Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളിക്ക് മലയാളം വേണ്ടത് വേദനിക്കുമ്പോൾ കരയാനും ദേഷ്യം വരുമ്പോൾ തെറിപറയാനും മാത്രം; ലോകത്ത് തന്നെ മാതൃഭാഷയെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവർ മലയാളികളെ പോലെ വേറാരും ഉണ്ടാകില്ലെന്നും നമിത സത്യരൂപിണി; കേരള സമൂഹം കണ്ടിട്ടും കാണാതെ പോകുന്ന ഭാഷാ സമരം ജനങ്ങൾ ഏറ്റെടുക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മലയാള ഭാഷാ ഗവേഷക

മലയാളിക്ക് മലയാളം വേണ്ടത് വേദനിക്കുമ്പോൾ കരയാനും ദേഷ്യം വരുമ്പോൾ തെറിപറയാനും മാത്രം; ലോകത്ത് തന്നെ മാതൃഭാഷയെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവർ മലയാളികളെ പോലെ വേറാരും ഉണ്ടാകില്ലെന്നും നമിത സത്യരൂപിണി; കേരള സമൂഹം കണ്ടിട്ടും കാണാതെ പോകുന്ന ഭാഷാ സമരം ജനങ്ങൾ ഏറ്റെടുക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മലയാള ഭാഷാ ഗവേഷക

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ പി എസ് സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നും സർക്കാരിന്റെ ഭാഷാനയം പി എസ് സി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരം ഭാഷാ സ്‌നേഹികൾ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഭാഷാ ഗവേഷക നമിത സത്യരൂപിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അന്നമായിട്ട് പോലും മാധ്യമങ്ങൾ മലയാള ഭാഷക്ക് വേണ്ടിയുള്ള സമരത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. മലയാളം എന്നൊരു ഭാഷ ഉണ്ടായിരുന്നു എന്ന് വരും തലമുറ പറയാതിരിക്കാൻ വേണ്ടി സമരം ഏറ്റെടുത്തേ മതിയാകൂ എന്നും മലയാള ഭാഷ ഗവേഷക വിദ്യാർത്ഥിനി പറയുന്നു.

മലയാളം പഠനവിഷയമായി എടുത്തതിന്റെ പേരിൽ കേട്ട കളിയാക്കലുകൾക്കും പുച്ഛ സംസാരങ്ങൾക്കും കണക്കില്ല എന്ന് നമിത പറയുന്നു. ഈ മലയാളത്തിലൊക്കെ എന്ത് ഗവേഷണം ചെയ്തിട്ട് എന്താണ് പ്രയോജനം എന്നും, നാടിന് ഗുണമുണ്ടോ, ഇത് നിർത്തി ജീവിതമാർഗം നോക്ക് കൊച്ചേ എന്നാണ് എല്ലാവരുടെയും ഉപദേശം എന്നും നമിത ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ സമരം ഭാഷാ സ്‌നേഹികൾ ഏറ്റെടുത്തേ മതിയാവൂ എന്നും ഗവേഷക തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

ഓഗസ്റ്റ് 29 മുതൽ കേരളത്തിന്റെ തെക്കേ ജില്ലയിൽ പി.എസ്.സി ഓഫീസിന് മുന്നിൽ ഒരു സമരം നടക്കുന്നുണ്ട്..... കേരള സമൂഹം കണ്ടിട്ടും കാണാതെ പോകുന്ന സമരം.........
കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് ഉൾപ്പടെ എല്ലാ തൊഴിൽ പരീക്ഷകളും മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും നടത്തുക, സർക്കാരിന്റെ ഭാഷാ നയം പി.എസ്.സി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്തിൽ സമരം തുടങ്ങിയിട്ട് ഇന്നേയ്ക്ക് 7 ദിവസം ആയി.......

കാലടി സംസ്‌കൃത സർവകലാശാല ഗവേഷക രൂപിമ മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ.പി പ്രിയേഷ് എന്നിവരാണ് നിരാഹാര സമരത്തിൽ തുടർന്നത് രൂപിമേച്ചിയുടെ ആരോഗ്യനില അപകടകരമായതിനെ തുടർന്ന് ഇന്ന് അറസ്റ്റു ചെയ്തു നീക്കി...... പകരം കൊല്ലം മുളങ്കാടകം യു.ഐ.ടി രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിനി ശ്രേയ എസ്.ആർ ആണ് തുടർന്ന് നിരാഹാരം ആരംഭിച്ചത്..........

മലയാളം പഠനവിഷയമായി എടുത്തതിന്റെ പേരിൽ ഞാൻ കേട്ട കളിയാക്കലുകൾക്കും പുച്ഛ സംസാരങ്ങൾക്കും കണക്കില്ല...... ഇന്നും മലയാള ഗവേഷക വിദ്യാർത്ഥിനി ആയിട്ടു പോലും ഈ മലയാളത്തിലൊക്കെ എന്ത് ഗവേഷണം ചെയ്യാനാണ്..... ചെയ്തിട്ടെന്തിനാണ്.... എന്താണ് പ്രയോജനം... നാടിന് ഗുണമുണ്ടോ....? ഇത് നിർത്തി ജീവിതമാർഗം നോക്ക് കൊച്ചേ ഇതാണ് കേൾക്കുന്നത് മുഴുവൻ....... മലയാള ഭാഷയിൽ ആയതു കൊണ്ടു മാത്രം കേൾക്കേണ്ടി വരുന്ന ഗതികേടാണിതെന്ന് അറിയാം മറ്റു മേഖലകളിലാണ് ഗവേഷണം നടത്തിയിരുന്നതെങ്കിൽ കേൾക്കേണ്ടി വരുമായിരുന്നുമില്ല...... പക്ഷേ ഇത് പറയുന്നവരോട് പുച്ഛം മാത്രമേ തോന്നിയിട്ടുള്ളൂ.....
കൂട്ടത്തിൽ ചുരുക്കം ചിലർ പറയും നമ്മുടെ ഭാഷയല്ലേ ഇതുപോലെ ഭാഷയെ ഇഷ്ടപ്പെടുന്നവർ ഈ തലമുറയിലും ഉണ്ടല്ലോ എന്നു പറയുന്നവർ വിരളമാണ്........
പുച്ഛിച്ച് പറയുന്നവർക്കറിയില്ലല്ലോ ഭാഷയെ നിലനിർത്തുന്നതും പരിപോഷിപ്പിക്കുന്നതും ഇത്തരം പഠനത്തിലൂടെയാണെന്ന്......

ഇന്ന് മലയാളിക്ക് വേദനിക്കുമ്പോൾ കരയാനും ദേഷ്യം വരുമ്പോൾ തെറി വിളിക്കുവാനും മാത്രം മാതൃഭാഷ മതി........

ലോകത്ത് തന്നെ മാതൃഭാഷയെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവർ മലയാളികളെ പോലെ വേറെ ആരും ഉണ്ടാകില്ല...... മലയാളം സംസാരിച്ചു പോയാൽ ശിക്ഷ വിധിക്കുന്ന സ്‌കൂളുകൾ ഇന്നും ഉണ്ട് എന്നതാണ് കഷ്ടം........... കുട്ടികളുടെ നിലവാരം പോകുമത്രേ.........
മലയാളം സംസാരിച്ചാൽ മലയാളം പഠിച്ചാൽ നിലവാരം ഇല്ലാതെ പോകുമെങ്കിൽ തലമുറകളായി നിലവാരമില്ലാത്തവർ തന്നെയാണ് നമ്മളൊക്കെ തന്നെ......

ഈ സമരത്തിലൂടെ ഒരിക്കലും ഇംഗ്ലീഷ് ഭാഷയെ എതിർക്കുകയല്ല...വേണ്ട എന്നു പറയുകയുമല്ല...... ഈ മലയാളം പഠിച്ചിട്ട് എന്തിനാ എനിക്ക് രണ്ടാം ഭാഷ ഹിന്ദി മതിയേ എന്നു പറയുന്ന കുട്ടികളാണ് വളർന്നു വരുന്നത്.... ഇവരിലൂടെ അടുത്ത തലമുറ എത്തുമ്പോൾ ഒരു ഭാഷയും സംസ്‌കാരവും ഓർമയായിട്ടുണ്ടാകും...... അതാണ് സംഭവിക്കാൻ പോകുന്നതും......

എന്തിനാണ് ഈ സമരം....വല്ല നാട്ടിലും ചെന്ന് പെടുമ്പോൾ അറിയാം ഈ മാതൃഭാഷാ ഭ്രാന്തിന്റെ ഫലം.... തമിഴ്‌നാട്ടിൽ ചെന്നാൽ വല്ല ബോർഡും വായിക്കാൻ പറ്റുമോ അവർക്കും ഭ്രാന്താണ് ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനാണ് കേൾക്കുന്നവർ പറയുന്നത്........ അതാണ് പറഞ്ഞത് നമ്മുടെ നാട്ടിലെ ഇതൊക്കെ പറയൂ..... ലോകത്ത് മറ്റൊരിടത്തും സ്വന്തം ഭാഷയെ ഇത്രയും താഴ്‌ത്തികെട്ടാൻ ആരും ശ്രമിക്കില്ല..........

മീഡിയയിൽ ഒരു പാലായും രണ്ടില ചർച്ചകളാണ് കൊഴുക്കുന്നത്....... അവരാണ് ഇതേറ്റെടുക്കേണ്ടത് അവരിത് ഏറ്റെടുക്കുന്നുമില്ല..... പത്രത്തിൽ അവസാന പേജിൽ ആരും കാണാത്ത ഒരു ഭാഗത്ത് ഉണ്ടാകും ഒരു ചെറിയ വാർത്ത.... ഭാഷ അവരുടെ അന്നമാണ്...... എന്നിട്ടു കൂടിയാണ്...... ഇത് ഭാഷാ സ്‌നേഹികൾ ഏറ്റെടുത്തേ മതിയാകൂ...... നമ്മുടെ നാടിന് വേണ്ടി നമ്മുടെ ഭാഷയ്ക്കു വേണ്ടി മലയാളം എന്നൊരു ഭാഷ ഉണ്ടായിരുന്നു എന്ന് വരും തലമുറ പറയാതിരിക്കാൻ വേണ്ടി ഏറ്റെടുത്തേ മതിയാകൂ......ഐക്യദാർഢ്യം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP