Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരിയാനയിൽ മഞ്ഞുരുക്കി കോൺഗ്രസ്; കുമാരി സെൽജ പുതിയ അധ്യക്ഷ; ഇടഞ്ഞു നിന്ന ഹൂഡ നിയമസഭാകക്ഷി നേതാവാകും; മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയേക്കുമെന്നും സൂചന

ഹരിയാനയിൽ മഞ്ഞുരുക്കി കോൺഗ്രസ്; കുമാരി സെൽജ പുതിയ അധ്യക്ഷ; ഇടഞ്ഞു നിന്ന ഹൂഡ നിയമസഭാകക്ഷി നേതാവാകും; മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയേക്കുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരിയാനയിൽ കോൺഗ്രസ് അധ്യക്ഷയായി കുമാരി സെൽജയെ കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. അശോക് തൻവറും ഭൂപീന്ദർ സിങ് ഹൂഡയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് സെൽജയുടെ നിയമനം.മുന്മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ നിയമസഭാകക്ഷി നേതാവായും നിയമിച്ചിട്ടുണ്ട്. ഹൂഡയ്ക്ക് ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ ചുമതലയും നൽകിയിട്ടുണ്ട്.

സംസ്ഥാന നേതൃത്വത്തിൽ ഉടൻ മാറ്റമുണ്ടായില്ലെങ്കിൽ കോൺഗ്രസ് വിടുമെന്ന ഹൂഡയുടെ ഭീഷണിക്ക് പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം പുതിയ പദവിയിൽ നിയോഗിച്ചതിന് ഹൂഡ സോണിയാഗാന്ധിക്ക് നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോയെന്ന ചോദ്യത്തിന് സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഹൂഡ പറഞ്ഞത്. '2005ൽ എന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയിരുന്നില്ല. പക്ഷെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്' ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു.

മുൻ ഹരിയാണ കോൺഗ്രസ് അധ്യക്ഷൻ ചൗധരി ദൽവീർ സിങിന്റെ മകളും ഗാന്ധി കുടുംബത്തോട് വളരെയടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയുമാണ് സെൽജ. അംബാല, സിർസ മണ്ഡലങ്ങളിൽ നിന്ന് സെൽജ പാർലമെന്റിലേക്ക് എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 19 ശതമാനത്തോളം ദലിത് വോട്ടർമാരെ ലക്ഷ്യം വച്ചാണ് സെൽജയെ അധ്യക്ഷയാക്കിയതെന്നാണ് നിരീക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP