Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകകപ്പിൽ പന്ത് തട്ടുക എന്ന സ്വപ്‌നത്തിലേക്കുള്ള ഇന്ത്യൻ കിക്കോഫ് ഇന്ന് മുതൽ; യോഗ്യത മത്സരത്തിലെ ആദ്യ എതിരാളികൾ ശക്തരായ ഒമാൻ; മുന്നേറ്റത്തിൽ ഉദാന്ത ഛേത്രി മാജിക് പ്രതീക്ഷിച്ച് ആരാധകർ; ഒമാൻ അക്രമത്തെ പൂട്ടാൻ പ്രതിരോധത്തിൽ കാളക്കൂറ്റന്മാരായി അനസും ജിങ്കനും; ഒരിക്കലും തോൽപ്പിച്ചിട്ടില്ലാത്ത ഒമാനെ വീഴ്‌ത്തുമെന്ന് പ്രതീക്ഷിച്ച് പരിശീലകൻ ഇഗർ സ്റ്റിമാച്ച്

ലോകകപ്പിൽ പന്ത് തട്ടുക എന്ന സ്വപ്‌നത്തിലേക്കുള്ള ഇന്ത്യൻ കിക്കോഫ് ഇന്ന് മുതൽ; യോഗ്യത മത്സരത്തിലെ ആദ്യ എതിരാളികൾ ശക്തരായ ഒമാൻ; മുന്നേറ്റത്തിൽ ഉദാന്ത ഛേത്രി മാജിക് പ്രതീക്ഷിച്ച് ആരാധകർ; ഒമാൻ അക്രമത്തെ പൂട്ടാൻ പ്രതിരോധത്തിൽ കാളക്കൂറ്റന്മാരായി അനസും ജിങ്കനും; ഒരിക്കലും തോൽപ്പിച്ചിട്ടില്ലാത്ത ഒമാനെ വീഴ്‌ത്തുമെന്ന് പ്രതീക്ഷിച്ച് പരിശീലകൻ ഇഗർ സ്റ്റിമാച്ച്

സ്പോർട്സ് ഡെസ്‌ക്

ഗുവാഹത്തി: 2022ലെ ഖത്തർ ലോകകപ്പ് യോഗ്യത എന്ന സ്വപ്നവുമായി ഇന്ത്യൻ ഫുട്‌ബോൾ ടീം ഇന്ന് ഇറങ്ങും. യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിൽ ഒമാനെയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും ഇതിനോടകം വിറ്റ് പോയി.

ഇന്ത്യയെക്കാൾ ശക്തരാണെങ്കിലും ഒമാനെ തോൽപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാച് വിശ്വസിക്കുന്നത്. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ്, ആശിഖ് കുരുണിയൻ എന്നിവർ ടീമിനൊപ്പം ഉണ്ട്. സഹൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കും. ഫിറ്റ്‌നെസ് വീണ്ടെടുത്ത അനസും ആദ്യ ഇലവനിൽ ഉണ്ടായേക്കും. അനസ് ജിങ്കൻ കൂട്ടുകെട്ട് തിരികെ വന്നാൽ സ്റ്റിമാചിന്റെ ഡിഫൻസീവ് പ്രശ്‌നങ്ങൾക്ക് വലിയ അളവിൽ പരിഹാരമാകും.

ആഷിഖ് ഇപ്പോഴും പൂർണ്ണ ഫിറ്റ്‌നെസിലേക്ക് എത്തിയിട്ടില്ല ഛേത്രി, ഉദാന്ത സഖ്യം തന്നെയാകും ഇന്ത്യൻ അക്രമം നയിക്കുക. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഉൾപ്പെടെ ഫലങ്ങൾ ഇല്ലായെങ്കിലും സ്റ്റിമാചിന്റെ ഇന്ത്യൻ ടീമും ടാക്ടിക്‌സുകളും ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. അത് ഈ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഫലങ്ങളായി മാറും എന്നാണ് ആരാധകഫ് പ്രതീക്ഷിക്കുന്നത്. മത്സരം തത്സമയം സ്റ്റാർസ്‌പോർട്‌സിലും ഹോട്സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം കാണാം.ഇന്ന് വൈകിട്ട് 7.30ന് ആണ് കിക്കോഫ്.ചരിത്രത്തിൽ ഒരിക്കൽ പോലും ഇന്ത്യക്ക് ഒമാനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 10 തവണ ഏറ്റുമുട്ടിയപ്പോൾ ഏഴു മത്സരണങ്ങളിൽ ഇന്ത്യ തോറ്റു. മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

ഇന്ത്യ - ഒമാൻ മത്സരങ്ങൾ ഇതുവരെ

1 - 1991 മെയ് നാലിന് ഹൈദരാബാദിൽ നടന്ന പ്രീ ഒളിമ്പിക് മത്സരത്തിൽ ഇന്ത്യ ഒമാനെ (1-1) സമനിലയിൽ തളച്ചു. ഇന്ത്യക്കായി മാരിയോ സോറസ് ഗോൾ നേടി.
2 - 1994 സെപ്റ്റംബർ 21 ന് ദോഹയിൽ നടന്ന ഇൻഡിപെൻഡന്റ് കപ്പ് സെമി ഫൈനലിൽ ഒമാൻ ഇന്ത്യയെ (4-1) തോൽപ്പിച്ചു. ഇന്ത്യയുടെ ഗോൾ ജോപോൾ അഞ്ചേരിയുടെ വക.
3 - 1995 ഒക്ടോബർ 29 ന് മഡ്ഗാവിൽ നടന്ന പ്രീ ഒളിമ്പിക് മത്സരത്തിൽ ഒമാൻ ഇന്ത്യയെ (2-1) തോൽപ്പിച്ചു. ഇന്ത്യയുടെ ഗോൾ ശബീർ പാഷയുടെ ബൂട്ടിൽ നിന്ന്.
4 - 1995 ഒക്ടോബർ 18 ന് മസ്‌കറ്റിൽ നടന്ന പ്രീ ഒളിമ്പിക് മത്സരത്തിൽ ഒമാൻ ഇന്ത്യയെ (3-2) തോൽപ്പിച്ചു. ഇന്ത്യയുടെ ഗോളുകൾ നേടിയത് അജയ് സിങ്ങും ബൈച്ചുങ് ബൂട്ടിയയും.
5 - 2004 മാർച്ച് 31 ന് കൊച്ചിയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാൻ ഇന്ത്യയെ (5-1) ന് തോൽപ്പിച്ചു. ഇന്ത്യയുടെ ഗോൾ നേടിയത് റെനഡി സിങ്.
6 - 2004 നവംബർ 14 ന് മസ്‌കറ്റിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഓമനെ ഗോൾരഹിത സമനിലയിൽ തളച്ചു.
7 - 2012 ഫെബ്രുവരി 23 ന് മസ്‌കറ്റിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒമാൻ ഇന്ത്യയെ (5-1) തോൽപ്പിച്ചു. ഇന്ത്യയുടെ ഗോൾ ജോക്വി അബരാഞ്ചസ് നേടി.
8 - 2015 ജൂൺ 11 ന് ബാംഗ്ലൂരിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാൻ ഇന്ത്യയെ (2-1) ന് തോൽപ്പിച്ചു. ഇന്ത്യയുടെ ഗോൾ നേടിയത് സുനിൽ ഛേത്രി.
9 - 2015 ഒക്ടോബർ 13 ന് ദുബൈയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാൻ ഇന്ത്യയെ (3-0) ന് തോൽപ്പിച്ചു.
10 - 2018 ഫെബ്രുവരി ഒന്നിന് മസ്‌കറ്റിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യയും ഒമാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP