Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎപിസി ആറാമത് ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസ് ഹ്യൂസ്റ്റൺ ഹിൽട്ടൺ ഡബിൾട്രീയിൽ

ഐഎപിസി ആറാമത് ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസ് ഹ്യൂസ്റ്റൺ ഹിൽട്ടൺ ഡബിൾട്രീയിൽ

സ്വന്തം ലേഖകൻ

ഹ്യൂസ്റ്റൺ: ഈ വർഷത്തെ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാമത് ഇന്റർനാഷനൽ മീഡിയ കോൺഫ്രൻസ് ഹൂസ്റ്റണിലെ പ്രീമിയർ മാസ്റ്റർപ്ലാൻഡ് ബിസിനസ് ഡെവലപ്മെന്റ് മേഖലയായ ഗ്രീൻവേ പ്ലാസയുടെ അഭിമാനമായ ദി ഹിൽട്ടൺ ഡബിൾട്രീയിൽ നടക്കും.

ഒക്ടോബർ 11 മുതൽ 14 വരെ നടക്കുന്ന കോൺഫ്രൻസിൽ ലോകമെമ്പാടുമുള്ള പ്രമുഖമാധ്യമപ്രവർത്തകരും രാഷ്ട്രീയസിനിമാ മേഖലയിലുള്ളവരും പങ്കെടുക്കും. നോർത്ത് അമേരിക്കയിൽനിന്നുതന്നെ അഞ്ഞൂറോളം പ്രതിനിധികൾ കോൺഫ്രൻസിന്റെഭാഗമാകും. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർ പങ്കെടുക്കുന്ന കോൺഫ്രൻസിന് ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാണ് ഇത്തവണ ഐഎപിസി ഭാരവാഹികൾ തെരഞ്ഞെടുത്തിരിക്കുന്നത്. അതിഥികൾക്ക് ഏറെ സൗകര്യപ്രദമായ ഹോട്ടലാണ് ഇത്.

ഹൂസ്റ്റണിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളായ റിവർ ഓക്സ്, മെമോറിയൽ എന്നിവ ഈ ഹോട്ടലിനു സമീപമാണ്. മ്യൂസിയം ഓഫ് ഫൈൻ ആർട്സിലെ പ്രദർശനങ്ങൾ, ലൈവ് മ്യൂസിക്, രാത്രിജീവിതം, ഹ്യൂസ്റ്റൺ ഡൗൺടൗണിലെ സതേൺപ്രചോദിത പാചകരീതി എന്നിവയൊക്കെ ഇവിടെ ആസ്വദിക്കാം. കൂടാതെ ജോയൽ ഓസ്റ്റിൻ പാസ്റ്റർ ആയിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ ചർച്ചായ ലേയ്ക് വുഡ് ചർച് , ഗ്രീൻവേ പ്ലാസാ സമുച്ചയത്തിൽ തന്നെയാണ്. ആഴ്ചയിൽ ഏകദേശം 52,000 വിശ്വാസികൾ ആരാധനയിൽ പങ്ക് ചേരുന്ന പ്രശസ്തമായ ചർച്ചാണിത് 

ഹിൽട്ടൺ ഹോട്ടൽ ഹ്യൂസ്റ്റൺഗ്രീൻവേ പ്ലാസയിലെ ഡബിൾട്രീയിൽ താമസിച്ചു പരിസരവും, ആധുനിക സൗകര്യങ്ങളും ടെക്സസിന്റെ ഊഷ്മളമായ സ്വാഗതവും ആസ്വദിക്കാൻ അതിഥികൾക്ക് സാധിക്കും. ഇത് ദൂരെനിന്നെത്തുന്നവർക്ക് പുത്തൻഅനുഭവമായിരിക്കും.

ഹോട്ടലിൽനിന്ന് ഡൗൺ ടൗണിലേക്കും ഗലേരിയയിലേക്കും പ്രവേശിക്കാം. ഷോപ്പിങ്, റെസ്റ്റോറന്റുകൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ഗലേരിയയിൽ ലഭിക്കും.

ഡൗൺടൗൺ ആകാശത്തിന്റെയും റിവർ ഓക്ക്സിന്റെയും കാഴ്ചകൾ നൽകുന്ന ഫ്ളോർടുസീലിങ് വിൻഡോകൾ ഹോട്ടലിന്റെ പ്രത്യേകതയാണ്. പ്ലഷ് ഫർണിഷിങ്, ഗ്രാനൈറ്റ് വാനിറ്റികളുള്ള ആഡംബര കുളിമുറി എന്നിവ ഉൾപ്പെടുന്നതാണു മുറികൾ. 24മണിക്കൂർ ആധുനിക ഫിറ്റ്നസ് സെന്റർ, ഹീറ്റഡ് ഔട്ട്ഡോർ പൂൾ, ഓൺസൈറ്റ് റെസ്റ്റോറന്റുകൾ എന്നിവയും ഇവിടെയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP