Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമറൂണുമായി മൂന്ന് പതിറ്റാണ്ടിനിടെ നടത്തുന്ന ആദ്യ മന്ത്രിതല ഉഭയകക്ഷി ചർച്ച; കാമറൂൺ പ്രധാനമന്ത്രി ജോസഫ് ഡിയോൻ എൻഗുട്ടെയുമായുള്ള കൂടിക്കാഴ്ചയോടെ അതിനിർണ്ണായ നയതന്ത്ര ചർച്ചകൾക്ക് ചുക്കാൻ പിടിച്ച് വി മുരളീധരൻ; ആഗോളതലത്തിലെ തീവ്രവാദ ഭീഷണിക്കെതിരെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി; മുരളീധരനെ മോദി എൽപ്പിക്കുന്നതെല്ലാം അതിനിർണ്ണായക ഉത്തരവാദിത്തങ്ങൾ

കാമറൂണുമായി മൂന്ന് പതിറ്റാണ്ടിനിടെ നടത്തുന്ന ആദ്യ മന്ത്രിതല ഉഭയകക്ഷി ചർച്ച; കാമറൂൺ പ്രധാനമന്ത്രി ജോസഫ് ഡിയോൻ എൻഗുട്ടെയുമായുള്ള കൂടിക്കാഴ്ചയോടെ അതിനിർണ്ണായ നയതന്ത്ര ചർച്ചകൾക്ക് ചുക്കാൻ പിടിച്ച് വി മുരളീധരൻ; ആഗോളതലത്തിലെ തീവ്രവാദ ഭീഷണിക്കെതിരെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി; മുരളീധരനെ മോദി എൽപ്പിക്കുന്നതെല്ലാം അതിനിർണ്ണായക ഉത്തരവാദിത്തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യമാണ് വി മുരളീധരൻ. ആദ്യമായി മന്ത്രിസഭയിലെത്തിയ മുരളീധരന് വിദേശകാര്യത്തിന്റെ ചുമതലയാണ് നൽകിയത്. അധികാരമേറ്റ ഉടൻ തന്നെ ഉത്തരവാദിത്തങ്ങളും തേടിയെത്തി. കേരളത്തിലെ മോദിക്കൊപ്പം എത്തിയ മുരളീധരൻ ഡൽഹിയിൽ നിന്ന് പറന്നത് ഗൾഫിലേക്കാണ്. അവിടെ നിന്നും നൈജീരിയയിലേക്കും. വിദേശകാര്യസഹമന്ത്രി വി. മുരളീധരനൈ തേടി മറ്റൊരു ഉത്തരവാദിത്തം. ഇതും ഭംഗിയായി നിർവ്വഹിക്കുകയാണ് മുരളീധരൻ.

മുരളീധരന്റെ ത്രിദിന ആഫ്രിക്ക സന്ദർശനം കാമറൂൺ പ്രധാനമന്ത്രി ജോസഫ് ഡിയോൻ എൻഗുട്ടെയുമായുള്ള കൂടിക്കാഴ്ചയോടെ ആരംഭിച്ചു. 3 പതിറ്റാണ്ടിനിടയിൽ മന്ത്രിതലത്തിൽ നടക്കുന്ന ആദ്യ ഉഭയകക്ഷി ചർച്ചയാണ് നടന്നത്. പ്രധാനമന്ത്രി മോദി നേരിട്ടാണ് ഈ ഉത്തരവാദിത്തവും മുരളീധരനെ ഏൽപ്പിച്ചത്. ഇന്ത്യയും കാമറൂണും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനുള്ള നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടു. കാമറൂൺ തലസ്ഥാനമായ യോണ്ടേയിൽ ഇന്ത്യൻ എംബസി സ്ഥാപിക്കാൻ എടുത്ത തീരുമാനത്തെ എൻഗുട്ടെ സ്വാഗതം ചെയ്തു. കൃഷി, വൈദ്യുതിയുൽപാദനം, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണത്തിനായുള്ള നടപടികൾ ചർച്ച ചെയ്തു.

കാമറൂൺ വിദേശകാര്യ മന്ത്രി ലെജ്യൂൺ എംബെല്ല എംബെല്ലയുമായും സഹമന്ത്രിമാരായ അദൂം ഗാർഗൂം, ഫെലിക്‌സ് എംബായു എന്നിവരുമായും ചർച്ചകൾ നടത്തി. ആഗോളതലത്തിലുള്ള തീവ്രവാദഭീഷണിക്കെതിരെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും ആവർത്തിച്ചു. മഹാത്മ ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കാമറൂൺ സർക്കാർ തപാൽ സ്റ്റാംപ് പുറത്തിറക്കും. സാധാരണ ഇത്തരം നയതന്ത്ര ചർച്ചകൾക്ക് സഹമന്ത്രിമാരെ അയയ്ക്കാറില്ല. എന്നാൽ മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇപ്പോൾ വിദേശകാര്യമന്ത്രി. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയം അറിയാവുന്ന മുരളീധരനെ അഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നിയോഗിക്കുന്നത്.

തലശേരി സ്വദേശിയായ വി. മുരളീധരൻ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് ബിജെപി.യിലും ആർ.എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബിജെപി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദീർഘകാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വി. മുരളീധരനും നരേന്ദ്ര മോദിയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. നേരത്തെ നെഹ്‌റു യുവകേന്ദ്രയുടെ ചെയർമാനായും വി. മുരളീധരൻ പ്രവർത്തിച്ചിട്ടുണ്ട്. മുരളീധരന് വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി സ്ഥാനം ലഭിച്ചത് പ്രവാസികൾ ഏറെയുള്ള മലയാളികൾക്ക് പ്രതീക്ഷയേകുന്നതാണ്. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമാണ് അറുപതുകാരനായ മുരളീധരൻ. മുൻവിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. ജയശങ്കറുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് കേന്ദ്രഹസമന്ത്രി വ്യക്തമാക്കിയത്. വ

മുമ്പ് കേരളത്തിൽനിന്നുള്ള എംപിമാരായ ഇ അഹമ്മദും ശശി തരൂരും യു.പി.എ സർക്കാരിൽ വിദേശകാര്യ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കൂടാതെ യു.പി.എ സർക്കാരിൽ വയലാർ രവി ക്യാബിനറ്റ് പദവിയോടെ പ്രവാസിക്ഷേമ വകുപ്പു കെകാര്യം ചെയ്തിട്ടുണ്ട്. സുഷമ സ്വരാജ് ഭരിച്ചിരുന്നപ്പോഴാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറ്റവും കൂടുതൽ സഹായം ലഭിച്ചത്. സുഷമയുടെ പാത പിന്തുടരുമെന്നാണ് മുരളിയൂടെ വാഗ്ദാനം. ആദ്യമായി കേന്ദ്രമന്ത്രിസഭാംഗമാകുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സ്ഥാനമാണ് വിദേശകാര്യ സഹമന്ത്രിയുടേത്. പ്രതിപക്ഷം ഉൾപ്പെടെയുള്ള കക്ഷികളുമായി നല്ല ബന്ധം സൂക്ഷിക്കുകയും പാർലമെന്റിന്റെ നടത്തിപ്പ് നല്ലരീതിയിൽ മുന്നോട്ടു കൊണ്ടു പോകേണ്ടതും പാർലമെന്ററി കാര്യ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. നിലവിൽ മോദി സർക്കാരിൽ അംഗമായുള്ള ഏക മലയാളിയാണ് മുരളീധരൻ. ഒന്നാം മോദി സർക്കാരിൽ അൽഫോൻസ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചിരുന്നു.

കേരളത്തിൽ നിന്ന് ബിജെപി നേതത്വവുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന നേതാക്കളിൽ ഒരാളാണ് വി മുരളീധരൻ. ചെറുപ്പം മുതൽ തന്നെ ബിജെപിയുടെ സജീവ പ്രവർത്തകനായിട്ടാണ് മുരളീധരൻ കടന്നു വരുന്നത്. 25ാം വയസ്സിൽ സർക്കാർ ജോലി ഉപേക്ഷിച്ചാണ് വി മുരളീധരൻ മുഴുവൻ സമയ പ്രചാരകനായി മാറുന്നത്. വി മുരളീധരൻ എന്ന രാഷ്ട്രീയ നേതാവ് പൊതുമേഖലയിലേക്ക് കടന്ന് വരുന്നത് ഒട്ടും അനുകൂല സാഹചര്യങ്ങളിൽ നിന്നായിരുന്നില്ല. സിപിഎമ്മിന്റെ ഈറ്റില്ലമായ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ആണ് മുരളീധരൻ ജനിച്ചത്.

വണ്ണത്താൻ വീട്ടിൽ ഗോപാലന്റെയും വെള്ളാം വെള്ളി ദേവകിയുടേയും മകനായി 1958 ഡിസംബർ 12 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തിൽ ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടി. സ്‌ക്കൂൾ കാലഘട്ടത്തിൽ തന്നെ എബിവിപി യുടെ സജീവ പ്രവർത്തകനായിരുന്നു. 1978 ൽ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1980ൽ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. അച്ഛന്റെ മരണത്തിനെ തുടർന്ന് കുടുംബഭാരം ഏറ്റെടുത്ത മുരളീധരൻ ജില്ലാ വ്യവസായ കേന്ദ്രത്തിൽ എൽഡി ക്ലർക്കായി സേവനമനുഷ്ഠിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിലായിരുന്നു വി മുരളീധരന്റെ വീട്. ആർഎസ്എസ്സിനോടും എബിവിപിയോടും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണി നേരിട്ടിരുന്നു. വർഷങ്ങളോളം അദ്ദേഹത്തിന് സി.പിഎം കോട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

കോഴിക്കോട് ആർഎസ്എസ് കാര്യാലയത്തിലേക്ക് താമസം മാറുകയും മുഴുവൻ സമയ പ്രവർത്തകനാവുകയും ചെയ്തു. 1983ൽ തന്റെ 25ാം വയസിൽ സർക്കാർ ജോലി രാജിവെച്ച് വി മുരളീധരൻ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1987 മുതൽ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറി ചുമതലയോടൊപ്പം എബിവിപി അഖിലേന്ത്യാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.1983 മുതൽ 1994 വരെ 11 വർഷക്കാലത്തെ സംസ്ഥാന സംഘടനാ സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനത്തിൽ എബിവിപിയുടെ ദക്ഷിണ മേഖലയെ വൻവിജയമാക്കിയ സംഘടനാ സെക്രട്ടറിമാരായ ഗോവിന്ദാചാര്യ, ദത്താത്രയ ഹൊസബല്ല എന്നിവരുമായി അടുത്ത ബന്ധം പുലർത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP