Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികൾ ബൈക്കിൽ പോയത് കൂട്ടായിൽ നിന്ന് മംഗലത്തേക്ക്; നിയന്ത്രണം വിട്ട് ബൈക്ക് തെന്നി വീണത് ബസിന് അടിയിലേക്കും; തിരൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വിദ്യാർത്ഥികൾ ബൈക്കിൽ പോയത് കൂട്ടായിൽ നിന്ന് മംഗലത്തേക്ക്; നിയന്ത്രണം വിട്ട് ബൈക്ക് തെന്നി വീണത് ബസിന് അടിയിലേക്കും; തിരൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരൂരിലെ മംഗലം ജങ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കോഴിക്കോട് കുറ്റ്യാടി സിറാജുൽഹുദ ദഅവ അറബിക് കോളേജിൽ പഠിക്കുന്ന ഹനാൻ വെണ്ണക്കോട്, അബ്ദുള്ള വെള്ളമുണ്ട എന്നീ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീഴുകയായിരുന്നു. കൂട്ടായിൽ നിന്ന് മംഗലത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർ മംഗലം ജങ്ഷനിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ബസിന്റെ പിൻചക്രം രണ്ടുപേരുടെയും ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP