Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിക്കുന്നത് സേഫ് സോൺ പൊളിറ്റിക്‌സ്; ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടൽ ദുർബലം; മുത്തലാഖ്, അസം പൗരത്വം, കശ്മീർ വിഷയങ്ങളിൽ പാർട്ടി എംപിമാരുടെ പ്രകടനം മോശം; പാർട്ടി യോഗങ്ങളിൽ രാഷ്ട്രീയ ചർച്ചകളില്ല; മൂസ്ലീം ലീഗിൽ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം

കളിക്കുന്നത് സേഫ് സോൺ പൊളിറ്റിക്‌സ്; ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടൽ ദുർബലം; മുത്തലാഖ്, അസം പൗരത്വം, കശ്മീർ വിഷയങ്ങളിൽ പാർട്ടി എംപിമാരുടെ പ്രകടനം മോശം; പാർട്ടി യോഗങ്ങളിൽ രാഷ്ട്രീയ ചർച്ചകളില്ല; മൂസ്ലീം ലീഗിൽ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്‌ലിം ലീഗിൽ നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത്് ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രമേയം. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ നേതൃത്വത്തിന്റെ ഇടപെടൽ ദുർബലമാണ്. പാർട്ടി യോഗങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ നടക്കാറില്ല. സേഫ്‌സോൺ പൊളിറ്റിക്‌സാണ് നിലവിലെ നേതൃത്വത്തിന്റേതെന്നും യൂത്ത് ലീഗ് വിമർശിച്ചു. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ദുർബലമായിരുന്നു. പാർട്ടി എംപിമാരുടെ പാർലമെന്റിലെ പ്രകടനത്തെയും പ്രമേയം വിമർശിക്കുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ 50 ശതമാനം സംവരണം യുവാക്കൾക്കു വേണം. പാർലമെന്റിൽ ലീഗ് എംപിമാരുടെ പ്രകടനത്തെ കുറിച്ചും പ്രമേയ ചർച്ചയിൽ അഭിപ്രായമുയർന്നു.

ലീഗ് നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ എതിർസ്വരമുണ്ടെന്ന വാർത്തകൾ പി.കെ.കുഞ്ഞാലിക്കുട്ടി എംപി നിഷേധിച്ചു. പാർട്ടിയിൽ ഔദ്യോഗിക പക്ഷത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ നടത്തുന്ന വിമർശനങ്ങൾ യൂത്ത്് ലീഗ് നേതൃത്വവും ഏറ്റെടുക്കുന്നതിന്റെ സൂചനയാണു സംസ്ഥാന കൗൺസിൽ യോഗത്തിലെ വിമർശനം. കുഞ്ഞാലിക്കുട്ടിയാണ് രാവിലെ ആരംഭിച്ച യോഗം ഉദ്ഘാടനം ചെയ്തത്.

തിരഞ്ഞെടുപ്പുകളിൽ 50 ശതമാനം സീറ്റുകൾ യുവാക്കൾക്ക് നൽകണമെന്നും യൂത്ത് ലീഗ് പ്രതിനിധികൾ പറഞ്ഞു. പാർട്ടി നേതൃത്വത്തിൽ അഴിച്ചുപണി നടത്തേണ്ടുന്നതിന്റെ ആവശ്യകത ഉണ്ടെന്നും യൂത്ത് ലീഗ് പ്രവർത്തകർ മുസ്ലിം ലീഗിനെ ബോധിപ്പിച്ചിട്ടുണ്ട്. യൂത്ത് ലീജിന്റെ പ്രമേയം സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്.

നേതൃത്വത്തിന്റെ വീഴ്ചയെ ചൊല്ലി മുസ്ലിം ലീഗ് നേതൃയോഗത്തിൽ കടുത്ത തർക്കം നടന്നിരുന്നു. കോഴിക്കോട്ട് നടന്ന ലീഗ് അഖിലേന്ത്യാ ഭാരവാഹികളുടെയും പാർലമെന്ററി പാർട്ടിയുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് കെ.എം ഷാജി എംഎ‍ൽഎയും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും രംഗത്തെത്തിയിരുന്നു. മുത്തലാഖ്, അസം പൗരത്വ വിഷയം, കശ്മീർ എന്നീ വിഷയങ്ങളിൽ പാർട്ടിയുടെ മൂന്ന് എംപിമാരുടെയും പ്രകടനം മികച്ചതല്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP