Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കിടിലൻ സ്വതന്ത്രൻ മത്സരിക്കാനെത്തുമെന്ന് സിപിഎം; അതു ഗുണം ചെയ്യില്ലെന്ന് ഘടകകക്ഷികളും; എറണാകുളം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയിൽ എൽ ഡി എഫിൽ ചർച്ചകൾ തുടങ്ങി; ലത്തീൻ മുഖത്തെ തേടി സിപിഎം

കിടിലൻ സ്വതന്ത്രൻ മത്സരിക്കാനെത്തുമെന്ന് സിപിഎം; അതു ഗുണം ചെയ്യില്ലെന്ന് ഘടകകക്ഷികളും; എറണാകുളം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയിൽ എൽ ഡി എഫിൽ ചർച്ചകൾ തുടങ്ങി; ലത്തീൻ മുഖത്തെ തേടി സിപിഎം

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ സിപിഎം പരിഗണിക്കുന്നത് സ്വതന്ത്രനെ. ഒരു 'കിടിലൻ സ്വതന്ത്രനെ' കൊണ്ടുവരാമെന്ന് സിപിഎം ഇടത് പാർട്ടികളെ അറിയിച്ചു.

എന്നാൽ അത് വേണ്ടെന്നാണ് ഘടകകക്ഷികളുടെ നിലപാട്. എറണാകുളത്തേക്ക് സിപിഎം. ലത്തീൻ സമുദായ അംഗമായ സ്വതന്ത്രനെ തേടുന്നതായുള്ള വാർത്ത പ്രചരിച്ചിരുന്നു. പാർട്ടി, സ്ഥാനാർത്ഥിക്കു വേണ്ടി തപ്പിക്കൊണ്ടിരിക്കുകയാണ്. ലത്തീൻ സമുദായത്തിൽനിന്നുള്ള ഒരു സാംസ്‌കാരിക നേതാവിനെയാണ് അന്വേഷിക്കുന്നത്. ഹൈബി ഈഡൻ ലോക്‌സഭാ അംഗമായതോടെയാണ് എറണാകുളത്ത് തെരഞ്ഞെടുപ്പ് അനിവാര്യമായത്. യുഡിഎഫിന്റെ കുത്തക സീറ്റുകളിൽ ഒന്നാണ് എറണാകുളം. എന്നാൽ സെബാസ്റ്റ്യൻ പോൾ ഇടത് സ്വതന്ത്രനായി ജയിച്ചിട്ടുമുണ്ട്.

ഉപ തിരഞ്ഞെടുപ്പ് വരുന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഒരു നല്ല സ്വതന്ത്രൻ വരുമെന്ന കാര്യം ഇടതുമുന്നണി മണ്ഡലം യോഗത്തിൽ മുതിർന്ന സിപിഎം. നേതാവാണ് അവതരിപ്പിച്ചത്. എന്നാൽ, 'സ്വതന്ത്രൻ' വേണ്ടെന്ന നിലപാടായിരുന്നു ഘടകകക്ഷികൾക്ക്. സ്വതന്ത്രനെ കൊണ്ടുവന്നാൽ മെനക്കേടാണെന്നും ഘടകകക്ഷികൾ പറഞ്ഞു. സ്വതന്ത്രനെക്കാൾ നല്ലത് പാർട്ടിക്കാരൻ തന്നെയാണെന്നായിരുന്നു ചെറുകക്ഷികളുടെ അഭിപ്രായം. ആളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും വോട്ടുകിട്ടുന്നതിനും നല്ലത് പാർട്ടിക്കാരൻ വരുന്നതാണെന്ന് ഘടകകക്ഷി നേതാക്കൾ പറഞ്ഞു.

എന്തായാലും സ്ഥാനാർത്ഥി നിർണയം വേഗം വേണമെന്നായിരുന്നു ഘടകകക്ഷികളുടെ ആവശ്യം. അവസാന നിമിഷം എവിടെ നിന്നെങ്കിലും സ്ഥാനാർത്ഥിയെ ഇറക്കിയിട്ട് കാര്യമില്ല, നേരത്തേ തന്നെ സ്ഥാനാർത്ഥി രംഗത്തിറങ്ങണമെന്നും ഘടകകക്ഷി നേതാക്കൾ പറഞ്ഞു. എറണാകുളത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനും മറ്റും മുമ്പ് ഇല്ലാത്ത വിധത്തിൽ പാർട്ടി രംഗത്തിറങ്ങിയിട്ടുണ്ട്്. അതിനെ പ്രതിരോധിക്കുന്ന വിധത്തിൽ വോട്ടർ പട്ടിക സൂക്ഷ്മപരിശോധന നടത്താനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനും എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP