. കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തെ കുറിച്ച് മാധവ ഗാഡ്ഗിൽ പറയുന്നത് ഇങ്ങിനെയാണ്. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെകുറിച്ചും വരാനിരിക്കുന്ന വിപത്തൂകളേകുറിച്ചും 2010 ൽ സമർപ്പിച്ച റിപ്പോർട്ടുകൾ മൂടിവെച്ചതാണ് മഹാരാഷ്ട്രയിലെ കോലാപൂരിലേത്തതിനു സമാന ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നത്.

ഇതിന് ഇനിയും സാധ്യതകളുണ്ട്. പശ്ചിമഘട്ടിത്തിലെ കുന്നിൻ പ്രദേശങ്ങൾ പ്രകൃതിലോല പ്രദേശങ്ങളായി പരിഗണിക്കുകയും അവിടത്തെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും ബന്ധപ്പെട്ടവർ നിയന്ത്രിക്കുകയും വേണം. . പ്രകൃതിവിഭവങ്ങളുടെ അശാസ്ത്രീയ ഉപയോഗം അപകടങ്ങളേ ക്ഷണിച്ചുവരുത്തി. മണൽമാഫിയകളേയും ക്വാറിമാഫിയകളേയും നിയന്ത്രിക്കപ്പെടണം. ഇതിനായി പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകണം. ഇനിയും ഇത്തരങ്ങളിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാനിടയുണ്ടെന്നും അതിനായി കൂടുതൽ കരുതലോടെ പ്രകൃതി സൗഹാർധപരമായ വികസന പ്രവർത്തനങ്ങൾക്ക് സർക്കാറുകൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയ്ക്കൽ എം.കെ.ആർ ഫൗണ്ടേഷന്റെ ഈ വർഷത്തെ കർമ അവാർഡ് സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇന്ന് വൈകിട്ട് ആറിന് ചങ്കുവെട്ടി റിഡ്ജസ് ഇൻ ഓഡിറ്റോറിയത്തിൽവെച്ചു നടക്കുന്ന ചടങ്ങിൽവെച്ച് ഒരുലക്ഷംരൂപയും, ഫലകവും അടങ്ങുന്ന അവാർഡ്എം ടി.വാസുദേവൻ നായർ സമ്മാനിച്ചു. അതേ സമയം ചടങ്ങിൽവെച്ചുതന്നെ തനിക്ക് ലഭിച്ച അവാർഡ് തുകയായ ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ മാധവ് ഗാഡ്ഗിൽ ഭാരവാഹികളെ അറിയിച്ചു. ദി ഹിന്ദു അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ, കെ.എൻ.എ.ഖാദർ എംഎ‍ൽഎ എന്നിവർ പ്രസംഗിച്ചു. എം ടി.വാസുദേവൻനായർ ചെയർമാനായ അഞ്ചംഗ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

1942ൽ പൂണെയിൽ ജനിച്ച മാധവ ഗാഡ്ഗിൽ പൂണെ യൂണിവേഴ്‌സിറ്റിയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം ഗണിത പരിസ്ഥിതി ശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് ചെയ്തു. ഹാർവാഡിൽ അദ്ദേഹം ഒരു ഐ ബി എം ഫെലോ ആയിരുന്നതു കൂടാതെ അപ്ലൈഡ് മാതമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു.1973 മുതൽ 2004 വരെ ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകനായിരിക്കുമ്പോൾ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തിൽ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി.

ഗാഡ്ഗിൽ സ്റ്റാൻഫോഡിലും ബെർക്ലിയിലെ കാലിഫോണിയ സർവകലാശാലയിലും സന്ദർശക പ്രഫസർ ആയിരുന്നിട്ടുണ്ട്.ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ താത്പര്യമുള്ള അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും അദ്ദേഹം എഴുതാറുണ്ട്. ഭാരതത്തിലങ്ങോളം ഗവേഷകരുമായും അദ്ധ്യാപകരുമായും നിയമജ്ഞരുമായും സർക്കാരിതര സംഘടനകളുമായും കർഷകരുമായുമെല്ലാം അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു വരുന്നു.

സ്‌കൂൾ വിദ്യാർത്ഥികളും കലാശാലാ അദ്ധ്യാപകരുമായും എല്ലാം ജൈവവൈവിധ്യം നിരീഷണങ്ങളിലും അദ്ദേഹം ഏർപ്പെടുന്നുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്ട് ഉണ്ടാക്കിയ സമിതിയിൽ ഡോ. ഗാഡ്ഗിൽ അംഗമായിരുന്നു.പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശൃംഖലയിലും അദ്ദേഹം സജീവമാണ്. തദ്ദേശവാസികളുടെ അറിവുകൾ ആധുനികമായ അറിവുകളുമായി കോർത്തിണക്കി പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാട്ടുജൈവവൈവിധ്യത്തിന്റെ പട്ടിക ഉണ്ടാക്കാനുള്ള ദേശവ്യാപകമായുള്ള പദ്ധതിയിലും ഡോ. ഗാഡ്ഗിൽ സജീവമായി ഇടപെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP