Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോബിയും ഡോളിയും സ്റ്റീവും മരിച്ചത് എയർപോർട്ടിലേക്കുള്ള യാത്രക്കിടെ കാർ തെന്നി മാറി കായലിലേക്ക് മറിഞ്ഞ്; തടാകത്തിൽ മുങ്ങി മൂവരും ദാരുണമായി കൊല്ലപ്പെട്ടു; കോതമംഗലം സ്വദേശിയായ ടെക്കി കുടുംബത്തിന്റ അകാല മരണവാർത്ത അറിഞ്ഞു കണ്ണീർ അടക്കാനാവാതെ അമേരിക്കൻ മലയാളികൾ; സംസ്‌ക്കാരം ഫ്‌ളോറിഡയിൽ തന്നെയെന്ന് ബന്ധുക്കൾ; ഒരു നിമിഷം കൊണ്ട് ഉറ്റവരാരും ഇല്ലാതായി ഓസ്റ്റിന്റെ ജീവിതം

ബോബിയും ഡോളിയും സ്റ്റീവും മരിച്ചത് എയർപോർട്ടിലേക്കുള്ള യാത്രക്കിടെ കാർ തെന്നി മാറി കായലിലേക്ക് മറിഞ്ഞ്; തടാകത്തിൽ മുങ്ങി മൂവരും ദാരുണമായി കൊല്ലപ്പെട്ടു; കോതമംഗലം സ്വദേശിയായ ടെക്കി കുടുംബത്തിന്റ അകാല മരണവാർത്ത അറിഞ്ഞു കണ്ണീർ അടക്കാനാവാതെ അമേരിക്കൻ മലയാളികൾ; സംസ്‌ക്കാരം ഫ്‌ളോറിഡയിൽ തന്നെയെന്ന് ബന്ധുക്കൾ; ഒരു നിമിഷം കൊണ്ട് ഉറ്റവരാരും ഇല്ലാതായി ഓസ്റ്റിന്റെ ജീവിതം

മറുനാടൻ ഡെസ്‌ക്‌

ഫ്ളോറിഡ: യുഎസിലെ ഫ്ളോറിഡയിൽ മലയാളി എൻജനീയറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടാകത്തിൽ വീണു മൂന്ന് പേർ മരിച്ചു. ഒരു കുടംബത്തിലെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. കോതമംഗലം മാതിരപ്പിള്ളി കാക്കത്തോട്ടത്തിൽ പ്രഫ. കെ.പി. മത്തായിയുടെ മകൻ ബോബി മാത്യു (46), ബോബിയുടെ ഭാര്യ ഡോളി (42), ഇവരുടെ ഇളയ മകൻ സ്റ്റീവ് (14) എന്നിവരാണ് മരിച്ചത്. ഫോർട്ട് ലോഡർഡെയ്ൽ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ തടാകത്തിലേക്കു മറിഞ്ഞ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ (ഫ്‌ളോറിഡ സമയം) ആയിരുന്നു അപകടം.

അപകട സമയം മറ്റൊരു മകൻ ഓസ്റ്റിൻ വീട്ടിലായിരുന്നു. കുടുംബത്തിലെ മൂന്ന് പേരും അപകടത്തിൽ മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഓസ്റ്റിൻ. മയാമി മോട്ടറോള കമ്പനിയിൽ സീനിയർ എഞ്ചിനിയറായിരുന്ന ബോബി അടുത്തകാലത്താണ് ഡാളസ്സിലുള്ള കമ്പനിയിൽ നിയമിതനായത്. ഡോറിയൻ ഹരിക്കയിൻ പ്രമാണിച്ചു കഴിഞ്ഞ വ്യാഴാച്ചയാണ് ബോബി മയാമിലുള്ള വീട്ടിലേക്കു വന്നത്. തിരികെ ഫോർട്ട് ലൗഡേർഡൈൽ എയർപോര്ട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് സഞ്ചരിച്ചിരുന്ന കാർ തെന്നിമാറി തടാകത്തിൽ താഴുകയായിരുന്നു. ട

തടാകത്തിൽ മുങ്ങിത്താഴ്‌ച്ച കാറിൽ നിന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പൊലിയുകയായിരുന്നു. കനത്ത മഴ മൂലം ജലനിരപ്പ് കൂടതലുള്ളതിനാൽ മുങ്ങൽവിദഗ്ദ്ധർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബോബി മാത്യു സംഭവസ്ഥലത്തുവെച്ചും മറ്റു രണ്ടുപേർ നോർത്ത് ബ്രോവാർഡ് ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.

കോതമംഗലം എംഎ കോളജ് സുവോളജി വിഭാഗം തലവനായിരുന്നു ബോബിയുടെ പിതാവ് മത്തായി. തുരുത്തി കോനേക്കാട്ട് കുടുംബാംഗം സാറാക്കുട്ടിയാണ് മാതാവ്. ഭാര്യ ഡോളി കാക്കനാട്ട് വേരുകളുള്ള പുണെ മലയാളിയാണ്. ഐ.ടി. രംഗത്തായിരുന്നു ഡോളിയും പ്രവർത്തിച്ചിരുന്നത്. സഹോദരങ്ങൾ: ബാബു (ഷിക്കാഗോ), ബീബ (ഡാലസ്). ഇവർ എല്ലാവരും വർഷങ്ങളായി യുഎസിലാണ് താമസം. ബോബിയും കുടുംബവും മൂന്നു വർഷം മുൻപു മാതിരപ്പിള്ളിയിലെ വീട്ടിൽ വന്നുപോയിരുന്നു.

ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞ സംഭവം അമേരിക്കൻ മലയാളികൾക്ക് ഷോക്കായി മാറിയത്. ഓസ്റ്റിനെ ഒഴികെ കുടുബത്തിലെ എല്ലാവരും ഒറ്റയടിക്ക് മരണപ്പെടുകയായിരുന്നു. നിരവധി സുഹൃത് ബന്ധങ്ങളാണ് ബോബിക്ക് ഉണ്ടായിരുന്നത്. സൗത്ത് ഫ്ളോറിഡയിലുള്ള സീയോൻ അസംബ്ലി സഭയുടെ നേതൃത്വത്തിൽ ശവസംസ്‌കാര ഒരുക്കങ്ങൾ നടന്നുവരുന്നു. ഫ്ളോറിഡയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണവും സാന്നിത്യവുംകൊണ്ട് ആശുപത്രി പരിസരം നിറഞ്ഞിരുന്നു.

വെള്ളിയാഴ്‌ച്ച 5 മുതൽ 9 വരെ ഫോറസ്റ്റ് ലോൺ ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്‌കാര ശുശ്രൂഷ: സെപ്റ്റംബർ 7 ശനി രാവിലെ 7:30 മുതൽ ഫോറസ്റ്റ് ലോൺ ഫ്യൂണറൽ ഹോമിൽ. തുടർന്ന് സംസ്‌കാരം അവിടെ സെമിത്തേരിയിൽ നടക്കും. ശുശ്രൂഷക്കു സയൺ അസംബ്ലി ഓഫ് ഗോഡ് ചർച്ച് പാസ്റ്റർ സാം പണിക്കർ മുഖ്യ കാർമ്മികനായിരിക്കും.

ബോബി മാത്യുവിന്റെ പിതാവ് റിട്ട എം.എ. കോളജ് പ്രൊഫസർകോതമംഗലം മാതിരപ്പള്ളി കാക്കത്തോട്ടത്തിൽ മത്തായിയും ഭാര്യ സാറാകുട്ടി മത്തായിയും ഷിക്കാഗോയിലാണു താമസം. ബോബിയുടെ സഹോദരൻബാബു ചിക്കഗോയിലും സഹോദരി ബീബ ഡാലസിലും താമസിക്കുന്നു. കാർ വെള്ളത്തിലേക്കു വീഴുന്നത് കണ്ട് പുറകെ വന്ന കാറിൽ ഉണ്ടായിരുന്നവരാണു 911 വിളിച്ചത്. മുങ്ങൽ വിദഗ്ദർ എത്തിയാണു കാറിലുള്ളവരെ പുറത്തെടുത്തത്.

കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ നിന്നാണു ബോബി എഞ്ചിനിയറിങ് ബിരുദമെടുത്തത്. മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ സംസ്‌ക്കാര ചടങ്ങുകൾ നടത്തിവരികയാണ്. സ്വന്തം കുടുംബത്തിലുണ്ടായ ദുരന്തം പോലെയായി അമേരിക്കൻ മലയാളികൾക്ക് ഈ ദാരുണമായ അപകട മരണം. ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സെക്രട്ടറി സുനിൽ തൈമറ്റം, നവകേരള പ്രസിഡന്റ് ഷാന്റി വർഗീസ്, കേരള സമാജം പ്രസിഡന്റ് ബാബു കല്ലിടുക്കിയിൽ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബോബി വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംസ്‌ക്കാരത്തിനും പൊതുദർശനത്തിനുമെല്ലാം ആവശ്യമായ ഒരുക്കങ്ങൾ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP